ഇതിലിരുന്നാല്‍ നിങ്ങള്‍ കൈ കൊണ്ട് തൊടേണ്ട; 10,000 ഡോളറിന്റെ ക്ലോസറ്റ് തരംഗമാകുന്നു

767

ഈ ക്ലോസറ്റിനെ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു സ്പാ സുഖ ചികിത്സയുമായി താരതമ്യം ചെയ്യാം. അതല്ലങ്കില്‍ നിങ്ങളുടെ എല്ലാ കാലത്തും ഒരുമിച്ചുണ്ടാകുന്ന ഇണയുമായും താരതമ്യം ചെയ്യാം. എന്നാല്‍ അവരൊക്കെ നല്‍കുന്ന സഹായത്തിനു അപ്പുറം ടോയിലറ്റില്‍ പോയാല്‍ നിങ്ങള്‍ക്ക് കൈ അനക്കാതെ കാര്യം സാധിച്ചു പോരാവുന്ന ഒരു അവസ്ഥ വന്നാലോ ? അതെ, ഈ ജപ്പാനീസ് കമ്പനി പുറത്തിറക്കിയ 10,000 ഡോളറിന്റെ ക്ലോസറ്റ് ഇന്റര്‍നെറ്റില്‍ ഒരു സംഭവമായി മാറുകയാണ്.

പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കാര്യം സാധിച്ച ശേഷം ഈ ക്ലോസറ്റിനു മുകളില്‍ ഇരിക്കുന്ന നമ്മള്‍ ഒന്നും ചെയ്യേണ്ട എന്നതാണ് സത്യം. വെള്ളമൊഴിക്കുന്നതും കഴുകി തരുന്നതും എല്ലാം ഈ ക്ലോസറ്റില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ കൊണ്ട് തന്നെ. ഏറ്റവുമവസാനം ക്ലോസറ്റ് സ്വയം ഫ്ലഷ് ചെയ്യുകയും സുഗന്ധം വമിപ്പിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ പോയി വന്നത് വല്ല അത്തര്‍ കടയിലോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കും.

ടോട്ടോ വാഷ്‌ലെറ്റ്സ് എന്നാണ് കമ്പനിയുടെ പേര്. 1980 മുതല്‍ അവര്‍ ബിസിനസ്സില്‍ ഉണ്ട്. അന്ന് മുതലേ ഹൈ ഏന്‍ഡ് ക്ലോസറ്റുകള്‍ ആണ് അവര്‍ പുറത്തിറക്കുന്നത്. കൂടാതെ ഓരോ വര്‍ഷത്തിലും പുതിയ ഗവേഷണങ്ങള്‍ നടത്തി ഒടുവില്‍ ഈ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ നീറോറസ്റ്റ്‌ ഏസി എന്നപേരിലാണ് ഈ ഉല്‍പ്പന്നം അവര്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരിക്കുന്നത്.