സിനിമാപരിചയം
The investigator
ഭാഷ : ഹംഗേറിയൻ
സംവിധാനം : Attila Gigor
ജോണർ : കോമഡി, ക്രൈം, ഡ്രാമ
Vino
ഹങ്കേറിയൻ ക്രൈം ഡ്രാമ ചിത്രങ്ങളിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഒരു പടം പരിചയപ്പെടാം.
ഒരു പരിചയവുമില്ലാത്ത ഒരാൾ വന്ന് കുറെയേറെ പണം നീട്ടികൊണ്ട് ഒരാളെ കൊല്ലാൻ ആവശ്യപ്പെടുന്നു, നമ്മൾ ആണേൽ, ഒരുപക്ഷെ അവനെ പരിഹസിച്ചോ അല്ലേൽ രണ്ടു ചീത്ത പറഞ്ഞോ സ്ഥലം വിട്ടേനെ, എന്നാൽ ഇവിടെ നമ്മുടെ നായകൻ ടിബർ ആ ഓഫർ സ്വീകരിക്കുകയാണ് ചെയ്‍തത്. പത്തോളജിസ്റ്റും അന്തർമുഖനുമായ ടിബറിന്ന് ആ പണം കൊണ്ട് രോഗിയായ അമ്മയെ ചികിത്സിക്കേണ്ടിയിരുന്നു.
പണത്തിനായി അയാൾ മുട്ടാത്ത വാതിലുകളില്ല, തന്നെകൊണ്ട് അമ്മയെ രക്ഷിക്കാൻ പറ്റുന്നില്ലല്ലോ എന്ന വേവലാതി അയാളെ പിടികൂടിയിട്ട് കുറച്ചു നാളുകളായി.തന്റെ ജോലിയിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ഒന്നുമാകില്ല എന്നത് കൊണ്ട് തന്നെ അയാൾ ആ ഓഫർ സ്വീകരിച്ചു,
അങ്ങനെ അജ്ഞാതൻ ആവശ്യപ്പെട്ട ജോലി ഭംഗിയായി നിർവഹിച്ചു വീട്ടിൽ ചെല്ലുമ്പോൾ, അതാ അയാളെയും കാത്തു ഒരു ലെറ്റർ അവിടെ കിടക്കുന്നു . ആ കത്ത് വായിക്കുന്നതോടെ ടിബറിന്റെ ജീവിതം തന്നെ മാറിമറയുകയാണ്.ബാക്കി കണ്ട് തന്നെ ബോധ്യപെടുക.
വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ചിത്രത്തിന്റെ കെട്ടിറുപ്പുള്ള തിരക്കഥയും മറ്റൊരു ചിത്രത്തിനും അവകാശപെടാൻ ഇല്ലാത്ത സ്റ്റൈയിൽ അവതരണവുമാണ് ഏറ്റവും വലിയ സവിശേഷത, അവസാനം വരെ സസ്പെൻസ് നിലനിറുത്തി പ്രേക്ഷകനെ ആകാംഷയോടെ പിടിച്ചു ഇരുത്തുന്നുണ്ട് സംവിധായകൻ.
നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ഹങ്കേറിയൻ ക്രൈം ചിത്രങ്ങളിൽ ഏറ്റവും മികച്ച പട്ടികയിൽ ഒന്നാണ്, വലിയ സംഭവം എന്തോ ആണ് എന്നുള്ള പ്രതീക്ഷ ഒന്നും കൊടുക്കാതെ ഇരിക്കുക, കാണേണ്ട പടം തന്നെയാണ്.മലയാളം സബ് ലഭ്യമാണ്.