𝗧𝗵𝗲 𝗜𝗿𝗼𝗻 𝗢𝗿𝗲 𝘁𝗿𝗮𝗶𝗻

സഹാറയുടെ ഹൃദയത്തിലൂടെ വന്യമായ 14 മണിക്കൂർ 

Suresh Nellanickal

സഹാറയുടെ ചൂടും പൊടിയും തണുപ്പും സഹിച്ചുള്ള ഒരു 700 km നിയമവിരുദ്ധ യാത്ര.ഇത് നിയമവിരുദ്ധം means അങ്ങനെ ഒരു യാത്രക്ക് ആരും അനുമതി/ടിക്കറ്റ് തരില്ല. പക്ഷെ സ്വന്തം റിസ്ക്കിൽ പടച്ചോനെ കാത്തോളിൻ എന്ന് ട്രെയിനിൽ വലിഞ്ഞു കയറാൻ സമ്മതിക്കും .Taum എന്ന സ്ഥലത്ത് രാത്രിയിൽ എപ്പോൾ വേണമെങ്കിലും ട്രെയിൻ എത്താം.

മൗറിട്ടാനിയ എന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് നിന്നും ഇരുമ്പയിര് സഹാറ മരുഭൂമിയിലൂടെ ഒരു തുറമുഖത്തേക്ക് കൊണ്ട് പോകുന്ന ഈ 700 km യാത്രയിൽ നിങ്ങൾക്ക് തുടക്കത്തിൽ ചാടികയറാം.എല്ലാം നേരിടാൻ തയ്യാറാണ് എങ്കിൽ ഇത് ഫ്രീ ടിക്കറ്റ് ആണ്.

ജോനാഥാന്റെ ഡ്രാക്കുള കോട്ടയിലേക്കുള്ള യാത്ര വായിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ ,metro Exodus എന്ന കമ്പ്യൂട്ടർ ഗെയിം കളിച്ചിട്ടുള്ളവർ ഉണ്ടെങ്കിൽ, mad max fury road സിനിമ കണ്ടിട്ടുള്ളവർ ഉണ്ടെങ്കിൽ ഇതിന്റെ വന്യത മനസിലാവും.

അൽപ്പം ശാസ്ത്രം. നീണ്ട യാത്രയിൽ അയിരിന്റെ പൊടിയും വലിച്ച് കേറ്റി dunes എന്ന മണൽകുന്നുകൾ കണ്ടു പോകുമ്പോൾ മണൽക്കാറ്റുകൾ കണ്ടാൽ ഓർക്കുക,അത് ആമസോൺ കാടുകൾക്കുള്ള ഭക്ഷണം ആണ്.ഒരു വർഷം 20000 ton പൊടി ആണ് ആമസോണിൽ എത്തുന്നത്. ഫോസ്ഫറസ് സമ്പുഷ്ടം ആയ അതില്ലെങ്കിൽ ആമസോൺ മറ്റൊരു സഹാറ ആയി മാറും.അപ്പോൾ 210 ബോഗികൾ ഉള്ള,3 km നീളമുള്ള ലോകത്തിലെ ഏറ്റവും നീളം ഉള്ള ഈ ട്രെയിനിൽ ഒരു ഓപ്പൺ വേൾഡിൽ യാത്ര ചെയ്യാൻ ഭ്രാന്ത് ഉള്ളവർക്ക് സ്വാഗതം.
𝐒𝐩𝐞𝐜𝐢𝐚𝐥 𝐰𝐞𝐥𝐜𝐨𝐦𝐞 𝐭𝐨 𝐭𝐡𝐞 ❞𝐦𝐚𝐝 𝐦𝐚𝐱 𝐟𝐮𝐫𝐲 𝐫𝐨𝐚𝐝❞ 𝐟𝐚𝐧𝐬

You May Also Like

[ലോകജാലകം] ശ്രീലങ്ക : ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴം

ശ്രീലങ്ക എന്ന അയല്‍ക്കാരനെക്കുറിച്ച് അറിയാന്‍ രസകരമായ 10 കാര്യങ്ങള്‍

ഈജിപ്തിലെ സിവ ഒയാസിസിലെ ഈ ചെറുകുളങ്ങളിൽ നിങ്ങൾക്ക് മരപ്പലക പോലെ കിടക്കാം, മുങ്ങിതാഴില്ല, കാരണം ഇതാണ്

ലിബിയയുടെ അതിർത്തിയിൽ ഈജിപ്തിൻ്റെ മറഞ്ഞിരിക്കുന്ന രത്നമാണ് – സിവ ഒയാസിസ്. ഒരിക്കലും കാണാത്ത ഒരാൾക്ക് സിവ…

മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും…

പൊന്മുടി തഴുകുമ്പോള്‍…

നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി… ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.