രണ്ടാം ലോക മഹായുദ്ധത്തിലെ ജാപ്പനീസ് ബലൂൺ ബോംബുകൾ

24

Sreekala Prasad ന്റെ കുറിപ്പ്

രണ്ടാം ലോക മഹായുദ്ധത്തിലെ ജാപ്പനീസ് ബലൂൺ ബോംബുകൾ
The Japanese Balloon Bombs of World War 2

1945 മെയ് 5 ന്, റെവറന്റ് ആർച്ചി മിച്ചൽ എന്ന പാസ്റ്റർ തന്റെ അഞ്ച് മാസം ഗർഭിണിയായ ഭാര്യയെയും അഞ്ച് മക്കളെയും ഒറിഗോണിലെ ബ്ലൈക്ക് സമീപമുള്ള പർവത പ്രദേശത്ത് വിനോദയാത്രയ്ക്കും മത്സ്യബന്ധനത്തിനുമായി കൊണ്ട് പോയി. ലിയോനാർഡ് ക്രീക്കിൽ എത്തി, അവിടെ ഉച്ചഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. വണ്ടിയിൽ നിന്ന് സാധനങ്ങൾ ഇറക്കുമ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു . “ഇങ്ങോട്ട് നോക്കൂ … ഇത് ഒരുതരം ബലൂൺ പോലെ തോന്നുന്നു. ” ഇത് കേട്ടതും ആർച്ചി മിച്ചലിന്റെ ഭാര്യ എലിസും കുട്ടികളും അത് കാണാൻ ഓടി. നിമിഷങ്ങൾക്കകം നിശ്ചലമായ ആ പർവത പ്രദേശത്ത് ഒരു സ്ഫോടനം ഉടലെടുത്തു. ഷെർമാൻ ഷൂമേക്കർ, എഡ്വേർഡ് ഏംഗൻ, ജെയ് ഗിഫോർഡ്, ജോവാൻ പാറ്റ്സ്കെ,ഡിക്ക് പാറ്റ്സ്കെ എന്നീ പേരുകളുള്ള 11 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളും എൽസി മിച്ചലും ആ സ്ഫോടനത്തിൽ തൽക്ഷണം കൊല്ലപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ മണ്ണിൽ ശത്രുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തികൾ ഇവർ മാത്രമായിരുന്നു.

Beware Of Japanese Balloon Bombs : NPR History Dept. : NPRആർച്ചി മിച്ചലിന്റെ ഭാര്യയും മക്കളും അന്ന് കണ്ടെത്തിയത് ഒരു ജാപ്പനീസ് ബലൂൺ ബോംബ് അല്ലെങ്കിൽ “ഫയർ ബലൂൺ” ആയിരുന്നു. അത് പസഫിക്കിന് കുറുകെ 8,000 കിലോമീറ്റർ പറന്ന് ഗിയർഹാർട്ട് പർവതത്തിൽ വന്നിറങ്ങി നിശ്ചലമായി കിടന്നു. കുട്ടികളിലാരോ അറിയാതെ ചവിട്ടിയതാകാം അത് പൊട്ടിത്തെറിച്ചത് എന്ന് പിന്നീട് ഒരു ബോംബ് നിർമാർജന വിദഗ്ദ്ധൻ കണ്ടെത്തി.
രണ്ടാം ലോക മഹായുദ്ധത്തിൽ പസഫിക് സമുദ്രം കടന്ന് അമേരിക്കൻ നഗരങ്ങളെതകർക്കാൻ കഴിയുന്ന ബി -29 പോലുള്ള ബോംബർ വിമാനങ്ങളോ സമുദ്രം മറികടക്കാൻ ആവശ്യമായ വിമാനവാഹിനിക്കപ്പലുകളോ ജപ്പാനില്ലായിരുന്നു. അതിനാൽ ജപ്പാൻകാർ ശത്രുവിനെ ആക്രമിക്കാനുള്ള ഒരു പുതിയ മാർഗം ആവിഷ്കരിച്ചു. അതായിരുന്നു ബലൂൺ ബോംബുകൾ.

ഈ യുദ്ധത്തിനും രണ്ട് പതിറ്റാണ്ട് മുമ്പ്, വാസബുറോ ഒഷി എന്ന ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷകൻ പസഫിക്കിലുടനീളം വീശുന്ന ഉയർന്ന ഉയരത്തിലുള്ള ജെറ്റ് സ്ട്രീം എന്നറിയപ്പെടുന്ന വായുപ്രവാഹം വീശുന്നതായി കണ്ടെത്തിയിരുന്നു. ജപ്പാനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിക്ഷേപിച്ച പൈലറ്റ് ബലൂണുകളുമായി ഒഷി നിരവധി പരീക്ഷണങ്ങൾ നടത്തി. പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വീശുന്ന ഈ ശക്തമായ വായുപ്രവാഹങ്ങളുടെ സാന്നിധ്യത്തിൽ ഈ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. നിർഭാഗ്യവശാൽ, ഒഷി തന്റെ കൃതി പ്രസിദ്ധീകരിച്ചത് എസ്‌പെരാന്തോയിൽ ആയിരുന്നു. (Esperanto..artificial language കുറച്ച് പേർ മാത്രം സംസാരിക്കുന്ന “കൃത്രിമ” ഭാഷ.) അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനകൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. ജാപ്പനീസ് സൈന്യം അദ്ദേഹത്തിന്റെ പേപ്പറുകൾ പിടിച്ചപ്പോൾ, പസഫിക്കിൽ ഉടനീളം അമേരിക്കയിലേക്ക് ബോംബുകൾ എത്തിക്കാൻ ഈ ഉയർന്ന ഉയരത്തിലുള്ള വായുപ്രവാഹങ്ങൾ ഒരു കൺവെയർ ബെൽറ്റായി ഉപയോഗിക്കാമെന്ന് അവർ മനസ്സിലാക്കി.

The Secret History of Japan's Balloon Bombs | History Hitവിക്ഷേപിച്ച 9,000 ബലൂണുകളിൽ 300 ഓളം എണ്ണം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്തും അലാസ്ക മുതൽ മെക്സിക്കോ വരെയും ഉൾനാടൻ പ്രദേശങ്ങളായ ടെക്സസ്, വ്യോമിംഗ്, മിഷിഗൺ എന്നിവിടങ്ങളിലും എത്തി. മിക്കതും ജനവാസമില്ലാത്ത സ്ഥലങ്ങളിൽ വിദൂര പ്രദേശങ്ങളിൽ ഒരു നാശം വരുത്താതെയും അപകടരഹിതമായും വീണു. നാശം വരുത്തിയത് ചില പ്രദേശങ്ങളിൽ വീണപ്പോൾ ഉണ്ടായ കാട്ടുതീ ആയിരുന്നു. കാട്ടുതീ നിയന്ത്രിക്കാൻ 2,700 സൈനികരെ പസഫിക് തീരദേശ വനങ്ങളിൽ നിർണായക സ്ഥലങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പടെ വിന്യസിച്ചായിരുന്നു. ബലൂണുകൾ തടയാൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചു. പക്ഷേ അവ വളരെ ഉയരത്തിലും അവിശ്വസനീയമാംവിധം വേഗത്തിലും പറന്നു. 20 എണ്ണത്തിൽ താഴെ മാത്രം വെടിവച്ച് ഇടാൻ മാത്രമേ അമേരിക്കക്കാർക്ക് സാധിച്ചുള്ളൂ.

തുടക്കത്തിൽ ഈ ബലൂണുകൾ ജപ്പാനിൽ നിന്ന് നേരിട്ട് വന്നതാണെന്ന് ആരും വിശ്വസിച്ചില്ല. എന്നാൽ ബലൂണുകളിൽ നിറച്ച മണൽ ചാക്കുകളിൽ നിന്നുള്ള മണൽഅതിന്റെ ധാതുക്കളുടെ ഘടനയെയും അവയിൽ അടങ്ങിയിരിക്കുന്ന ഡയാറ്റമുകളെയും മറ്റ് സൂക്ഷ്മ സമുദ്രജീവികളെയും വിശകലനം ചെയ്തപ്പോൾ ജിയോളജിസ്റ്റുകൾ ഒടുവിൽ ഹോൺഷു ദ്വീപിലെ ഇച്ചിനോമിയ നഗരത്തിനടുത്തുള്ള ഒരു കടൽത്തീരത്തെ മണലാണെന്ന് കണ്ടെത്തി. മാത്രമല്ല സമീപത്തുള്ള രണ്ട് ഹൈഡ്രജൻ ഉൽ‌പാദന പ്ലാന്റുകൾ കണ്ടെത്തുകയും ബോംബാക്രമണത്തിലൂടെ അവയെ നശിപ്പിക്കുകയും ചെയ്തു.
ജാപ്പനീസ് ബലൂൺ ബോംബുകളുടെ വിവരം അമേരിക്കൻ ജനങ്ങൾ അറിയാതിരിക്കാൻ വേണ്ടി മാധ്യമങ്ങളെ അകറ്റി നിർത്താൻ അമേരിക്കൻ സർക്കാർ ആവുന്നതെല്ലാം ചെയ്തു.

Farmington bombed in WWII? The Japanese Balloon Bomb Incident of 1945 - Farmington Voiceഅതേസമയം, ജപ്പാനിൽ ജനങ്ങളുടെ മനോവീര്യം നിലനിർത്താൻ സഹായിക്കുന്നതിനായി ബോംബുകൾ പ്രധാന ലക്ഷ്യങ്ങളിൽ പതിക്കുകയാണെന്നും ആയിരക്കണക്കിന് പേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് ജാപ്പനീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. രണ്ട് പ്രധാന ഹൈഡ്രജൻ പ്ലാന്റുകളും നശിപ്പിക്കപ്പെട്ടപ്പോൾ പ്രവർത്തനം അവസാനിപ്പിക്കാൻ ജനറൽ കുസാബ ഉത്തരവിട്ടു.
പൊതുജനങ്ങളിൽ നിന്ന് മാധ്യമങ്ങളെ അകറ്റി നിർത്തിയത് കൊണ്ടാണ് ഒറിഗോണിലെ പാസ്റ്റർ കുടുംബത്തിന് ഈ ദുരന്തം ഉണ്ടായതെന്ന് അധികൃതർ മനസ്സിലാക്കിയപ്പോൾ മാധ്യമ നിരോധനം പിൻവലിച്ചു.

In 1945, a Japanese Balloon Bomb Killed Six Americans, Five of Them Children, in Oregon | History | Smithsonian Magazineആറു പേരുടെ ദുരന്തം നടന്ന സ്ഥലം ഇന്ന് ഒരു പിക്നിക് സ്ഥലമാണ്. വെങ്കല ഫലകമുള്ള ഒരു ശിലാ സ്മാരകം ഇരകളുടെ പേരും പ്രായവും രേഖപ്പെടുത്തിയിരിക്കുന്നു. സ്മാരകത്തോട് ചേർന്ന് ഒരു പോണ്ടെറോസ പൈൻ മരം സ്ഫോടനത്തിൽ ഏറ്റ അടയാളങ്ങളുമായി ആ ദുരന്തത്തിന് സാക്ഷിയായി ഇന്നും നിലകൊള്ളുന്നു.

Bly Balloon Bomb

File:Mitchell Monument, Bly, Oregon (6150418476).jpg - Wikimedia Commons

**