Riyas Pulikkal

ജോണി ഡെപ്പിന് ഉണ്ടായിരുന്ന സ്റ്റാർഡം ഒക്കെ വെച്ച് നോക്കുമ്പോൾ ആംബർ ഹിയേഡ് നഷ്ടപരിഹാരമായി കൊടുക്കേണ്ടുന്ന ₹8.2 കോടിയൊക്കെ നിസ്സാരമായ തുകയാണ്. ഡെപ്പിനുണ്ടായത് നൂറുകണക്കിന് മില്യൻ ഡോളറുകളുടെ നഷ്ടം മാത്രമല്ല, അയാളുടെ ഫെയിം, അയാൾക്ക് ഈ ഒരൊറ്റ കേസ് കൊണ്ട് മാത്രം നഷ്ടപ്പെട്ട അവസരങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അയാൾക്ക് സ്റ്റാർഡത്തിന്റെ പീക്ക് സമ്മാനിച്ചതും അയാളുടെ മേൽവിലാസത്തിൽ ബോക്സ്ഓഫീസ് ലീഡ് ചെയ്തിരുന്നതുമായ പൈറേറ്റ് ഓഫ് ദി കരീബിയൻ ഫ്രാഞ്ചസിയുടെ ലീഡിങ് ആക്ടർ റോളിൽ നിന്നും അയാളെ നിഷ്കരുണം പുറത്താക്കിയതായിരുന്നു. കരീബിയന്റെ അണിയറക്കാരെ ഞാൻ പൂർണ്ണമായും കുറ്റപ്പെടുത്തില്ല. കാരണം ഡെപ്പ് Vs. ഹിയേഡ് കേസിന്റെ പ്രാരംഭഘട്ടത്തിൽ ഹിയേഡ് ഡെപ്പിനെതിരെ മാരകമായ ആരോപണങ്ങൾ ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൈറേറ്റ്സ് ഓഫ് ദി കരീബിയൻ ഫ്രാഞ്ചസിയിലെ അഞ്ചാമത്തെതും ഏറ്റവും അവസാനം ഇറങ്ങിതുമായ സിനിമയായ ഡെഡ് മെൻ റ്റെൻ നോ ലൈസ് റിലീസ് ആവുന്നത്. പോസിറ്റീവ് റിവ്യൂസ് വന്ന ആ സിനിമ ബോക്സ്‌ഓഫീസിൽ കരകയറിയെങ്കിലും ഫ്രാഞ്ചസിയിലെ ഏറ്റവും ലോ ഗ്രോസ്സ് സിനിമ എന്ന ചീത്തപ്പേര് സമ്പാദിച്ചുകൊണ്ടാണ് അതിന്റെ റണ്ണിങ് അവസാനിപ്പിച്ചത്.

ഹോളിവുഡിലെ കുപ്രസിദ്ധമായ ഗോൾഡൻ റാസ്പ്ബെറി അവാർഡ്സിൽ മോശം നടനും മോശം സഹനടനും ഉള്ളതടക്കം മൂന്ന് നോമിനേഷനുകളായിരുന്നു പൈറേറ്റ്സ് ഓഫ് ദി കരീബിയൻ 5 സ്വന്തമാക്കിയത്. ഫ്രാഞ്ചസിയിലെ മോശം ബോക്സ്ഓഫീസ് പ്രകടനത്തെയും റാസ്പ്ബെറി അവാർഡ്സിൽ നോമിനേഷനുകളെയും ഡെപ്പ് Vs. ഹിയേഡ് വിവാദം സ്വാധിച്ചിട്ടുണ്ടെന്ന് അവർ കരുതിയെങ്കിൽ അവരെ തെറ്റുപറയാൻ പറ്റില്ല. ഒരു സ്ത്രീ ഒരു ആരോപണം ഉയർത്തുമ്പോഴേക്കും അയാൾക്ക് പറയാനുള്ളതൊന്നും കേൾക്കാതെ അയാളെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന സമകാലീന സമൂഹം തന്നെയായിരുന്നു ഡെപ്പ് Vs. ഹിയേഡ് വിവാദത്തിലെയും യഥാർത്ഥ വില്ലൻ. പുരുഷനെ ഒതുക്കാൻ അസത്യങ്ങൾ കെട്ടിച്ചമയ്ക്കുന്ന ഹിയേഡിനെപ്പോലെയുള്ള സ്ത്രീകളാണ് സ്ത്രീ സംരക്ഷണത്തിനായി കൊണ്ടുവന്ന പല നിയമങ്ങളും ദുരുപയോഗം ചെയ്തു അതിന്റെ അന്തസത്തയെയും ഉദ്ദേശ്യശുദ്ധിയെയും മലിനമാക്കിക്കൊണ്ട് അത് സ്ത്രീസമൂഹത്തിനു തന്നെ എതിരാക്കി മാറ്റുന്നത്. ഇവരൊക്കെ എതിർക്കപ്പെട്ടേ മതിയാകൂ. സമൂഹത്തിൽ ഇവരൊക്കെ തുറന്നു കാണിക്കപ്പെട്ടേ മതിയാകൂ. എങ്കിലേ സ്ത്രീ സംരക്ഷണ നിയമം അതിന് അർഹതപ്പെട്ട സ്ത്രീകൾക്ക് മാത്രം ഉപയോഗിക്കപ്പെടാൻ അഗ്നിശുദ്ധി വരുത്തി പവിത്രമാവത്തുള്ളൂ. അതിന് ഡെപ്പ് Vs. ഹിയേഡ് വിവാദം ശക്തമായൊരു ഓർമ്മപ്പെടുത്തലാണ്..!

Leave a Reply
You May Also Like

നിന്നെ ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി. അനുഷ്കയ്ക്ക് പിറന്നാൾ ആശംസകളുമായി വിരാട് കോഹ്ലി.

ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള താരദമ്പതികൾ ആണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ടാണ് ഇരുവരുടെയും പുതിയ ചിത്രങ്ങളും സന്തോഷ് വാർത്തകളും വൈറലാകുന്നത്.

“കെട്ടിയോനെയും കളഞ്ഞ് പണത്തിന്റെയും, ഫാൻസിന്റെയും പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ” , മോശം കമന്റിന് നവ്യ കൊടുത്ത മറുപടി

‘ഒരുത്തീ’ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച താരമാണ് നവ്യാനായർ. താരം തന്റെ…

ഒരു സീരിയസ് പ്ലോട്ട് എത്രത്തോളം ഭംഗിയായി അവതരിപ്പിക്കാൻ പറ്റുമോ അതിനേക്കാൾ രണ്ടിരട്ടി കിടു ആക്കി വെച്ചിട്ടുണ്ട്

ഉർവ്വശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം,കലൈയരശൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ…

സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ മർഡർ സിനിമ

സിനിമാപരിചയം Diabolique (1996)???????? Unni Krishnan TR സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ മർഡർ സിനിമ…