‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തിലെ നടി ആദാ ശർമ്മ ഈ ദിവസങ്ങളിൽ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ നടി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആദാ ശർമ ചർമരോഗത്തെ തുടർന്ന് ആയുർവേദ ചികിത്സ തേടാനൊരുങ്ങുകയാണ് . തന്റെ രോഗവിവരം നടി സമൂഹമാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചത്. അലർജി മൂലം സംഭവിച്ച പാടുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ..

‘‘എന്നെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി. ഞാൻ പങ്കുവച്ച ചിത്രങ്ങൾ അല്‍പം ഭയപ്പെടുത്തുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ നല്ല ഫോട്ടോകള്‍ മാത്രം പങ്കിട്ടാൽ പോരല്ലോ എന്ന് കരുതി. കുറച്ച് ദിവസങ്ങളായി എനിക്ക് അസുഖമാണ്. ശരീരത്തിൽ ചില ഭാഗത്ത് ചൊറിഞ്ഞു തടിച്ചിരുന്നു.ആദ്യം ശരീരത്തില്‍ ചില തടിപ്പുകള്‍ ഉണ്ടായിരുന്നു., ഫുള്‍സ്ലീവ് ഇട്ട് ഞാന്‍ അത് മറച്ചു. അധികം വൈകാതെ അത് മുഖത്തും തെളിഞ്ഞു തുടങ്ങി. ഞാനാകെ പരിഭ്രാന്തിയിലായി. അപ്പോള്‍ ഞാന്‍ മരുന്ന് കഴിച്ചു. എന്നാല്‍ എനിക്ക് മരുന്നിനോട് അലര്‍ജിയുണ്ടെന്ന് മനസ്സിലായി. ഛര്‍ദ്ദില്‍ വന്നു. വീണ്ടും മരുന്ന് കഴിച്ച് ഇൻജെക്‌ഷനും എടുത്ത് ഫുൾ‍ സ്ലീവിലാണ് ‍‍ഞാൻ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തത്.

 

View this post on Instagram

 

A post shared by Adah Sharma (@adah_ki_adah)

ഈ സംഭവത്തിനു ശേഷം, ആരോഗ്യം ശ്രദ്ധിക്കുമെന്ന് അമ്മയ്ക്കു ഞാൻ വാക്കു കൊടുത്തിട്ടുണ്ട്. അതിനായി കുറച്ചുകാലത്തേക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് അടക്കം വിട്ടു നില്‍ക്കുകയാണ്. നാളെ മുതല്‍ ഞാന്‍ കുറച്ച് ദിവസത്തേക്ക് ചികിത്സയ്ക്ക് പോകുകയാണ്. റേഡിയോ ട്രെയിലുകള്‍, സൂം അഭിമുഖങ്ങള്‍, പ്രെമോ ഷൂട്ടുകള്‍ എന്നിവയ്ക്ക് പകരം ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ അമ്മ എന്നോട് പറഞ്ഞു. ആയുര്‍വേദ ചികിത്സയ്ക്കാണ് പോകുന്നത്. ഞാന്‍ ഉടനെ തിരിച്ചുവരും. അതുവരെ പുതിയ സീരിസ് കമാന്‍ഡോയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കും. ’’ – ആദാ ശര്‍മ്മ പറഞ്ഞു.

 

Leave a Reply
You May Also Like

ഇരട്ടകളുടെ ജനിതകം

ഇരട്ടകളുടെ ജനിതകം Nazeer Hussain Kizhakkedathu (ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ) ചെറുപ്പത്തിൽ വേർപിരിഞ്ഞു പോയ…

‘ഷഫീക്കിന് സന്തോഷം മാത്രമല്ല സ്വപ്നങ്ങളും ഉണ്ട് ‘, ഷെഫീക്കിന്റെ സന്തോഷം ട്രെയ്‌ലർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രം നവംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും.…

കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചേ എന്ന് പറയുന്നവർ തന്നെ ദിവ്യ ഉണ്ണിയെ ഐശ്വര്യയുമായി താരതമ്യം ചെയ്തു ബോഡി ഷെയ്‌മിങ് ചെയുന്നു

Jithin Joseph 90 കളിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാൾ. ചുരുങ്ങിയ കാലയളവിനുള്ളിൽ മോഹൻലാൽ,…

ഡാനിഷ് ഓഫീഷ്യൽ ഓസ്കാർ എൻട്രി കൂടിയായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട പേർഷ്യൻ പടങ്ങളിൽ ഒന്നാണ്

Holy spider 2022/Persian must watch movie സെക്സ് കണ്ടന്റ് ഉണ്ട് Vino ഒരുപക്ഷെ പിശാച്…