റിഗായിലെ കൊലയാളി (നിങ്ങളെ ത്രസിപ്പിക്കുന്ന ഒരു മൊസാദ് ഓപ്പറേഷൻ)

0
128

ലിജു പി നന്ദനൻ എഴുതുന്നു 

റിഗായിലെ കൊലയാളി!

1941 നവംബർ ലാത്വിയയിലെ റംബുല വനത്തിലൂടെ ആ പതിനാറുകാരൻ ഓടുകയായിരുന്നു. ദേഹത്തെ വരഞ്ഞു കീറുന്ന മുള്ളുകളോ കാലിൽ തുളഞ്ഞു കയറിയ ചെറു കല്ലുകളോ അവൻ അറിയുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് വനത്തിലെവിടെയോ നിന്നുയർന്ന വെടി ശബ്ദം കേട്ടവൻ ഒരു നിമിഷം നിന്നു. തൊട്ടു പുറകെ ഒന്നിനു പുറകെ ഒന്നായി ഒരായിരം വെടി ഒച്ചകൾ വീണ്ടും മുഴങ്ങുന്നതവൻ അറിഞ്ഞു. ഉതിരുവാൻ മടിച്ചു നിന്ന നീർകണങ്ങളെ തുടച്ചു മാറ്റി അവൻ വീണ്ടും ഓടി. പുറകിൽ എവിടെയോ കേൾക്കുന്ന വെടി ശബ്ദം അവന്റെ വേഗം കൂട്ടി. ശക്തിയേറിയ ശീതക്കാറ്റിൽ അവന്റ ശരീരം പലപ്പോഴും വീണുലഞ്ഞു പോയി. വിശപ്പും ദാഹവും അവന്റെ കണ്ണുകളിലെ കാഴ്ചയെ പലപ്പോഴും മറച്ചു. പ്രതികാരം … ജീവന്റെ ഓരോ അണുവിലും ജ്വലിച്ചു നിൽക്കുന്ന പ്രതികാരം. ഒന്നല്ല.. ഇരുപത്തായ്യായിരം ജീവനുകൾക്ക് വേണ്ടിയുള്ള പ്രതികാരം. അച്ഛനും അമ്മയും സഹോദരങ്ങളും അപ്പൂപ്പനും അടക്കം മരിച്ചു വീണ ഇരുപത്തയ്യായിരം ജീവനുകൾക്ക് വേണ്ടി ഉള്ള പ്രതികാരം. ഇവിടെ ഈ കാട്ടിൽ ഒടുങ്ങുവാൻ ഉള്ളതല്ല ഇനി തന്റെ ജീവിതം. മരിച്ചുവീണ ഓരോ ജീവനും അർത്ഥം ഇല്ലാതായി പോകരുത്. അവന്റ കാലുകൾക്കു വേഗത കൂടി.

Image may contain: 1 person, text that says "റിഗായിലെ കൊലയാളി A MOSSAD SECRET OPERATION Liju P Nandanan"അകലെ ഏതോ ഒരു ഗ്രാമത്തിലെ വിളക്കുകളുടെ മങ്ങിയ വെട്ടം അവന്റെ കണ്ണുകളിൽ പതിഞ്ഞു. അപകടമാണോ.. ആരെയാണ് വിശ്വസിക്കാൻ കഴിയുക. വേണ്ടപ്പെട്ടവർ എന്ന് കരുതിയവർ, കരുതൽ കാണിച്ചവർ.. അവർ തന്നെയല്ലെ മരണ വക്രത്തിലേക്ക് പറഞ്ഞയച്ചതും.ഒരു വീടിന്റെ ധാന്യപ്പുരയോട് ചേർന്ന് ഒരിടം അവൻ കണ്ടെത്തി. തത്കാലം ഇവിടെ ഇരിക്കാം. വിശപ്പും ക്ഷീണവും ശരീരത്തിലെ Image may contain: 1 person, selfie and close-upവേദനയും അവന്റെ കണ്ണുകളിൽ മയക്കത്തിന്റെ ലാഞ്ചന തെളിയിച്ചു . എന്തുപെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. ലാത്വിയയിലെ ഒരു ചെറു ഗ്രാമത്തിൽ അല്ലലില്ലാതെ കഴിഞ്ഞ കുടുംബം. വീടിനു കുറിച്ചോർത്തപ്പോൾ അവനു സങ്കടം സഹിക്കുവാൻ കഴിഞില്ല. ഹെർബെർട്… ഒരു ഹീറോ ആയി തങ്ങൾ വാഴ്ത്തിയവൻ. ഹെർബെർട്ടിനെ കുറിച്ചു ഓർത്തപ്പോൾ അവന്റെ കണ്ണുകളിൽ കനലാളി. ഹെർബർട്ട് സുക്കേഴ്സ് .. ലാത്വിയയുടെ അഭിമാനമായ വൈമാനികൻ. സ്വയം നിർമിത വിമാനത്തിൽ 45000 കിലോമീറ്ററുകൾ ജപ്പാനിലൂടെയും ചൈനയിലൂടെയും ബ്രിട്ടീഷ് ഇന്ത്യയിലൂടെയും സഞ്ചരിച്ചു തിരികെ എത്തിയപ്പോൾ ഹെർബർട്ട് സുക്കേഴ്സിനെ സ്വീകരിക്കുവാൻ ഒരു നാട് മുഴുവനായി കൂടിയിരുന്നു. ഏറ്റവും മികച്ച വൈമാനികനുള്ള ഹാർമൻ ട്രോഫി കരസ്ഥമാക്കിയ പൈലറ്റ് ആയിരുന്നു ഹെർബർട്ട് സുക്കേഴ്സ്.

Image may contain: one or more people and outdoorഎന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ലാത്വിയായെ നാസി ജർമനി അധിശീതപ്പെടുത്തിയപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ജനിച്ചു വീണ നാട്ടിൽ ജൂതർ ആയതു കൊണ്ട് മാത്രം പലരും അഭയാർത്ഥികൾ ആയി മാറി. യുദ്ധത്തിനിടയിൽ ജർമ്മനിയിലേയും പോളണ്ടിലെയും വാർത്തകൾ പലപ്പോഴും പല ചെവികൾ മറിഞ്ഞെത്തിയപ്പോഴും ഇതുപോലെ തന്നെ ആയിരിക്കും തങ്ങളുടെയും വിധിയെന്ന് അവരാരും കരുതിയില്ല. ജർമനിയിലെ ഗ്യാസ് ചേമ്പറുകളിൽ മരിച്ചു വീണവരുടെ കഥകൾ പലപ്പോഴും പേടി ഉണർത്തിയപ്പോഴും ലാത്വിയായിലെ തങ്ങളുടെ ജനങ്ങൾ തങ്ങളെ സഹായിക്കുമെന്ന് അവർ കരുതി. 1941ൽ നാസി പട്ടാളം ലാത്വിയ കീഴടക്കിയപ്പോൾ പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു. Image may contain: 2 people, people standing, suit and weddingലാത്വിയായിലെ റൈറ്റ് വിങ് മിലിട്ടറി ഓഫീസർ വിക്ടർ അരാജ്‌സ്, നാസി മിലിട്ടറിയുമായിട്ട് ബന്ധപ്പെട്ട് ഒരു പുതിയ മിലിട്ടറി വിങ് രൂപീകരിച്ചു. ജർമനിയിലും പോളണ്ടിലും നടന്നത് പോലെ ഒരു വംശശുദ്ധീകരണം ആയിരുന്നു ലക്ഷ്യം. ജൂതരെയും അംഗഭംഗം വന്നവരെയും പൂർണമായും രാജ്യത്ത് നിന്ന് തുടച്ചു നീക്കുക. ജൂതരൊഴികെ ഏതൊരു ലാത്വിയക്കാരനും അതിൽ ഭാഗഭാക്കാകാം. എപ്പോൾ വേണേലും പിരിഞ്ഞു പോകാം. അവർക്ക് വേണ്ട സൈനിക പരിശീലനവും ആയുധങ്ങളും നാസി പട്ടാളം യഥാസമയങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നു. വിക്ടർ അരാജ്സിന്റെ പുതിയ സേന വിഭാഗം അരാജ്‌സ് കമാൻഡോ എന്നറിയപ്പെട്ടു.

ഹെർബർട്ട് സുക്കർസും അരാജ്‌സ് കമാൻഡോയിലേക്ക് ആകൃഷ്ടനായി. നാട്ടിൽ ഹെർബർട്ടിനു ഉണ്ടായിരുന്ന ഹീറോ ഇമേജ് കമാൻഡോ യൂണിറ്റിലും അദ്ദേഹത്തിന് ഉയർന്ന സ്ഥാനം നൽകി. അരാജ്‌സ് കമാൻഡോ ജൂതരെ തിരഞ്ഞു പിടിച്ചു വേട്ടയാടി. അവരുടെ ഭവനങ്ങളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. അവരുടെ സ്ഥലങ്ങൾ മറ്റുള്ള ലാത്വിയൻസിന് വീതം വച്ചു നൽകി.നാസി കമാൻഡോ യൂണിറ്റിലെ ഏറ്റവും ക്രൂരൻ എന്ന് ഹെർബർട്ട് വിലയിരുത്തപ്പെട്ടു. ഒരിക്കൽ മുന്നോറോളം വരുന്ന ജൂതരെ ഒരു പുരാതന സിനഗോഗിലേക്ക് ആട്ടിപ്പായിച്ചതിനു ശേഷം ആ ആരാധനാലയത്തിനു തീ കൊളുത്തി. മുന്നൂറു പേരും അതിനു ഉള്ളിൽ തന്നെ വെന്തു മരിച്ചു. കരുക്കൾക്ക് പകരം ആളുകളെ കരുക്കളാക്കി ചെസ് കളിക്കുക എന്നതായിരുന്നു മറ്റൊരു വിനോദം. ഓരോ ടീമിലും പതിനാറ് പേര്. രാജാവും റാണിയും കുതിരയും കാലാൾപ്പടയും എല്ലാം മനുഷ്യർ തന്നെ. വെട്ടി മാറ്റുന്ന ഓരോ കരുക്കൾക്കൊപ്പം ഓരോരുത്തരുടെ ജീവനും നഷ്ടപ്പെട്ടു. റിഗായിലെ കശാപ്പുകാരൻ എന്ന വിളിപ്പേര് ഹെർബെർട്ടിന് കിട്ടുവാൻ കാരണവും ഈ ക്രൂര വിനോദങ്ങൾ ആയിരുന്നു.

1941 നവംബർ- ഇരുപത്തയ്യായിരത്തിനു അടുത്ത് വരുന്ന ജൂതർ റമ്പുല വനത്തിനടുത്തേക്ക് മാർച്ച്‌ ചെയ്യപ്പെട്ടു. അരാജ്‌സ് കമാൻഡോ ഹെർബർട്ട് സുക്കർസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വണ്ടികളിലും നടത്തിയും നൂറു കണക്കിന് ജൂതരെ അങ്ങോട്ട് ആട്ടിപ്പായിച്ചു കൊണ്ട് വന്നു. എന്തിനാണു തങ്ങളെ കൊണ്ട് പോകുന്നതെന്ന് അറിയാതെ ഉറുമ്പുകളെ പോലെ ഓരോരുത്തരായി കൊടും കാട്ടിലേക്കു നയിക്കപ്പെട്ടു. അക്കൂട്ടത്തിൽ പതിനാറ് വയസുകാരൻ യാക്കൂവും അവന്റെ കുടുംബവും ഉണ്ടായിരുന്നു.
ആളുകളെ എല്ലാവരെയും ഓരോരോ ഗ്രൂപ്പുകളായി തിരിച്ചു വലിയ കിടങ്ങുകൾ കുഴിക്കുവാൻ ഏർപ്പാടാക്കി. പൂർത്തിയായി കൊണ്ടിരിക്കുന്ന കിടങ്ങുകൾക്ക് സമീപം തന്നെ അത് പണിതവരെ നിരയായി നിറുത്തി അവരുടെ നേർക്ക് നിറയൊഴിച്ചു. മരിച്ചവരെയും പാതിമരിച്ചവരെയും അതെ കിടങ്ങിൽ തന്നെ കുഴിച്ചു മൂടി. ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുപത്തയ്യായിരത്തോളം ജൂതർ രംബുല വനത്തിനുള്ളിലെ മണ്ണിലടിഞ്ഞു.

അച്ഛൻറെ പഴയ സുഹൃത്തായിരുന്ന ഒരു അരാജ്സ് കമാൻഡോ സൈനികന് എന്തോ ദയ തോന്നിയത് കൊണ്ട് യാകോവിനെ മാത്രം മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ ഓടി രക്ഷപെടുവാൻ അയാൾ അനുവദിച്ചു. നെഞ്ചിൽ എരിയുന്ന പകയുമായി തന്റെ പുറകിൽ മുഴങ്ങുന്ന ആർത്തനാദങ്ങൾക്ക് അപ്പുറത്തേയ്ക്ക് അവൻ ഓടി അകന്നു. 1964 സെപ്റ്റംബർ നെതർലൻഡ്‌സ് റോട്ടർഡാമിലെ റയിൽവെ സ്റ്റേഷൻ, പാരിസിൽ നിന്നുള്ള എക്സ്പ്രസ്സ് ട്രെയിനിൽ നിന്നുള്ള ആളുകളെ കൊണ്ട് പതുക്കെ തിരക്ക് പിടിച്ചു തുടങ്ങി. ആ തിരക്കിലൂടെ ഏകദേശം 40 വയസിനോടടുത്ത, ഒരു ബിസ്നസ്സ്കാരൻ എന്ന് തോന്നിക്കുന്ന വ്യക്തി പതിയെ സ്റ്റേഷന് പുറത്തിറങ്ങി ഒരു ടാക്സിയിൽ കയറി. ആ ടാക്സി ചെന്നു നിന്നത് ഹോളണ്ടിലെ നക്ഷത്ര ഹോട്ടൽ ആയ റെയ്ൻ ഹോട്ടലിനു മുൻപിൽ ആയിരുന്നു.
“സർ ബുക്കിങ് ഉള്ളതാണോ” റിസപ്‌ഷനിസ്റ്റ് ആരാഞ്ഞു
“അല്ല.എനിക്കൊരു മുറി വേണം. ഞാനിവിടെ കുറച്ചു ദിവസത്തേക്ക് കാണും”
“സർ പേര്?”
“അൻറ്റോൻ കുൻസിൽ”, ആഗതൻ വിയന്നയിലെ അഡ്രസ്സിൽ ഉള്ള തന്റെ കാർഡ് ഹോട്ടൽ റിസപ്‌ഷനിസ്റ്റിനെ കാണിച്ചു.

തനിക്കു ലഭിച്ച മുറിയിൽ അല്പം വിശ്രമിച്ചതിനു ശേഷം അൻറ്റോൻ കുൺസിൽ പോയത് നോർട്ടർഡാമിലെ ആംറോ ബാങ്കിലേക്ക് ആയിരുന്നു. അവിടെ അധികം വൈകാതെ തന്നെ ഒരു ബാങ്ക് അകൗണ്ട് തൻറെ പേരിൽ സംഘടിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പിന്നീട് അടുത്തുള്ള പ്രിൻറർ ഷോപ്പിലേക്ക് ചെന്ന് അൻറ്റോൻ കുൺസിൽ,റോട്ടർഡാമിലെ ഒരു ഇൻവെസ്റ്റ് കമ്പനി മാനേജർ എന്ന പേരിൽ വിസിറ്റിംഗ് കാർഡുകൾ അടിക്കുവാൻ ഉള്ള ഓർഡറുകൾ നൽകി. അതിനു ശേഷം ബ്രസീലിയൻ കോൺസുലേറ്റിൽ ചെന്ന് ടൂറിസ്റ്റ് വിസക്കുള്ള അപേക്ഷ കൂടി നൽകിയതിന് ശേഷമായിരുന്നു അന്നത്തെ ദിവസം അദ്ദേഹം തന്റെ മുറിയിലേക്ക് മടങ്ങിയത്.
തൊട്ടടുത്ത ദിവസം സൂറിച്ചിലേക് യാത്രയായ കുൺസിൽ , അവിടെ ക്രെഡിറ്റ് സ്വിസ് ബാങ്കിൽ നിന്നും മറ്റൊരു അകൗണ്ട് കൂടി സംഘടിപ്പിച്ചതിനു ശേഷം പാരീസിലേക്ക് യാത്രയായി. പാരിസിൽ ഒരു മേക്കപ്പ് വിദഗ്ധന്റെ സഹായത്തോടെ തന്റെ മുഖത്തിന് കൃത്രിമത്വം തോന്നാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തി, കുറച്ചു പാസ്പോർട്ട് സൈസ് ഫോട്ടോകളും എടുത്തതിനു ശേഷം വീണ്ടും റോട്ടർഡാമിലെ ബ്രസീലിയൻ കോൺസുലേറ്റിൽ എത്തി വിസക്കുള്ള ബാക്കി ഫോർമാലിറ്റികളും ശരിയാക്കി.

വന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ അൻറ്റോൻ കുൺസിൽ റോട്ടർഡാമിലെ ബിസിനസ്സ് പ്രമുഖരുടെ ഇടയിൽ പരിചിതനായി കഴിഞ്ഞിരുന്നു. വ്യവസായിക യോഗങ്ങളിൽ പങ്കെടുത്ത് ഒരുപാട് പ്രമുഖരും ആയി പരിചയം സ്ഥാപിക്കുവാനും കുൺസിൽ ശ്രമിച്ചിരുന്നു. ആഡംബരപ്പൂർണ്ണമായ ജീവിതം പുലർത്തുന്ന, മധുരമായി സംസാരിക്കുന്ന അൻറ്റോൻ കുൺസിലിന് പുതിയ സൗഹൃദങ്ങൾ കണ്ടെത്തുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഒരോ സൗഹൃദ കൂട്ടായ്മകളിലും ഓസ്ട്രിയയിലെ തന്റെ ബിസിനസ്സ് നേട്ടങ്ങളെപറ്റിയും ബ്രസീലിലും ഉറുഗ്വേയിലും ടൂറിസം മേഖലയിൽ താൻ തുടങ്ങുവാൻ പോകുന്ന ബിസിനസ്സുകളെപ്പറ്റിയും കുൺസിൽ വാചാലനായി. നെതെർലാൻഡിലെ ബിസിനെസ്സ് പ്രമുഖരുടെ കൂട്ടായ്മകളിലേക്കുള്ള വാതായനം കുൺസിലിനു മുന്നിൽ എല്ലായ്‌പ്പോഴും തുറന്നു കിടന്നു. അധികം വൈകാതെ കുൺസിലിന് ബ്രസീലിലേക്ക് പോകുവാനുള്ള ടൂറിസ്റ്റ് വിസ റെഡി ആയി. ദിവസങ്ങൾ കൊണ്ട് തന്നെ യാക്കോവ് സരീദി എന്ന മൊസാദ് ഏജൻറ് അൻറ്റോൻ കുൺസിൽ എന്ന ഓസ്ട്രിയൻ ബിസിനസ്സ്മാന്റെ മുഖം മൂടി സമർത്ഥമായി തയ്യാറാക്കി കഴിഞ്ഞിരുന്നു.

കുറച്ചു നാളുകൾക്കു മുൻപ് മൊസ്സാദിന്റെ യൂണിറ്റ് ചീഫ് യോസ്‌കെ യാരിവ് പാരിസിൽ തന്റെ യൂണിറ്റിനെ വിളിച്ചു കൂട്ടി. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതിൽ പിന്നെ മൊസ്സാദിന്റെ ഏജന്റുമാർ ലോകമെങ്ങും നാസി മുന്നണിപ്പോരാളികളെ തേടി വകവരുത്തി കൊണ്ടിരുന്നു. കുരുതി കഴിക്കപ്പെട്ട ഓരോ ആളുകൾക്കും വേണ്ടി ഇസ്രായേൽ ഒന്നാകെ പ്രതികാരത്തിനായി കാത്തിരുന്നു. അതിലൊന്നായിരുന്നു ഐഷ്‌മാന്റെ വധം. മൊസാദിന്റ ഏജന്റുമാർ നാസി ഡോക്ടർ ആയിരുന്ന ഐഷ്‌മാനെ അർജന്റീനയിൽ നിന്ന് തട്ടിക്കൊണ്ടു വന്നു ഇസ്രായേലിൽ പബ്ലിക് ആയി വിചാരണ ചെയത് വധ ശിക്ഷക്ക് വിധിക്കുകയാണുണ്ടായത്.
എന്നാൽ കാലങ്ങൾ പോയി മറിഞ്ഞപ്പോൾ ലോകമെങ്ങും പഴയ കാര്യങ്ങൾ മറന്നു തുടങ്ങി. ഇപ്പോൾ ജർമനിയിൽ പുതിയ നിയമം വരാൻ പോകുന്നു. ഹോളോഹോസ്റ്റിനു പുറകിൽ ഉണ്ടായിരുന്നവരുടെ മേൽ യുദ്ധകുറ്റം ചുമത്തിയിരുന്ന നിയമങ്ങളിൽ അയവ് വരുത്തുവാൻ ജർമൻ പാർലമെന്റ് തീരുമാനിച്ചിരിക്കുകയാണ്. അതിനർത്ഥം പഴയ നാസികൾക്ക് തങ്ങളുടെ ഒളിവ് ജീവിതത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ്. കഴിഞ്ഞ കാലങ്ങളിൽ അവർ ചെയ്‌തു കൂട്ടിയ കുറ്റങ്ങൾക്ക് അവർക്കിനി ശിക്ഷ നൽകുവാൻ സാധിക്കില്ല. പുതിയ നിയമം വരുന്നതിനെതിരെ പക്ഷേ ലോക രാജ്യങ്ങൾ മൗനം പാലിച്ചു. പലരും അതൊക്കെ മറന്നു തുടങ്ങിയിരുന്നു. ഒരേ ഒരു രാജ്യം ഒഴികെ.. ഇസ്രായേൽ.

“അവർ ഇനി പുക മറക്കുള്ളിൽ നിന്ന് ഓരോരുത്തരായി പുറത്തു വരും. തങ്ങൾ നിരപരാധികൾ ആയിരുന്നു എന്ന് വാദിക്കും. ഞങ്ങൾ ആജ്ഞകൾ ശിരസാ വഹിക്കുകയാണ് ഉണ്ടായത് എന്ന് പറയും. എഴുപത് ലക്ഷത്തിൽ അധികം ജൂതരുടെ ആത്മാക്കൾ അതെല്ലാം കേട്ട് നെടു വീർപ്പിടും. നമ്മൾ അതിന് അനുവദിക്കണമോ?”മൊസ്സാദിന്റെ ഓപ്പറേഷൻ വിങ് ആയ കെയ്‌സേര യൂണിറ്റിന്റെ തലവൻ യോസ്‌കെ യാരിവ് ഒരു നിമിഷം നിറുത്തി തന്റെ കമാൻഡോസിനെ നോക്കി.പാരിസിലെ ഒരു രഹസ്യ സങ്കേതത്തിൽ മൊസാദ് ചാരന്മാർ തങ്ങളുടെ തലവന്റെ വാക്കുകൾക്കായി കാതോർത്തു. “നമ്മൾ ഒരു നാസി കൊലയാളിയെ വധിക്കുവാൻ പോകുന്നു. നിയമത്തിന്റെ എല്ലാ പരിരക്ഷകളും അവനും കവചം തീർക്കുന്നതിന് മുൻപ് നമുക്ക് നമ്മുടെ കർത്തവ്യം നിറവേറ്റണം.”

യാക്കോവ് ഉൾപ്പെടെ ഉള്ള യൂണിറ്റ് അംഗങ്ങൾ അതാരാണെന്ന ചോദ്യഭാവത്തോടെ മുഖമുയർത്തി തങ്ങളുടെ ചീഫിനെ നോക്കി.
“ബുച്ചർ ഓഫ് റിഗാ. റിഗായിലെ കശാപ്പുകാരൻ ഹെർബർട്ട് സുക്കർസ്”ഹെർബെർട്ടിന്റെ പേര് കേട്ടതോടെ യാക്കോവിന്റെ ഞരമ്പുകളിലൂടെ രക്തം ഇരച്ചു കയറി. രംബുല വനത്തിൽ പിടഞ്ഞു വീണ ഇരുപത്തയ്യായിരം ആളുകളുടെ കരച്ചിൽ തന്റെ ചെവികളിൽ മുഴുങ്ങുന്നതായി യാക്കോവിന് തോന്നി. ലാറ്റിൻ അമേരിക്കയിൽ അണ്ടർകവറിൽ ഒരു ഉള്ള ഏജൻറ് ആണ് മൊസ്സാദിന് ഹെർബർട്ട് സുക്കേഴ്സിന്റെ വിവരങ്ങൾ നൽകിയത്. ബ്രസീലിൽ തന്റെ സ്വന്തം പേരിൽ തന്നെ സർവസ്വതന്ത്രനായി ജീവിക്കുകയാണ് ഹെർബർട്ട്.
അഡോൾഫ് ഐഷ്‌മാനെ പിടിക്കുന്നതിലും നിർണായക പങ്ക് വഹിച്ച യാകോവിന് തന്നെ ആണ് ഈ ചുമതലയും യോസ്‌കെ നൽകിയത്. ഒരു ലാത്വിയൻ വംശജനായ , അരാജ്സ് കമാൻഡോ നടപ്പിലാക്കിയ വംശീയഹത്യയിൽ കുടുംബം മുഴുവൻ നഷ്ടപ്പെട്ട യാക്കോവ് തന്നെ ആണ് ഇതിനു യോഗ്യൻ എന്ന് യോസ്‌കെയ്ക്ക് തോന്നി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ സോവിയറ്റ് സേന ലാത്വിയയിലേക്ക് ഇരച്ചു കയറിയപ്പോൾ എല്ലാ നാസി പടയാളികളെ പോലെയും ഹെർബെർട്ടിനും നാട് വിടേണ്ടതായി വന്നു. ഒരു കർഷകൻ എന്ന വ്യാജ രേഖകൾ ഉണ്ടാക്കി ലാത്വിയയിൽ നിന്ന് ഫ്രാൻസിലേക്ക് കടന്ന ഹെർബർട്ട് പിന്നീട് അവിടെ നിന്ന് ബ്രസീലിലേക്ക് ബോട്ട് മാർഗം തന്റെ കുടുംബവും ആയി രക്ഷപ്പെട്ടു. പക്ഷേ അതിന്റെ കൂടെ ഒരു രക്ഷാകവചം കൂടി കരുതിയിരുന്നു. മിറിയം എന്ന് പേരുള്ള ഒരു കൊച്ചു ജൂത പെൺകുട്ടി.
ഫ്രാൻസിൽ നിന്നും ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയ ഹെർബർട്ട് സ്വയം ഒരു മിശിഹാ ആയാണ് അവതരിച്ചത്. നാസി പട്ടാളത്തിന്റെ ക്രൂരതയിൽ നിന്നും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മിറിയം എന്ന ജൂതപെൺകുട്ടിയെ രക്ഷപ്പെടുത്തിയ മിശിഹാ. റിഗായിലെ വേട്ടക്കാരൻ അങ്ങനെ ബ്രസീലിൽ റിഗായിലെ രക്ഷകനായി വാഴ്ത്തപ്പെട്ടു. മിറിയം അതിനു നേർസാക്ഷ്യം പകർന്നു. ബ്രസീലിലെ ജൂതസർക്കിളുകളിൽ എല്ലാം ഹെർബർട്ടിനു രക്ഷകന്റെ പരിവേഷം ലഭിച്ചു .

പക്ഷെ അതിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഏതോ ഒരു ഉല്ലാസ രാവുകളിൽ മദ്യം തലക്ക് പിടിച്ച ഹെർബെർട്ടിന്റെ വായിൽ നിന്നും താൻ പണ്ട് ചെയ്ത വീരകൃത്യങ്ങൾ അറിയാതെ പുറത്തു വന്നു. താൻ അരിഞ്ഞു വീഴ്ത്തിയ ജൂത പന്നികളുടെ കാര്യങ്ങൾ പറഞ്ഞു അയാൾ ഊറ്റം കൊണ്ടു. ഇത് പെട്ടെന്ന് തന്നെ ജൂത കമ്മ്യൂണിറ്റിയിൽ സംശയത്തിന്റ തിരി തെളിയിച്ചു. അവർ ഹെർബെർട്ടിനെ കുറിച്ചു അന്വേഷിക്കാൻ തുടങ്ങി. അറിഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. റിഗായിലെ മിശിഹായുടെ ശരിക്കുള്ള മുഖം എല്ലാവര്ക്കും മനസിലായി. റിയോ ഡി ജനീറോയിലെ ജൂത വിദ്യാർത്ഥികൾ ഹെർബെർട്ടിന്റെ വീട്ടിലേക്കും അവിടെ അദ്ദേഹം തുടങ്ങിയ ട്രാൻസ്‌പോർട് കമ്പനിയുടെ ഓഫീസിലേക്കും ഇരച്ചു കയറി. അപകടം മണത്തറിഞ്ഞ ഹെർബെർട് പക്ഷെ റിയോ ഡി ജനീറോയിൽ നിന്നും കുടുംബത്തോടൊപ്പം സാവോപോളോയിലേക്ക് രക്ഷപെട്ടു. ഇനി തനിക്ക് ആവശ്യമില്ലാത്ത മിറിയത്തെ അവിടെ തന്നെ ഉപേക്ഷിച്ചു. മിറിയത്തെ പിന്നീട് റിയോ ഡി ജനീറോയിലെ ജൂതകമ്മ്യൂണിറ്റി ഏറ്റെടുത്തു.

സാവോപോളോയിൽ എത്തിയ ഹെർബെർട്ടും കുടുംബവും ഒരു പുതിയ ജീവിതം കെട്ടിപടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. പക്ഷെ ഇതിനിടയിൽ 1960ൽ അഡോൾഫ് ഐഷമാനെ അര്ജന്റീനയിൽ നിന്നും മൊസ്സാദിന്റെ ഏജന്റുമാർ തട്ടികൊണ്ട് പോയി വധ ശിക്ഷക്ക് വിധിച്ചത് ഹെർബെർട്ടിന്റെ സമനില തെറ്റിച്ചു. താനും ഏതു നിമിഷവും വധിക്കപെടുമെന്നു അയാൾ പേടിക്കുവാൻ തുടങ്ങി.
വർഷങ്ങൾ കഴിഞ്ഞു പോയിക്കൊണ്ടിരുന്നു. അതോടൊപ്പം സുക്കേഴ്സിന്റെ പേടിയും വർദ്ധിച്ചു. തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അയാൾ അപേക്ഷ നൽകി. കൂട്ടത്തിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദികൾ അക്കാലങ്ങളിൽ ബ്രസീലിലെ പ്രമുഖരായ ജൂതർ ആയിരിക്കുമെന്നും പരാതി നൽകി. ഇതെല്ലം വലിയ വാർത്തപ്രാമുഖ്യം നേടുകയും റിഗായിലെ വേട്ടക്കാരൻ എവിടെ ആണെന്ന കാര്യം ലോകം മുഴുവൻ അറിയുകയും ചെയ്തു.

മറ്റൊരു പ്രധാന നാസി കൊലയാളിയെ കണ്ടെത്തിയപ്പോൾ ഇസ്രായേൽ വെറുതെ ഇരുന്നില്ല. അങ്ങനെ ആണ് ആ ചുമതല യോസ്‌കെ യാരിവിനും തുടർന്ന് യാക്കോവ് സാരീദിക്കും ലഭിച്ചത്. യോസ്‌കെ തന്നെ തന്റെ ഏറ്റവും മികച്ച ഏജന്റിനുള്ള പുതിയ പേരും നൽകി. അൻടോൺ കുൻസിൽ.നെതെർലണ്ടിൽ തനിക്കു വേണ്ടിയുള്ള കവർഅപ്പ് തയാറാക്കിയതിനു ശേഷം ആൻറ്റോൻ കുൺസിൽ ബ്രസീലിലേക്ക് യാത്ര ആയി. അദ്ദേഹത്തിന്റെ കൈകളിൽ ഹെർബെർട് സുക്കർസിന്റെ മരണക്കുറിപ്പ് തയ്യാറായി കഴിഞ്ഞിരുന്നു .
സാവോപോളോയിൽ വന്നിറിങ്ങിയ കുൺസിൽ ഹെർബെർട്ടിനെ വലയിൽ ആക്കുവാനുള്ള വഴികൾ ആരാഞ്ഞു. നേരിട്ട് സമീപിച്ചാൽ ഹെർബെർട്ടിന് സംശയം തോന്നും എന്നുറപ്പുള്ളതിനാൽ , ഒരു ടൂറിസ്റ്റായി സാവോപോളോയിൽ അലിഞ്ഞു ചേർന്നു. ബ്രസീലിന്റെ ടൂറിസം സാധ്യതകളിലേക്ക് നിക്ഷേപം കൊണ്ട് വരാൻ താല്പര്യമുള്ള ഓസ്ട്രിയൻ പൗരനായ അതിസമ്പന്നനായ ടൂറിസ്റ്റ്. ഉബാട്ടുബായിലെയും ഇൽഹാബെലിയിലെയും ബീച്ചുകളിൽ അദ്ദേഹം അലഞ്ഞു നടന്നു. പർവതങ്ങൾ കാവൽ നിൽക്കുന്ന കോപ്പകബാനയിലെ കടൽ തീരങ്ങളിൽ ആയിരങ്ങളോടൊപ്പം കുൻസിലും പങ്കു ചേർന്നു. അതോടൊപ്പം സാവോപോളോ മിനിസ്ട്രിയിലെയും ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായും ബന്ധം സ്ഥാപിക്കുവാനും ശ്രമിച്ചു. ഓസ്ട്രിയൻ പൗരനായ ആ സമ്പന്നനെ സാവോപോളോയിലെ പ്രമുഖർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഉബാട്ടുബായിലെ ബീച്ച് സൈഡിലൂടെ നടന്നു കൊണ്ടിരുന്ന കുൺസിലിന്റെ കണ്ണുകൾ അവിടെ സ്ഥാപിച്ചിരുന്ന പഴയ ബോർഡിൽ ഉടക്കി. പാരഡൈസ്… ഒന്ന് രണ്ടു ബോട്ടുകളും അതിനപ്പുറം ഒരു പഴയ സീപ്ലെയിനും സമീപത്തായി മെലിഞ്ഞ പൊക്കമുള്ള ഒരു മനുഷ്യൻ നില്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ കുൺസിലിനു ആളെ വ്യക്തമായി… അതാണ് താൻ അന്വേഷിക്കുന്ന ആൾ.. ഹെർബർട്ട് സുക്കേഴ്സ്…
രണ്ടു ദിവസങ്ങൾക്കു ശേഷം പാരഡൈസ് മറീനയുടെ കാറ്റലോഗുമായി നിൽക്കുന്ന യുവതിയുടെ സമീപത്തേക്കു ഒരു വിനോദ സഞ്ചാരി എന്ന നിലയിൽ ചെന്ന് കുൺസിൽ അവിടത്തെ ടൂർ പാക്കേജുകലെ കുറിച്ച് തിരക്കി. കൂടെ അവിടത്തെ ടൂറിസത്തിന്റെ സാധ്യതകളെ പറ്റിയും.
“ക്ഷമിക്കണം എനിക്ക് ടൂറിസത്തെപറ്റി അധികം അറിയില്ല.. ആ നിൽക്കുന്ന ആളോട് തിരക്കിയാൽ മതി. ” കുറച്ചകലെ നിൽക്കുന്ന ഹെർബർട്ട് സുക്കർസിന് നേരെ കൈചൂണ്ടി ആ യുവതി പറഞ്ഞു.
“ഗുഡ് ഈവെനിംഗ് മിസ്റ്റർ … ” ഒരു നിമിഷം പേരിനായി കാത്തുനിന്നിട്ട് കുൺസിൽ അഭിവാദ്യം അർപ്പിക്കുവാനായി തന്റെ കൈകൾ സുക്കേഴ്സിന് നേരെ നീട്ടി.
കുറിയ കണ്ണുകൾ കൊണ്ട് തന്റെ നേരെ കൈകൾ നീട്ടിയ ഇംഗ്ളീഷുകാരനെ ചുഴിഞ്ഞു നോക്കി കൊണ്ട് അല്പം മടിച്ചു നിന്നതിനു ശേഷം ഹസ്തദാനം ചെയ്യുന്നതിനായി കൈകൾ നീട്ടി മറുപടി പറഞ്ഞു.
“ഹെർബർട്ട് … ഹെർബെർട് സുക്കേഴ്സ്.. നിങ്ങൾ ?”
“ഹലോ മിസ്റ്റർ ഹെർബെർട്..ഞാൻ അന്റോൺ കുൺസിൽ… ഒരു ടൂറിസ്‌റ്.. നിക്ഷേപകൻ.. അങ്ങനെയും പറയാം.. ഞാൻ നിങ്ങളുടെ സ്റ്റാഫുമായി സംസാരിച്ചിരുന്നു” താൻ ആദ്യം സമീപിച്ച യുവതിയെ കാണിച്ചു കൊണ്ട് കുൺസിൽ പറഞ്ഞു
“അവരാണ് പറഞ്ഞത് നിങ്ങളാണ് ഈ മറീനയുടെ ഉടമസ്ഥൻ എന്ന്..ഞാൻ സാവോ പോളോയിലും റിയോ ഡി ജനീറയിലും ഉള്ള അനവധി വിനോദകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. യു നോ വൺ തിങ് ? ഈ സ്ഥലങ്ങൾ ഉണ്ടല്ലോ.. They are still virgin… ഐ റിയലി ഇന്ററസ്റ്റഡ് ഇൻ ദീസ് പ്ലെയ്‌സിസ്…” തന്റെ ബിസിനസ് കാർഡ് ഹെർബെർട്ടീന് നൽകികൊണ്ട് കുൻസിൽ തുടർന്നു.
“എനിക്കിവിടെ സാവോപോളോയിലും അല്പം ഇൻവെസ്റ്റ്മെന്റ് താല്പര്യങ്ങൾ ഉണ്ട്.നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നിങ്ങളുടെ സീ പ്‌ളെയിൻ കുറച്ചു ദിവസത്തേക്ക് വാടകക്ക് എടുത്താൽ കൊള്ളാമെന്നുണ്ട്. ഈ നഗരം മുഴുവൻ മറ്റൊരു വ്യൂ പോയിന്റിൽ കാണണം . മറ്റു ടൂറിസ്റ്റ് സ്പോട്ടുകളും കണ്ടാൽ കൊള്ളാമെന്നുണ്ട്”

അത്രയും നേരം വലിയ താല്പര്യമില്ലാതെ കുൺസിലിന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന സുക്കേഴ്സ് അത് കേട്ടതോടെ ചെറിയൊരു ചിരി സമ്മാനിച്ചു. അൽപ സമയത്തിനുളളിൽ രണ്ടു പേരും വിമാനത്തിൽ കയറി സാവോപോളോ പ്രദിക്ഷണം ചെയ്തു. തിരിച്ചിറങ്ങുമ്പോഴേക്കും അവരിരുപേരും നല്ല സൗഹൃദത്തിലായി കഴിഞ്ഞിരുന്നു. കുൺസിൽ തന്റെ ബിസിനസിനെ കുറിച്ചും പാർട്ണർമാരെ കുറിച്ചും സംസാരിച്ചു. ലാറ്റിൻ അമേരിക്കയിൽ ഒന്നാകെ ടൂറിസം മേഖലയിൽ അവർ തുടങ്ങാൻ പോകുന്ന ബിസിനസുകളെ കുറിച്ചു വാചാലനായി. തന്റെ അതിഥിയുടെ വാക്കുകളിൽ സുക്കേഴ്സ് അതീവ താല്പര്യം പ്രകടിപ്പിച്ചു.

കുൺസിലും ഹെർബെർട്ടിനെ ഒന്ന് വിലയിരുത്തി. സാമ്പത്തികമായി ഹെർബർട്ട് അത്ര നല്ല നിലയിൽ അല്ലെന്നു കുൺസിലിനു മനസിലായി. ഹെർബർട്ട് തന്റെ ബിസിനസ്സുകളിൽ ആകൃഷ്ടനായെന്നു മനസിലാക്കിയ കുൻസിൽ ഇതിനെ കുറിച്ച് നമുക്ക് വീണ്ടും സംസാരിക്കാൻ മറ്റൊരു ദിവസം കണ്ടു മുട്ടാം എന്ന് പറഞ്ഞു കൂടുതൽ സംശയങ്ങൾക്ക് ഇട നൽകാതെ മടങ്ങി.
ചിലന്തി തന്റെ വല തയാറാക്കി കൊണ്ടിരിക്കുന്നു. ഇനി ഇരയെ കൃത്യമായി എത്തിക്കുക എന്നതാണ് ചെയേണ്ടത്. തിരിച്ചു തന്റെ ഹോട്ടൽ റൂമിലെത്തിയ കുൻസിൽ , അവിടെ വന്നതിനു ശേഷം ആദ്യമായി യോസ്‌കെക്ക് രഹസ്യവിവരം അയച്ചു.
എന്നാൽ ഇതേ സമയം മറ്റൊരിടത്ത് ഹെർബർട്ട് സുക്കേഴ്സ് തന്റെ ചെറിയ ഡയറിയിൽ ഒരു പേര് കൂടി എഴുതി ചേർത്തു , അന്റോൺ കുൻസിൽ…. ബ്രസീലിൽ താൻ സൂക്ഷിക്കേണ്ട ഒരുപക്ഷെ ശത്രുക്കളായിരിക്കുവാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് ആയിരുന്നു അത്.

**
കുറച്ചു ദിവസങ്ങൾക്കു ശേഷം ഹെർബർട്ടിന്റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു. കാറിൽ നിന്നും പുറത്തിറങ്ങി കുൺസിൽ , ഹെർബെർട്ടിന്റെ വീടാകെ വീക്ഷിച്ചു. ബലമേറിയ കമ്പികളാൽ നിർമിക്കപ്പെട്ട മതിൽ. അമ്പരപ്പിക്കുന്ന ഒരു കാര്യം കൂടി കുൻസിൽ മനസിലാക്കി. ഈ ലാത്വിയൻ തന്റെ ഇരുമ്പ് മതിലിലേക്കു കറന്റ് നൽകുവാനായി വയറുകൾ വലിച്ചിട്ടുണ്ടെന്നത്. തന്റെ എതിരാളി എല്ലായ്‌പ്പോഴും ശ്രദ്ധാലുവാണ്.

തന്റെ പുതിയ സുഹൃത്തിനെ വീടിനു ഉള്ളിലേക്ക് ക്ഷണിച്ചുകൊണ്ട് ഹെർബർട്ട് അദ്ദേഹത്തിന് തന്റെ കുടുംബത്തെ പരിചയപ്പെടുത്തി. ഭാര്യയും ഇളയ മകനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. മൂത്ത രണ്ടു ആൺമക്കൾ കല്യാണത്തിന് ശേഷം അല്പം മാറി ആണ് താമസിക്കുന്നത്. പല തരത്തിലുള്ള മൃഗങ്ങളുടെ തലകൾ ചുമരിൽ പലയിടത്തായി സ്റ്റഫ് ചെയ്ത് വച്ചിരിക്കുന്നു. ഒരു അലമാര തുറന്നു കൊണ്ട് സുക്കേഴ്സ് തന്റെ സുഹൃത്തിനെ അങ്ങോട്ടേക്ക് ക്ഷണിച്ചു. പലതരം തോക്കുകളുടെ ഒരു ചെറിയ ശേഖരം. കുറച്ചു റിവോൾവേർസ് പിന്നെ രണ്ടു സെമി ഓട്ടോമാറ്റിക് ഗണ്ണുകളും.

“ബ്രസീലിയൻ പോലീസ് എനിക്കെന്റെ ആയുധ ശേഖരം സൂക്ഷിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. എന്നെ സംരക്ഷിക്കുവാൻ ഞാൻ മാത്രം മതി…” കുൺസിലിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഹെർബർട്ട് പറഞ്ഞു.അതിൽ ചെറിയൊരു ഭീഷണി മുഴങ്ങുന്നുവോ. മുഖത്തു ഭാവഭേദം ഒന്നും വരുത്താതെ കുൺസിൽ ആ തോക്കുകൾ പരിശോധിച്ചു
. “വേട്ടയാടുവാൻ ഇഷ്ടമുണ്ടോ? നമുക്ക് വേണമെങ്കിൽ ഒരു ദിവസം എന്റെ ഫാമിൽ പോകാം.. ഇവിടെ നിന്ന് വലിയ ദൂരമില്ല”
ഹെർബർട്ടിന്റെ ആ വാഗ്ദാനം കുൺസിൽ സ്വീകരിച്ചു.

രണ്ടു ദിവസങ്ങൾക്കപ്പുറം കുൺസിൽ വാടകക്കെടുത്ത കാറിൽ അവർ ഇരുപേരും ഹെർബർട്ടിന്റെ ഫാമിലേക്ക് യാത്രയായി. പോകുന്നതിനു മുന്നേ ഒരു ചെറിയ കത്തിയും, ഹെർബർട്ട് കാണാതെ കുൺസിൽ ഒളിപ്പിച്ചിരുന്നു. തോക്കുകൾക്ക് മുന്നിൽ ഇതൊന്നുമല്ല. എങ്കിലും സ്വയരക്ഷക്കിരുന്നു കൊള്ളട്ടെ.ഇനി ഈ നാസി എല്ലാം അറിഞ്ഞിട്ടു ആണോ തന്നെ ഫാമിലേക്ക് ക്ഷണിച്ചിരിക്കുന്നത്? ആരും അറിയാതെ കൊന്നു തള്ളുവാൻ ആയിരിക്കുമോ ? എടുത്ത് ചാടി കൂടെ പുറപ്പെടേണ്ടിയിരുന്നില്ല. കുൺസിലിന്റെ ചിന്തകൾ കാട് കയറി.
വലിയൊരു കുന്ന് കയറിയിട്ട് വേണം ഹെർബർട്ടിന്റെ ഫാമിലേക്ക് എത്തുവാൻ. വണ്ടി താഴെ ചെരുവിൽ പാർക്ക് ചെയ്തതിനു ശേഷം അവരിരുപേരും മല കയറുവാൻ തുടങ്ങി. സുക്കേഴ്സ് ബാഗിൽ നിന്നും സെമി ഓട്ടോമാറ്റിക് ഗൺ ഒരെണ്ണം തന്റെ കൈകളിൽ എടുത്തു കുൺസിലിനൊപ്പം നടന്നു തുടങ്ങി. മനസ്സിൽ ഒരായിരം സംശയങ്ങളുമായി കുൺസിലും കൂടെ നടന്നു. തൻറെ കോട്ടിന്റെ ഉള്ളിൽ ഇരിക്കുന്ന കത്തിയിൽ തൊട്ടു നോക്കി അത് അവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി. എന്നാൽ കുൺസിലിന്റെ സംശയങ്ങൾ ഒക്കെ തന്നെയും അസ്ഥാനത്തായിരുന്നു. ഹെർബെർട് സുക്കേഴ്സ് തന്റെ സ്നേഹിതനോട് വളരെ മാന്യമായി തന്നെ പെരുമാറി. അവരിരുപേരും ഹെർബെർട്ടിന്റെ ഫാമിൽ രണ്ടു ദിവസം ചിലവഴിച്ചു. അതിനു ശേഷം ഹെർബർട്ട് തന്റെ വീട്ടിലേക്കും കുൺസിൽ ഹോട്ടൽ റൂമിലേക്കും മടങ്ങി.

പോകുന്നതിനു മുൻപേ ബ്രസീലിലെ മറ്റു ചില ടൂറിസ്റ്റ് സ്പോട്ടുകൾ കൂടി സന്ദർശിക്കാൻ തനിക്ക് പ്ലാൻ ഉണ്ടെന്നും വിരോധമില്ലെങ്കിൽ ആ യാത്രയിലേക്കായി ചേരുവാൻ സുക്കേഴ്സിനെ കുൺസിൽ ക്ഷണിച്ചു. തന്റെ സുഹൃത്ത് കടുത്ത സാമ്പത്തിക പ്രശ്നത്തിൽ ആണെന്ന് ഇതിനകം കുൺസിൽ മനസിലാക്കിയിരുന്നു. അതറിഞ്ഞു കൊണ്ട് തന്നെ ഉള്ള ഒരു ചൂണ്ട ആയിരുന്നു ആ ക്ഷണം.
അതിനടുത്ത ആഴ്ച തന്നെ അവർ ഇരുപേരും ബ്രസീലിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങൾ ചുറ്റി അടിക്കുവാൻ യാത്രയായി. യാത്രയുടെ ചിലവുകളും താമസ ചിലവുകളും എല്ലാം കുൺസിൽ തന്നെ വഹിച്ചു. പഞ്ച നക്ഷത്ര ഹോട്ടലുകളിലും പബുകളിലും അവർ അലഞ്ഞു നടന്നു. ഹെർബർട്ട് അതെല്ലാം അത്യാഹ്ളാദത്തോടെ ആസ്വദിച്ചു. സാവോപോളോയിൽ ചിലവ് ചുരുക്കി ജീവിച്ചിരുന്ന ഹെർബെർട്ടിന് ഇതെല്ലാം ഒരു പുതുമയായിരുന്നു.കുറച്ചു ദിവസങ്ങളുടെ കറക്കത്തിന് ശേഷം അവർ ഇരുപേരും മടങ്ങി എങ്കിലും തന്റെ ബിസിനസ് ആവശ്യങ്ങൾക്കായും , മറ്റു പാർട്ണർമാരെ കാണുന്നതിനായും ഉടനെ തന്നെ ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടിവിഡോയിലേക്കു പോകുന്നുണ്ടെന്നും അക്കൂട്ടത്തിൽ ചേരുന്നതിൽ വിരോധമില്ലെന്നും കുൺസിൽ സുക്കേഴ്സിനെ അറിയിച്ചു. സുക്കേഴ്സിന് തന്റെ പുതിയ പാസ്‌പോർട്ടിന് വേണ്ട പണവും നൽകിയതിന് ശേഷമാണ് കുൺസിൽ മടങ്ങിയത്.

ഏതാനും ആഴ്ചകൾക്കപ്പുറം അവർ രണ്ടു പേരും തങ്ങളുടെ അടുത്ത യാത്രക്കായി മോണ്ടിവിഡോയിലേക്ക് പോയി. മോണ്ടിവിഡോയിൽ ആദ്യമെത്തിയത് കുൺസിൽ ആയിരുന്നു. ഏതാനും ദിവസങ്ങൾക്കപ്പുറം ഹെർബെർട്ടും അവിടെ എത്തി. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ഹെർബെർട് , കുൺസിലിനെ കണ്ട ഉടനെ, താൻ പുതിയതായി വാങ്ങിയ കാമറയിൽ കുൺസിലിന്റെ ഫോട്ടോ എടുക്കുകയാണ് ഉണ്ടായത്. ഇനി തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്തെങ്കിലും തെളിവ് അവശേഷിക്കട്ടെ എന്ന് വിചാരിച്ചിട്ടാകാം ആ പഴയ നാസി അങ്ങനെ ചെയ്തത് . മോണ്ടിവിഡോയിലും കുറേ കറങ്ങിയതിനു ശേഷം ഏതാനും മാസങ്ങൾക്കപ്പുറം കണ്ടുമുട്ടാം എന്ന ഉറപ്പിൽ അന്റോൺ കുൺസിൽ തൻറെ ബിസിനസ്സ് ആവശ്യങ്ങൾക്കായി യൂറോപ്പിലേക്കും ഹെർബർട്ട് സുക്കേഴ്സ് തിരിച്ചു ബ്രസീലിലേക്കും യാത്രയായി.

തിരിച്ചു നാട്ടിലെത്തിയ ഹെർബെർട്, മോണ്ടിവീഡോയിലെ യാത്രക്കിടയിൽ തന്നെ ആരോ പിന്തുടരുന്നതായി തോന്നിയതായി ഭാര്യയോട് സംശയം പ്രകടിപ്പിച്ചു. കുറച്ചു ദിവസം തന്റെ ചുറ്റുപാടുകളിൽ ഒക്കെ ഹെർബർട്ട് വളരെ ശ്രദ്ധാലുവായിരുന്നു. തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് അറിയാൻ നടന്നു പോകുന്നതിനിടയിൽ പെട്ടെന്ന് എന്തെങ്കിലു കളഞ്ഞു പോയതായി ഭാവിച്ചു കുനിഞ്ഞു നിന്ന് പുറകിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുവാൻ തുടങ്ങി.സംശയാസ്പദമായ കാര്യങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ പോയി. പ്രശ്നങ്ങൾ ഒന്നും കാണാത്തത് കൊണ്ട് പതിയെ ഹെർബെർട്സ് വീണ്ടും തന്റെ മറീനയുടെ ജോലികളുമായി മുന്നോട്ട് പോയി.


തിരികെ പാരീസിലെത്തിയ യാകോവ് സരീദി എന്ന ആൻറ്റോൻ കുൺസിൽ, യോസ്‌കെയും മറ്റു ടീമംഗങ്ങളുമായി ഉടനെ ബന്ധപെട്ടു. ഹെർബെർട്ടിനെ കുടുക്കുവാനുള്ള വല നെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി ഇരയെ ആ വലയിലേക്ക് ആകർഷിക്കുക എന്നുള്ളതാണ്. എല്ലായ്പ്പോഴും ജാഗ്രതയോടെ നടക്കുന്ന ഹെർബർട്ടിനു സംശയത്തിന്റെ ചെറിയൊരു തരിപോലും നൽകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ബ്രസീലിനേക്കാളും ഈ ഓപ്പറേഷൻ നടത്തുവാൻ നല്ലത് ഉറുഗ്വെ തന്നെ ആണെന് യോസ്‌കെയ്‌ക്കും ടീമിനും തോന്നി. അതിൽ ഒന്നാമത്തെ കാരണം ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ ഇപ്പോഴും വധശിക്ഷ പ്രാബല്യത്തിൽ ഉള്ള ബ്രസീലിനേക്കാൾ നല്ലത് ഉറുഗ്വെ തന്നെ ആയിരിക്കും.ഹെർബെർട്ടിനെ എപ്രകാരവും ഇസ്രായേലിലേക്ക് കടത്തി അവിടെ വച്ച് വിചാരണ ചെയ്യുക എന്നതാണ് പ്രാഥമിക ലക്ഷ്യമെങ്കിലും, അത് അപ്രാപ്യമായാൽ മോണ്ടിവിഡോയിൽ തന്നെ ഹെർബെർട്ടിന്റെ അന്ത്യം കുറിക്കുക എന്നതുമായിരുന്നു ടീമിന്റെ പ്ലാൻ. ഹെർബെർട്ടിന്റെ കൊലപാതകം ഉണ്ടായാൽ അതുമൂലം ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതികരണങ്ങൾ ഏത് രീതിയിൽ ആയിരിക്കും എന്ന് ഒരിക്കലും പ്രവചിക്കുവാൻ കഴിയുമായിരുന്നില്ല.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല നാസി പ്രമുഖരും നാസി അനുഭാവികളും ബ്രസീൽ, അര്ജന്റീന പോലുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. അങ്ങനെ ഉള്ള അവസ്ഥയിൽ ഹെർബെർട്ടിന്റെ മരണം മൂലം നാസി അനുഭാവികളിൽ നിന്ന് പ്രതികരണം ഉണ്ടായാൽ ബ്രസീലിലെ ദുർബലമായ ജൂതസമൂഹങ്ങൾക്ക് നിലവിലെ സാഹചര്യങ്ങളിൽ അത് നേരിടാൻകഴിയണമെന്നില്ല. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഓപ്പറേഷൻ ഉറുഗ്വെയിലെ മോണ്ടിവിഡോയിൽ തന്നെ മതി എന്ന് അവർ തീർച്ചയാക്കി.
യോസ്‌കെ നയിക്കുന്ന ടീമിൽ യാകോവിനെ കൂടാതെ ലെവി ഇഷ്ക്കൽ , മോഷെ , പിന്നെ ഓസ്ട്രിയൻ പാസ്പോർട്ട് ഉള്ള റൂബൻ എന്നീ അഞ്ച് പേരായിരുന്നു . മോണ്ടിവിഡോയിലെ താമസം, ആയുധങ്ങൾ തയ്യാറാക്കുക, ട്രാൻസ്‌പോർട്ടേഷൻ എന്നിവ എല്ലാം റൂബന്റെ ഉത്തരവാദിത്തമായിരുന്നു. ഹെർബെർട്ടിനെ മോണ്ടിവിഡിയോയിൽ വരുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടത് കുൺസിലും. ലെവിയും മോഷെയും ആയിരുന്നു ഹെർബെർട്ടിനെ കായികമായി നേരിടുന്ന ആദ്യത്തെ ആളുകൾ. എല്ലാത്തിന്റെയും ലീഡർ യോസ്‌കെയും.
പ്ലാനുകൾ എല്ലാം പൂർത്തി ആയതിനു ശേഷം പരസ്പരം വിജയാശംസകൾ നേർന്നു റൂബൻ ആദ്യമേ മോണ്ടിവിഡോയിലേക്ക് യാത്രയായി. തൊട്ടു പുറകെ ഉള്ള ദിവസം കുൺസിലും. മോണ്ടിവിഡോയിലെ കരാസ്‌കോ തീരദേശത്തു റൂബൻ ഒരുചെറിയ വീട് വാടകക്ക് എടുത്തു, കാസ കുബെർട്ടിനി. കൂടാതെ ഒരുകാറും റെഡിയാക്കി. ടീമംഗങ്ങൾ അഞ്ച്പേരും പറഞ്ഞുറപ്പിച്ചത് പോലെ മോണ്ടിവിഡോയിൽ എത്തിച്ചേർന്നു ഇരക്കായി കാത്തിരുന്നു. യോസ്‌കെ റൂബനോട്പറഞ്ഞു ഒരു വലിയ ട്രങ്കും ഏർപ്പാടാക്കിയിരുന്നു. ബോധം കെടുത്തിയ നിലയിൽ ഹെർബെർട്ടിനെ ആ ട്രങ്കിലാക്കി കടത്തുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ അവർ തങ്ങളുടെ ശത്രുവിന്റെ യഥാർത്ഥ കരുത്ത് മനസിലാക്കിയിരുന്നില്ല.

കുൺസിലിന്റെ ഫോൺകോൾ കട്ട് ആയതിനു ശേഷവും ആ റിസീവറും കൈയിൽ പിടിച്ചു കൊണ്ട് ഹെർബർട്ട് അല്പം നേരം ആലോചനാനിമഗ്നനായി നിന്നു. ഈ പരദേശിയെ അത്ര കണ്ട് വിശ്വസിക്കണോ. സംശയം തോന്നിപ്പിക്കുന്ന തരത്തിൽ ഒന്നും തന്നെ ഇതുവരെ കണ്ടില്ല. പക്ഷെ തന്റെ കാര്യത്തിൽ അമിതോത്സാഹം കാണിക്കുന്നുണ്ടോ? അതോ താനാണോ ഉത്സാഹം കാണിക്കുന്നത്? ഫെബ്രുവരി 23നു മോണ്ടിവിഡോയിൽ എത്തുവാനാണ് പറഞ്ഞിരിക്കുന്നത്. താൻ വരാമെന്നോ വരില്ല എന്നോ ഉറപ്പിച്ചിട്ട് പറഞ്ഞിട്ടില്ല. ഇവിടെ അത്യാവശ്യമായ ചില ജോലി തിരക്കുകൾ ഉണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അത് കള്ളമാണെന്ന് അയാൾക്കും മനസിലായിട്ടുണ്ടാകും. താൻ ഒഴിവ് കഴിവ് പറയുകയാണെന്ന് വിചാരിച്ചതു കൊണ്ടാകാം അധിക നിര്ബന്ധിച്ചതുമില്ല. വരാൻ പറ്റുമോ എന്ന് നോക്കുവാനും 2 ദിവസം കഴിയുമ്പോൾ വിളിക്കാം എന്ന് പറഞ്ഞു കുൺസിൽ ഫോൺ വക്കുകയാണ് ഉണ്ടായത്. ചെറിയൊരു നഷ്ടബോധം തോന്നുന്നു. ഈ കഷ്ടപ്പാടുകളുടെ ഇടയിൽ ഉള്ള ഒരു ചെറു വെളിച്ചമായിരുന്നു കുൺസിൽ. ഒരുപക്ഷെ തനിക്ക് രക്ഷപെടാനുള്ള വഴി. ഇവിടെ ടൂറിസത്തിനു ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ആകുമെന്ന് തനിക്കറിയാം. സീ പ്ലെയിനും മറ്റും സംയോജിപ്പിച്ചു കൊണ്ട് ഇവിടെ നല്ല രീതിയിൽ വികസനം എത്തിക്കാനാകും. തന്റെ കൈയിൽ ഇഷ്ടം പോലെ ഐഡിയ ഉണ്ട്. കഴിവും ഉണ്ട്. ഇല്ലാത്തത് പണമാണ്. കുൺസിലിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കൈയിൽ ആണെങ്കിൽ അത് ആവശ്യത്തിൽ അധികവും ഉണ്ട്. പരിചയപ്പെട്ട അൽപ്പ നാളുകൾക്കുള്ളിൽ തന്ന ആ ചെറുപ്പക്കാരനെ ഹെർബെർട്ടിന് ഇഷ്ടപെട്ട് കഴിഞ്ഞിരുന്നു. ചിന്തകൾ വീണ്ടും സംശയത്തിലേക്ക് തിരികെ വന്നപ്പോൾ ഹെർബർട്ട് വീണ്ടും ആശയ കുഴപ്പത്തിൽ ആയി.

1965 ഫെബ്രുവരി 15
തന്റെ മുൻപിൽ നിൽക്കുന്ന മധ്യവയസ്കനെ ആ പോലീസ് ഓഫിസർ ചുഴിഞ്ഞു നോക്കി. അയാൾ ചോദിച്ചതിനുത്തരവും അയാൾക്കറിയാം , പക്ഷെ ഒരു തീർച്ചപ്പെടുത്തൽ ആണ് അയാൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കിയ ഓഫീസർ പറഞ്ഞു
” നോക്കു മിസ്റ്റർ ഹെർബർട്ട്. നിങ്ങൾ സാവോ പോളോയിൽ അല്ലെങ്കിൽ ബ്രസീലിൽ നില്കുന്നിടത്തോളം നിങ്ങൾ ഞങ്ങളുടെ സുരക്ഷിത വലയത്തിൽ ആയിരിക്കും. എന്നാൽ മറ്റൊരു രാജ്യത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾക്കറിയാമല്ലോ ഞങ്ങൾക്ക് പരിമിതികൾ ഉണ്ട്.
നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവും അത് തന്നെ. നിങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് നിങ്ങൾക്ക് തന്നെ സംശയം ഉള്ളപ്പോൾ മോണ്ടിവിഡോയിലേക്ക് പോകുന്നത് അപകടകരം ആണെന്ന് തന്നെ ആണ് ഞങ്ങളുടെ അഭിപ്രായം ”
ഹെർബർട്ട് അല്പം നേരം അവിടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു. കുൺസിലിന്റെ ക്ഷണം സ്വീകരിച്ചു മോണ്ടിവിഡോയിലേക്ക് പോകണമെന്ന ആഗ്രഹം കലശലായപ്പോൾ ഒരു സ്ഥിരീകരണത്തിനു വേണ്ടിയാണ് ഹെർബർട്ട് സാവോപോളോ പോലീസ് സ്റ്റേഷനിൽ ചീഫ് പോലീസ് ഓഫിസറെ വന്നു കണ്ടത്.

“എന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ഞാൻ കരുതുന്നു. ആരൊക്കെയോ എന്റെ പുറകെ വട്ടമിട്ടു പറക്കുന്നുണ്ട്.പക്ഷെ ഒരു ബിസിനസ് ആവശ്യത്തിനായി എനിക്ക് മോണ്ടിവിഡോയിലേക്ക് പോകണം. എന്നെ ക്ഷണിച്ചിരിക്കുന്നത് എനിക്ക് അത്രയധികം പരിചയം ഇല്ലാത്ത ഒരാളുമാണ്. കൃത്യമായി പറഞ്ഞാൽ ഒരു വർഷത്തിൽ താഴെ മാത്രം പരിചയം. എന്താണ് നിങ്ങളുടെ അഭിപ്രായം?” ഇതായിരുന്നു ഹെർബർട്ട് സുക്കേഴ്സിന്റെ ആവശ്യം.ഹെർബർട്ട്, പോലീസ്സ് ചീഫിന്റെ മറുപടി കേട്ട് അല്പം നേരം ആലോചിച്ചു അവിടെത്തന്നെ ഇരുന്നു. പിന്നീട് മനസ്സിൽ എന്തോ ഉറപ്പിച്ചത് പോലെ നേരിയ ചിരി ചിരിചു കൊണ്ട് എഴുന്നേറ്റു ,”ഞാൻ ഒരു സൈനികനായിരുന്നു. a soldier is always a soldier. ഇനി അവിടെ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ എന്നെ സംരക്ഷിക്കാൻ എനിക്ക് തന്നെ ആകും”.
പോലീസ് ഓഫീസർക്ക് ഷേക്ക് ഹാൻഡ് നൽകി മടങ്ങിയ ഹെർബർട്ട് , മോണ്ടിവിഡോയിലേക്ക് വരുവാൻ ഉള്ള തന്റെ ആഗ്രഹം അന്ന് തന്നെ കുൺസിലിനെ അറിയിച്ചു.ഇതേ സമയം കാസ കുബേർട്ടിനിയിലെ ആ അഞ്ച് അംഗസംഘം ഒരു നെടുവീർപ്പിൽ തങ്ങളുടെ വ്യാകുലതകൾ ഒടുക്കി.അവസാനം വരെ എത്തിയ പ്ലാനുകൾ എല്ലാം ഒടുവിൽ എങ്ങുമെത്താതെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയിൽ ആയിരുന്നു അവർ. ഹെർബെർട്ടുമായുള്ള അവസാന കോളിൽ മോണ്ടിവിഡോയിലേക്ക് വരാൻ ഹെർബർട്ട് മടി കാണിച്ചപ്പോൾ തങ്ങളുടെ വ്യക്തിത്വം അയാൾ മനസിലാക്കി കാണുമെന്ന് അവർ ഭയപ്പെട്ടിരുന്നു. ഇപ്പോൾ എല്ലാം വീണ്ടും പദ്ധതി പ്രകാരം ആയിരിക്കുന്നു.

1965 ഫെബ്രുവരി 23
മോണ്ടിവിഡോയിൽ എത്തിയ ഹെർബെർട്ടിനെ സ്വീകരിക്കാൻ കുൺസിൽ എയർപോർട്ടിൽ എത്തിയിരുന്നു. അവർ ഇരുപേരും കൂടി റൂബൻ നേരത്തെ തന്നെ വാടകക്ക് എടുത്തിരുന്ന കാറിൽ കാസ കുബേർട്ടിനിയിലേക്ക് യാത്രയായി. തന്റെ ലാത്വിയൻ എതിരാളിയെ പതിയെ വീക്ഷിച്ചു കൊണ്ട് യാത്രയിൽ ഉടനീളം കുൺസിൽ തങ്ങളുടെ പദ്ധതികൾ കണക്ക് കൂട്ടുകയായിരുന്നു. എന്താണ് ഈ നാസിയുടെ മനസ്സിൽ എന്ന് മനസിലാക്കുവാൻ കഴിയുന്നില്ല. അയാൾ പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇതുവരെ സംശയം ഒന്നും ഇല്ലെന്ന് തോന്നുന്നു.വെയിൽ മാഞ്ഞു പതുക്കെ രാത്രി കയറി വരുന്നു.മോണ്ടി വിഡിയോയിലെ തിരക്ക് പിടിച്ച തെരുവുകളിൽ നിന്ന് പതുക്കെ തീരദേശ റോഡിലേക്ക് കാർ കയറി. നഗരത്തിന്റെ തിരക്കുകൾ ഇല്ലാത്ത പാത. തനിക്ക് സംഭവിക്കുവാൻ പോകുന്നതെന്തെന്ന് അറിയാത്ത ഹെർബെർട്ടിനെയും വഹിച്ചു കാർ പതുക്കെ കരാസ്‌കോയിലെ ആ വീടിനു മുന്നിൽ വന്നു നിന്നു.

ആദ്യം ഇറങ്ങിയ കുൻസിൽ പതുക്കെ നടന്നു ഹെർബെർട്ടിന്റെ ഡോർ തുറന്നു കൊടുത്തു. പുറത്തിറങ്ങിയ ഹെർബെർട്ടിന്റെ നോട്ടം ഇരുട്ട് പിടിച്ചവീടിനു മുന്നിലെ നാല് നിഴലുകളിൽ പതിച്ചു. തനിക്കു സംഭവിച്ച അപകടം മനസിലാക്കുവാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടിവന്നില്ല. ചിന്തകൾക്ക് മുന്നേ ഹെർബെർട്ടിന്റെ കാൽമുട്ടുകൾ കുൺസിലിന്റെ അടിവയറിനു മുകളിൽ പ്രഹരം ഏല്പിച്ചു കഴിഞ്ഞിരുന്നു. വേദന കൊണ്ട് ഒരുനിമിഷം കുനിഞ്ഞു പോയെങ്കിലും കുൻസിലിനുള്ളിലെ സൈനികൻ ഉണർന്നു പ്രവർത്തിച്ചു. തന്നെ പ്രഹരിച്ചു ഓടുവാൻ തുനിഞ്ഞ ഹെർബെർട്ടിനെ മുൻപിലേക്ക് തള്ളി ഇടിച്ചുകൊണ്ട് കുൻസിൽ എഴുന്നേറ്റു. ബാലൻസ് തെറ്റിയ ഹെർബർട്ട് മറിഞ്ഞുവീഴുന്നത് കണ്ടുകൊണ്ടാണ് മറ്റ് നാല് പേരും അങ്ങോട്ടേക്ക് ഓടി വന്നത് .

ഹെർബെർട്ടിന് കാര്യങ്ങൾ മനസിലായി കഴിഞ്ഞെന്നു അവർക്കും മനസിലായി. ഇനി അധികം സമയമില്ല. മറിഞ്ഞു കിടന്നിടത്ത് നിന്ന് എഴുന്നെല്കുവാൻ ശ്രമിച്ച ഹെർബെർട്ടിനെ വീണ്ടും ചവിട്ടുവാൻ കുൺസിൽ ശ്രമിച്ചെങ്കിലും ഹെർബർട്ട് ഒഴിഞ്ഞു മാറി എഴുന്നേറ്റു. ആ സമയം കൊണ്ട് ലെവിയും മോഷെയും ഹെർബെർട്ടിനെ വട്ടം പിടിച്ചു , റൂബൻ ഹെർബെർട്ടിന്റെ കഴുത്തിലും കൈ മുറുക്കി. അവരെ കുതറി തെറിപ്പിക്കുവാൻ ശ്രമിച്ച ഹെർബെർട്ടിനെ ഒരു വിധത്തിൽ അവർ അഞ്ച് പേരും കൂടി വീടിനകത്തു എത്തിച്ചു.

കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ലെവിയുടെ ചെവിയിൽ ഹെർബർട്ട് കടി മുറുക്കി. വേദനകൊണ്ട് പുളഞ്ഞ ലെവിയുടെ പിടി അഴഞ്ഞ നിമിഷത്തിൽ ഹെർബർട്ട് , ലെവിയെ ഇടതു കാൽ കൊണ്ട് ചവിട്ടി വീഴ്ത്തി. കഴുത്തിൽ പിടി മുറുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന റൂബന്റെ തള്ള വിരലിൽ തന്റെ വലതു കൈ മുറുക്കി തിരിച്ചു ഒടിച്ചു കൊണ്ട് ഹെർബർട്ട് പ്രത്യാക്രമണം ശക്തമാക്കി. അറുപത് കഴിഞ്ഞ ഒരാളിൽ നിന്നുള്ള പ്രതിരോധം മൊസാദ് ഹിറ്റ് ടീമിന്റെ പ്രതീക്ഷിക്കപ്പുറത്തു ആയിരുന്നു. അതോടൊപ്പം പുറത്താരെങ്കിലുംഉണ്ടെങ്കിൽ തന്റെ രക്ഷക്കെത്തുമെന്ന പ്രതീക്ഷയിൽ ഹെർബർട്ട് അലറി വിളിച്ചു കൊണ്ടിരുന്നു. വായ്‌ മൂടി ഹെർബെർട്ടിനെ നിശ്ശബ്ദനാക്കുവാൻ വന്ന യോസ്‌കെയുടെ കൈകൾ കടിച്ചു മുറിച്ചു കൊണ്ടാണ് ഹെർബർട്ട് അതിനുമറുപടി നൽകിയത്. യോസ്‌കെ വേദനകൊണ്ട് പുളഞ്ഞു. ഈ ലാത്വിയൻ നാസിയെ ജീവനോടെ ഇവിടെ നിന്നും കടത്താനാകില്ലെന്ന് ഇസ്രായേലി സംഘം തിരിച്ചറിഞ്ഞു .

തന്നെ തടഞ്ഞു നിറുത്തിയ മോഷെയേയും വലിച്ചു കൊണ്ട് ഹെർബർട്ട് വാതിലിനു നേർ കുതിച്ചു. എന്നാൽ ഞൊടിയിടയിൽ കയ്യിൽ കിട്ടിയ ചുറ്റികയുമായി കുൺസിൽ , ഹെർബെർട്ടിന്റെ തലക്ക് പിറകിൽ കനത്ത പ്രഹരം നൽകി. ഒരു അവസാന ശ്രമം എന്ന നിലയിൽ ഡ്രെസ്സിനു ഉള്ളിൽ ഒളിപ്പിച്ച തോക്ക് എടുക്കുവാനായി ശ്രമിച്ച ഹെർബെർട്ടിന്റെ തലക്ക് നേരെ ലെവി വെടി ഉതിർത്തു. സൈലൻസർ ഘടിപ്പിച്ചിരുന്നതിനാൽ അധികം ശബ്ദം പുറത്തേയ്ക്കു വന്നില്ല . ഒന്ന് പിടഞ്ഞതിനു ശേഷം ഹെർബെർട്ടിന്റെ ശരീരത്തിന്റെ അനക്കം നിലച്ചു.അവർ എല്ലാവരും രക്തത്താൽ കുതിർന്നിരുന്നു.

Image may contain: one or more people and foodമുറിയിലെയും തങ്ങളുടെ ദേഹത്തേയും രക്തക്കറകൾ കഴുകി കളഞ്ഞതിനു ശേഷം ഹെർബെർട്ടിന്റെ മൃതദേഹം ട്രങ്കിനു ഉള്ളിൽ വച്ചതിനു ശേഷം ആ അഞ്ചു പേരും അവിടം വിട്ടു.തങ്ങൾ വാടകക്ക് എടുത്തിരുന്ന കാറുകൾ തിരികെ നൽകിയതിനു ശേഷം പല റൂട്ടുകളിലൂടെ യൂറോപ്പിലേക്കും അവിടെ നിന്നും ഇസ്രായിലിലേക്കും കടന്നു. തങ്ങളുടെ ഏജന്റുകൾ സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കിയതിനു ശേഷം പാരീസിൽ നിന്നും മറ്റൊരു മൊസാദ് ഏജൻറ് ജർമൻ ന്യൂസ് പേപ്പറുകളിൽ വിളിച്ചു ഹെർബർട്ട് സുക്കേഴ്സിന്റെ വധശിക്ഷ നടപ്പിലാക്കിയ വിവരം വെളിപ്പെടുത്തി. ശരിയായ വിവരങ്ങൾ വെളിപ്പെടുത്താത്ത ആ കോൾ ആരോ പറ്റിക്കുവാൻ വിളിച്ചുപറഞ്ഞതാണെന്നും കരുതി ന്യൂസ്ഏജൻസികൾ അവഗണിക്കുകയാണുണ്ടായത്.മറ്റൊന്നും സംഭവിക്കാത്തത് കണ്ടു ഇസ്രായേലി ഏജന്റുകൾ പിന്നീട് മോണ്ടിവിഡോയിലെ ന്യൂസ് പേപ്പറുകളെ ബന്ധപ്പെട്ടു. അവസാനം ഹെർബർട്ട് സുക്കേഴ്സ് കൊല്ലപ്പെട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഉറുഗ്വെൻ പോലീസ് കരാസ്കോയിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിലെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി.

ആ പെട്ടിയുടെ മുകളിൽ ഒട്ടിച്ചു വച്ചിരുന്ന ടൈപ്പ് റൈറ്ററിൽ ടൈപ്പ്ചെയ്ത ഒരു പേപ്പറിൽ ഇപ്രകാരം എഴുതിയിരുന്നു
“കുട്ടികളും സ്ത്രീകളും ഉൾപ്പടെ മുപ്പതിനായിരത്തോളം ആളുകളുടെ മരണത്തിൽ കുറ്റാരോപിതനായിട്ടുള്ള ഹെർബർട്ട് സുക്കേഴ്സിന്, കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും അതിൽ അയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന ഉത്തമ ബോധ്യത്താലും ഈ നരാധമനുള്ള ശിക്ഷ ഞങ്ങൾ വിധിക്കുന്നു.
23 ഫെബ്രുവരി1965 ൽ ഹെർബർട്ട് സുക്കേഴ്സിന്റെ വധ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നു.

Image may contain: 1 personThose who will never forget”
തൊട്ടടുത്ത ദിവസം ലോകത്തെ എല്ലാ പേപ്പറുകളിലും ആ വാർത്ത വന്നു. നാസി കുറ്റവാളി ലാത്വിയൻ വംശജൻ ഹെർബർട്ട് സുക്കേഴ്സ് മോണ്ടിവിഡോയിൽ വധിക്കപ്പെട്ടിരിക്കുന്നു. ഹെർബെർട്ടിന്റെ മരണത്തിൽ പങ്കുണ്ടെന്നു കരുതുന്ന അന്റോൺ കുൺസിലിന്റ ഫോട്ടോ സാവോപോളോ പോലീസും പുറത്തു വിട്ടു. ഹെർബർട്ട് തന്റെ കാമറയിൽ പകർത്തിയ യാകോവിന്റെ ഫോട്ടോ ആയിരുന്നു അത്. പക്ഷെ യാകോവിനേയും മറ്റു സംഘാംഗങ്ങളേയും കണ്ടെത്തുവാൻ ഉറുഗ്വെൻ പോലീസിനോ ബ്രസീലിയൻ പോലീസിനോ കഴിഞ്ഞില്ല.
ഇതേസമയം ഇസ്രായേലിലെ ഏതോ ഒരു വീട്ടിൽ വർഷങ്ങൾ നീണ്ട തന്റെ പകയുടെ കനൽ കണ്ണീരിൽ അലിയിച്ചു കളയുകയായിരുന്നു യാകോവ്. രംബുല വനത്തിൽ വീണു പിടഞ്ഞ തന്റെ കുടുംബങ്ങൾക്കു വേണ്ടി താനത് നിറവേറ്റിയിരിക്കുന്നു. മഞ്ഞു പെയ്തു നനവ് വീണ ജനൽ ചില്ലുകളിൽ വിരലോടിച്ചപ്പോൾ യാക്കോവ് ആ പഴയ പതിനാറു വയസുകാരനായിരുന്നു.

Image may contain: one or more peopleഹെർബെർട്ടിന്റെ വധത്തിൽ പങ്കെടുത്ത ചിലർ ആരെന്ന് പിന്നീട് വെളിപ്പെടുകയുണ്ടായി. ആൻറ്റോൺ കുൺസിൽ എന്ന പേരിൽ ഹെർബെർട്ടിനെ വലയിൽ ആക്കിയത് യാകോവ് മിയോ മേയദാദ് എന്ന മൊസാദ് ഏജെന്റ് ആയിരുന്നു.അഡോൾഫ് ഐഷ്‌മാനെ അർജന്റീനയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന സംഘത്തിലും ഉൾപ്പെട്ട യാക്കോവ് The man with hundred identities എന്ന പേരിൽ മൊസ്സാദിൽ അറിയപ്പെട്ടു. മറ്റുള്ളവരുടെ ഐഡന്റിറ്റി ഒരിക്കലും പുറത്തു വിട്ടില്ല. യാകോവ് മേയദാദ് തന്റെ തൊണ്ണൂറ്റി മൂന്നാമത്തെ വയസിൽ 2012ൽ ടെൽ അവീവിൽ വച്ചു മരണപ്പെട്ടു.