The Killing (investigation Thriller)

Frank Abagnale Jr.

ഗംഭീരം എന്ന് പറഞ്ഞാൽ പോരാ, അതിഗംഭീര സാധനം . ട്വിസ്റ്റിന് ട്വിസ്റ്റ്‌, സസ്പെൻസ്, ത്രില്ല്, എല്ലാം ഒത്ത് ചേർന്ന ഒരന്യായ ഐറ്റം .സാധാരണയായി സീരീസുകൾ തന്നെ ഞാൻ കാണുന്നത് വളരെ കുറവാണ്. അപ്പോഴാണ് ഒട്ടും പരിചയമില്ലാത്ത നോർട്ടിക് എന്ന ജോണറിൽ ഉള്ള സീരീസ് കാണുന്നത്. എന്തായാലും സംഗതി വളരെയധികം ഇഷ്ടപ്പെട്ടു. ഒരു പെൺകുട്ടിയുടെ കൊലപാതകവും അതിന്റെ അന്വേഷണവും ആണ് സീരീസിന്റെ കഥ.

നൈന ബിർക് ലാഴ്സൻ എന്ന പെൺകുട്ടി കൊല്ലപ്പെടുന്നു. അവളുടെ ബോഡി കിട്ടുന്നത്, ഒരു താടാകത്തിൽ മുക്കി താഴ്ത്തിയ കാറിൽ നിന്നാണ്. സാറാ ലുൻഡ്, മായർ എന്നീ രണ്ട് പേരാണ് ഈ കേസ് അന്വേഷിക്കുന്നത്. തുടക്കം മുതൽ തന്നെ പലരെയും സംശയത്തിന്റെ മുനയിൽ നിർത്തിയാണ് കഥ പുരോഗമിക്കുന്നത്. ആദ്യ എപ്പിസോഡ് മുതൽ അവസാന എപ്പിസോഡ് വരെ ആസ്വദിച്ചു കണ്ടു. ഇടയ്ക്ക് ചിലയിടത്തൊക്കെ ലാഗ് തോന്നിപ്പിച്ചെങ്കിലും, തൊട്ടടുത്ത നിമിഷത്തിൽ ത്രില്ലിംഗ് ആയുള്ള എന്തെങ്കിലും തന്ന്, സീരീസ് മുഴുവനായും എൻഗേജിങ്ങായി നിലനിന്നു.

ഒരുപാട് വഴിത്തിരിവുകളാണ് സീരീസിന്റെ പ്രത്യേകത. നമ്മൾ വിചാരിക്കുന്ന ആള് ആയിരിക്കില്ല കുറ്റവാളി. എത്ര നമ്മൾ ഊഹിച്ചാലും അതെല്ലാം മാറ്റിമറിക്കുന്ന ഒരു ട്വിസ്റ്റ് കഥയിൽ സംഭവിക്കും. ഈ സീരീസിൽ ഏറ്റവും ഇഷ്ടമായത് ഇതിലെ പ്രധാന റോൾ ചെയ്ത നടിയുടെ കഥാപാത്രമാണ്. ഡിറ്റക്ടീവ് സാറാ ലുൻഡ്, ഞാൻ കണ്ടിട്ടുള്ള മികച്ച കഥാപാത്രങ്ങളിൽ ഒരാളായി എന്നും മനസ്സിൽ അവശേഷിക്കും.
കാണാത്തവർ, ത്രില്ലർ സീരിസുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണാൻ ശ്രമിക്കണം. ലാഗ് ആണ് സ്ലോ ആണ് എന്നൊക്കെ പറഞ്ഞ് കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്.

You May Also Like

സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ, ബിബിസി ടോപ്ഗിയർ ഇന്ത്യാ പെട്രോൾഹെഡും…

എന്തുകൊണ്ടാണ് ക്ലാസ്‌മുറിയിൽ ഇരുന്ന് കുട്ടികൾ ഉറങ്ങുന്നത് ?

എന്തുകൊണ്ടാണ് ക്ലാസ്‌മുറിയിൽ ഇരുന്ന് കുട്ടികൾ ഉറങ്ങുന്നത് ? ക്ലാസുകളിലെ ഉറക്കം ഒരു വലിയ പ്രശ്നമാണ്. ചരിത്രവും…

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത് ? ”

“നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത് ? ” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും…

ഹിന്ദി റൊമാന്റിക്‌ കാലഘട്ടവും അനുകരണവും

നിഖിൽ വേണുഗോപാൽ ഹിന്ദി റൊമാന്റിക്‌ കാലഘട്ടവും അനുകരണവും കുറഞ്ഞത് രണ്ടോ മൂന്നോ തലമുറകളെ സ്വാധീനിച്ച, പ്രണയാതുരരാക്കിയ,…