The Killing of a sacred deer(2017)

Anish Manikandan

അശ്രദ്ധ കാരണം കൊലപാതകം പോലെ വലിയ തെറ്റ് നിങ്ങൾക്ക് ചെയ്യാനിടവരുന്നു. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും നിങ്ങൾ തയ്യാറല്ല, കുറ്റം വേറൊരാളുടെ മേൽ ആരോപിച്ച് സ്വയം സംതൃപ്തൻ ആവാൻ ശ്രമിക്കുകയാണ്. നിങ്ങൾ ചെയ്ത തെറ്റിന് പകരം നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിന്റെ ജീവൻ നൽകേണ്ടി വരുന്നത് പോലെ കാര്യങ്ങൾ സംഭവിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? നിങ്ങൾ ചെയ്ത തെറ്റിന് വെറൊരു ജീവൻ നൽകേണ്ടി വരുന്നത് എങ്ങിനെ ന്യായം ആകും? ഇങ്ങനൊരു വിപത്ത് ഒരു സാധാരണ കുടുംബത്തിൽ(അപ്പർ മിഡിൽ ക്ലാസ്) സംഭവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിചിത്രമായ ഒരു ചിത്രം ആണിത്,കണ്ട ശേഷം ഇതിനെ കുറിച്ച് ചിന്തിക്കാനും വായിക്കാനും ഒക്കെ ശ്രമിക്കേണ്ടി വരും.വെറുതെ കണ്ടു വിടാൻ ഉള്ള ചിത്രം അല്ല, കുറച്ച് കൂടുതൽ സിനിമ പ്രേക്ഷകരിൽ നിന്നും ഡിമാൻഡ് ചെയ്യുന്നുണ്ട്.

Spoilers Ahead
സ്പോയിലർ അലേർട്ട്

ഈ ചിത്രം പരിപൂർണ്ണമായും മനസ്സിലാക്കണമെങ്കിൽ ആദ്യം ഇഫിജീനിയ എന്ന ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ കഥ മനസ്സിലാക്കേണ്ടതുണ്ട്. ഇഫിജീനിയ അഗമെമ്നോൺ രാജാവിന്റെ മൂത്ത മകൾ ആണ്. അർത്തമിസ് എന്ന ദേവതയുടെ വിശുദ്ധ മാനിനെ കൊന്നത് മൂലം രാജാവും അയാളുടെ പടയും അർത്തമിസിന്റെ കോപത്തിനു ഇരയാവുന്നു. ഇതിനു പരിഹാരം ആയി സ്വന്തം മകളായ ഇഫിജീനിയയെ രാജാവിന് ബലി കൊടുക്കേണ്ടി വരുന്നു എന്നാണ് ഐതിഹ്യം(പല വേർഷനുകളും ഉണ്ട്,അതിൽ സിനിമയുടെ കഥ ഇവിടെ വിവരിച്ച കഥയിൽ നിന്നെടുത്തതാണ്).സിനിമയുടെ ടൈറ്റിലിൽ തന്നെ ഉണ്ട് കഥ. സർജറിക്കിടയിൽ കള്ളു കുടിച്ചത് കാരണം ഒരു പേഷ്യന്റിനെ കൊല്ലുന്നു നായകൻ.

ഇതിന് പകരം വീട്ടാൻ പേഷ്യന്റിന്റെ മകൻ നായകന്റെ കുടുംബത്തെ ശിക്ഷിക്കുന്നു. നായകൻ അയാളുടെ കുടുംബത്തിലെ ഒരംഗത്തെ സ്വയം കൊന്നാൽ,ബാക്കിയുള്ളവർ രക്ഷപ്പെടും ഇല്ലെങ്കിൽ എല്ലാവരും മരിക്കും എന്നതാണ് ശിക്ഷ. പേഷ്യന്റിന്റെ മകന് വിചിത്ര ശക്തികൾ ഉണ്ട്(അർത്തമിസും ആയി താരതമ്യം ചെയ്താൽ ഈ കഥാപാത്രം ഒരുപക്ഷെ ദൈവം ആയിരിക്കാം ).അവൻ താൻ ഈ ചെയ്യുന്നത് നീതിക്ക് വേണ്ടി ആണെന്നും, ഇതെല്ലം സിംബോളിക്ക് ആണെന്നും ചിത്രത്തിൽ പറയുന്നുണ്ട്. സ്വന്തം കുറ്റം സമ്മതിക്കാൻ വയ്യാതെ ഭാര്യയോട് പോലും പല നുണകൾ നായകൻ പറയുന്നുണ്ട്. അയാൾ കുറ്റബോധം കാരണം പേഷ്യന്റിന്റെ മകനെ ഇടക്ക് ഇടക്ക് കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു. ഇതിനൊക്കെ ശേഷം ആണ് ചെറുക്കൻ ഇയാളെ ശിക്ഷിക്കുന്നത്.

സിനിമയിൽ ഉടനീളം നായകന്റെ വൃത്തിയുള്ള കൈകളെ കുറിച്ചുള്ള പ്രശംസകൾ കാണാം. വളരെ ക്ളീൻ ആയിട്ടുള്ള ഭംഗിയുള്ള കൈകൾ എന്നാണ് അവയെ പലരും വിശേഷിപ്പിക്കുന്നത്. തന്റെ കൈകൾ ക്ളീൻ ആയി വെക്കാൻ ജാഗരൂകൻ ആണ് നായകൻ എന്ന് വ്യക്തം ആണ്, പക്ഷെ ശരിക്കും അയാളുടെ കൈകൾ കറയറ്റതാണോ? അല്ല. അയാൾ താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് സ്വയം സമാശ്വസിപ്പിച്ച് കൊണ്ട് ജീവിക്കുക ആണ്,ഇതിനെ സാധൂകരിക്കാൻ പല നുണകളും പറയുന്നതും കാണിക്കുന്നുണ്ട്. സിനിമയുടെ തുടക്കത്തിൽ തന്നെ രക്തം പുരണ്ട ഗ്ലൗസ്സുകൾ നായകൻ ഊരുന്നത് കാണിക്കുന്നുണ്ട്. അയാളുടെ കൈകൾ ശരിക്കും രക്തക്കറ പുരണ്ടതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക.വെളിയിൽ വൃത്തിയാക്കി സുന്ദരമായി കാണിക്കുന്നു എന്നെ ഉള്ളു. അയാൾ അർഹിച്ച ശിക്ഷ ഒടുവിൽ ലഭിക്കുന്നു.

നായകന്റെ കുടുംബത്തിലുള്ളവർക്കും ചില സവിശേഷതകൾ കാണാം.എല്ലാവരും സെല്ഫിഷ് ആണ്,അതെ പോലെ ക്രൂര മനസ്ഥിതി ഉള്ളവരും .അയാൾക്ക് ആരെയെങ്കിലും കൊല്ലേണ്ടി വരും എന്ന് മനസ്സിലാക്കുമ്പോൾ കുടുംബത്തിൽ ഉള്ള എല്ലാവരുടേയും സ്വഭാവത്തിൽ നല്ല മാറ്റം കാണാം. ഭാര്യ ഭർത്താവിനോട് കുട്ടികളിൽ ആരെയെങ്കിലും കൊന്നാൽ മതി,നമ്മൾക്ക് ഇനിയും കുട്ടി ഉണ്ടാവും അല്ലോ എന്ന് പറയുന്നു(ഇത് മറക്കാൻ കഴിയാത്ത ഒരു ഡയലോഗ് ആയിരുന്നു). അതെ പോലെ കുടുംബത്തിന് ശാപം കൊടുത്ത ചെറുക്കനെ തന്നെ മകൾ സ്നേഹിക്കുന്നു.അവനെ സ്നേഹിച്ചാൽ അവൾ രക്ഷപെടും എന്നാണ് അവസാനം വരെ അവൾ കരുതുന്നത്. അങ്ങനെ സംഭവിക്കില്ല എന്ന് മനസ്സിലാക്കുമ്പോൾ രക്ഷപെടാൻ വേണ്ടി അച്ഛനെ ഭയങ്കരമായി സോപ്പ് ഇടുന്നതും കാണാം. ഉള്ളതിൽ ഏറ്റവും നിഷ്കളങ്കത ഉണ്ടെന്ന് തോന്നിയത് ഇളയ ആണ്കുട്ടിക്ക് മാത്രം ആണ്.

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണങ്ങളും നിര്വികാരവും ക്രൂരവും ആണ്( ഡെഡ്പാൻ കോണ്വർസേഷൻസ്). പ്രത്യേകിച്ച് മകളുടെ സംഭാഷങ്ങൾ എല്ലാം ഒരു കല്ല്കടിയായി തോന്നും. സംവിധായകൻ അങ്ങനെ തന്നെ ആണ് അത് കൺസീവ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നതും.ഒരു പക്ഷേ കഥയുടെ വിചിത്ര സ്വഭാവം കാണിക്കാനും വേറൊരു അന്തരീക്ഷം ഉണ്ടാക്കാനും ആയിരിക്കണം അത്. ക്ലൈമാക്‌സും ചിന്തക്ക് വക തരുന്നത് ആണ് . ആശ്രദ്ധയും ഉത്തരവാദിത്വബോധം ഇല്ലാതെയും ഇരിക്കുന്ന സമൂഹം എത്ര ഒക്കെ ബലിയാടുകളെ കൊലക്ക് കൊടുത്താലും ഒന്നും നടന്നിട്ടില്ല എന്ന മട്ടിൽ സുഖം ആയി ജീവിക്കും അല്ലേൽ അങ്ങനെ അഭിനയിക്കും എന്ന പോലെ ആണ് സിനിമ അവസാനിപ്പിച്ചിട്ടുള്ളത്. (ചില ഓൺലൈൻ വായനകൾ ഫേസ്ബുക് പോസ്റ്റുകൾ ഒക്കെ ഈ പോസ്റ്റ് ഇടാൻ സഹായം ആയിട്ടുണ്ട്

You May Also Like

ഓസ്‌കര്‍ പ്രഡിക്ഷന്‍ ലിസ്റ്റിൽ ‘ആര്‍ ആര്‍ ആര്‍’

‘ആര്‍ആര്‍ആര്‍’ എന്ന ചലച്ചിത്ര വിസ്മയം ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഏറെ ജനപ്രീതി സൃഷ്ടിച്ച സിനിമയാണ്. രാംചരൻ,…

ജി കെ എൻ പിള്ള, ശിവാനി, ദേശീയ അവാർഡ് ജേതാവ് ആദീഷ് പ്രവീൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി കെ എൻ പിള്ള സംവിധാനം ചെയ്യുന്ന “അങ്കിളും കുട്ട്യോളും

“അങ്കിളും കുട്ട്യോളും” ഫസ്റ്റ് ലുക്ക് പോസ്റ്റർ ജി കെ എൻ പിള്ള, ശിവാനി, ദേശീയ അവാർഡ്…

ആദ്യത്തെ കുറച്ചു സമയം മാത്രമേ മുഖത്ത് ചിരിയോടെ കൂടി കാണാൻ പറ്റുകയുള്ളു പിന്നീട് ഇമോഷണൽ രംഗങ്ങൾ ആയിരുന്നു

അജയ് പള്ളിക്കര ആമിർഖാന്റെ സിനിമകൾ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരിൽ ഒരാൾ തന്നെയാണ് ഞാനും. കാരണം വർഷത്തിൽ…

‘അമ്മിണിപിള്ള വെട്ടു കേസ്’ സിനിമയാകുമ്പോൾ….

അമ്മിണിപിള്ള വെട്ടു കേസ് Abhijith Gopakumar S ഒരു കാലത്ത് മലയാള സാഹിത്യവും സിനിമയും തമ്മിൽ…