Aki Hayakawa

‘തന്റെ പ്രജകൾക്ക് നേരെ നോക്കി ഞാൻ നിങ്ങളുടെ രാജാവാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നവൻ ഒരു നല്ല രാജാവിന്റെ ലക്ഷണമുള്ളവനല്ല’.

TᕼE KIᑎG (2019)
(ᴇᴩɪᴄ/ʜɪꜱᴛᴏʀɪᴄᴀʟ/ᴡᴀʀ/ᴅʀᴀᴍᴀ)

🔻കഥയിലേക്ക് വന്നാൽ🔻

ഹെൻറി നാലാമന്റെ ദുഷിച്ചതും, യുദ്ധക്കൊതി നിറഞ്ഞതുമായ ഭരണത്തിന്റെ മടുപ്പാൽ മൂത്ത മകൻ ഹാൽ(ഹെൻറി അഞ്ചാമൻ) കൊട്ടാരത്തിൽ നിന്നൊക്കെ അകന്ന് ഒരു തെരുവിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം അവരിലൊരാളായി ജീവിക്കുകയാണിപ്പോൾ.അത് കൊണ്ട് തന്നെ തന്റെ അടുത്ത രാജാധികാരം ഇളയ മകൻ തോമസിന് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ് അവന്റെ അച്ഛൻ. പക്ഷെ അടുത്ത് തന്നെ സംഭവിക്കുന്ന ഒരു യുദ്ധമുഖത്ത് വെച്ച് തോമസ് മരിക്കുകയും തുടർന്ന് അച്ഛൻ മരണശയ്യയിലേക്ക് വീഴുകയും ചെയ്യുന്നു. സ്വാഭാവികമായും ഒരേയൊരു മകനായ ഹാലിന് രാജാവാകേണ്ടി വരുന്നു.

താൻ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാത്ത സ്ഥാനം ലഭിച്ച യുവരാജാവ് പക്ഷെ തന്റെ അച്ഛന് നേർ വിപരീതമായ രീതികൾ വെച്ചു പുലർത്തുന്നയാളായിരുന്നു.അങ്ങനെ ഒരു ആന്റി വാർ നിലപാടുള്ള, സമാധാന കാംഷിയായ ഹെൻട്രി അഞ്ചാമൻ സ്വന്തം നയങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ തന്നെയുള്ള ഉപജാപകരാലും ഭരണനിർവ്വഹകരാലും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടാൻ കൂടി തയ്യാറാവേണ്ടി വരുന്നു.

🔻സിനിമയെ പറ്റി🔻

ഇടവേളകളിട്ട് സംഘട്ടനങ്ങളും, യുദ്ധമുഖങ്ങളും, മാസ്സ് സീനുകളും നിറഞ്ഞൊരു ചിത്രമേയല്ലിത്.കാണുന്ന പ്രേക്ഷകർ സിനിമയുടെ ഒഴുക്കിനനുസരിച്ചു അതിലെ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. സിനിമയുമായി ആ ഒരു കണക്ഷൻ കിട്ടിയാൽ പിന്നെ വേറെ ലെവൽ അനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത്ര Well written ആണ് ചിത്രത്തിന്റെ തിരക്കഥയും കഥാപാത്ര സൃഷ്ടിയും.
ഒരു ഹിസ്റ്റോറിക്കൽ സിനിമയുടെ മട്ടും ഭാവവും നൽകുന്ന തരത്തിലുള്ള ഛായാഗ്രഹണവും ഒട്ടും ബോറടിക്കാതെയുള്ള സിനിമയുടെ ഒഴുക്ക് സമ്മാനിച്ച എഡിറ്റിങ്ങും. പിന്നെ കഥാപാത്രങ്ങളായി എത്തിയ Timothee Chalamet ഉം Robert Pattinson ഉം Joel Edgerton നുമൊക്ക എടുത്ത് പറയേണ്ട പേരുകളല്ല. We all know who they are.. അതിൽ ഏറ്റവും പ്രിയപ്പെട്ടത് Timothee chalamet ന്റെ പ്രകടനമായിരുന്നു.

എത്ര ഡീപ് ആയിട്ടും കൺവിൻസിംഗ് ആയിട്ടുമാണ് പുള്ളി ആ യുവരാജാവിന്റെ റോൾ ചെയ്തത്. ഇത് കണ്ടിട്ടാവണം Villeneuve തന്റെ Dune ൽ Paul ന്റെ റോൾ പുള്ളിക്ക് കൊടുത്തത്.പലപ്പോഴും Dune നെ ഓർമ്മപ്പെടുത്തിയത് കൊണ്ട് പറഞ്ഞതാ.പിന്നെ സിനിമയുടെ ചരിത്രപരമായ വസ്തുതകളെ പറ്റി എനിക്ക് ധാരണയില്ല.അതിലിപ്പോൾ പാകപ്പിഴയുണ്ടേലും ഈ സിനിമ നല്ല രീതിയിൽ ഇഷ്ടപ്പെടുത്തി. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ തീർച്ചയായും കാണേണ്ട ചിത്രം. Slow Burn ആണ്. എങ്കിലും ആ Slowness നിങ്ങളെ ഒരിക്കലും മുഷിപ്പിക്കില്ല.

 

You May Also Like

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

Vidhu Sankar മലയാള സിനിമയുടെ മാറ്റത്തിന്റെ പാതയിൽ പുതിയ അടയാളപ്പെടുത്തൽ രേഖപ്പെടുത്തിക്കൊണ്ട് ‘അടിത്തട്ട്’ പ്രദർശനമാരംഭിച്ചിരിക്കുന്നു.പുതുമ ആഗ്രഹിച്ച്…

വിജയ് നായകനായ വാരിസ് ഡിലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു

വിജയ് നായകനായ വാരിസ് ഡെലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു. വംശി പൈടിപ്പള്ളി ആണ്…

സോഷ്യൽ മീഡിയകളിൽ വൈറലായി ഇതിഹാസതാരങ്ങൾ ! കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ തരംഗമാവുന്നു

സോഷ്യൽ മീഡിയകളിൽ വൈറലായി ഇതിഹാസതാരങ്ങൾ ! കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ തരംഗമാവുന്നു…

“ബർമുഡ”; ലിറിക്കൽ വീഡിയോ മമ്മൂട്ടി, മോഹൻലാൽ റിലീസ് ചെയ്തു

“ബർമുഡ”; ലിറിക്കൽ വീഡിയോ മമ്മൂട്ടി, മോഹൻലാൽ റിലീസ് ചെയ്തു അയ്മനം സാജൻ ഷൈൻ നിഗം, വിനയ്…