മലയാളത്തിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് മമ്മൂട്ടി ഷാജി കൈലാസ് രഞ്ജി പണിക്കർ ടീം ഒന്നിച്ച ദി കിംഗ് . ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ എന്ന ഐ എ എസ് ഓഫീസറുടെ വേഷം മമ്മൂട്ടി അവിസ്മരണീയമാക്കി. പ്രതിനായകനായി മുരളിയും നിറഞ്ഞാടി. വാണി വിശ്വനാഥ് ആയിരുന്നു നായികാവേഷത്തിൽ എത്തിയത്. ഇപ്പോൾ ഈ ചിത്രം ഇറങ്ങിയിട്ട് 27 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഷാജി കൈലാസും മമ്മൂട്ടിയും ചേർന്ന് ചിത്രത്തിന്റെ വാർഷികം കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു,1995 നവംബർ 11ന് ആയിരുന്നു ദി കിംഗ് റിലീസ് ചെയ്തത് .ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ
‘ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്സ് ഐഎഎസ് ബിഗ് സ്ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്വിന് ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി'” ഷാജി കൈലാസ് കുറിച്ചു .
**