interesting
ഹൊ ! ഒരു മനുഷ്യൻ ദിവസേന 35 കിലോ ഭക്ഷണം കഴിക്കുക, അതെ അങ്ങനെയൊരാളുണ്ടായിരുന്നു
ഗുജറാത്തിലെ ഭരണാധികാരിയായ മെഹ്മൂദ് ബെഗഡയെ (മഹ്മൂദ് ഷാ 1) കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. 53 വര്‍ഷക്കാലം (1458-1511) നീണ്ടുനിന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വാഴ്ചകളിലൊന്നാണിത്. എന്നാല്‍, അതിന്റെ
107 total views

ഒരു മനുഷ്യൻ ദിവസേന 35 കിലോഗ്രാം ഭക്ഷണം കഴിക്കുക…അതും ഒരു രാജാവ്..
ഗുജറാത്തിലെ ഭരണാധികാരിയായ മെഹ്മൂദ് ബെഗഡയെ (മഹ്മൂദ് ഷാ 1) കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. 53 വര്‍ഷക്കാലം (1458-1511) നീണ്ടുനിന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വാഴ്ചകളിലൊന്നാണിത്. എന്നാല്‍, അതിന്റെ പേരില്‍ മാത്രമല്ല, അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പകരം, അദ്ദേഹത്തിന്റെ വിചിത്രമായ ഭക്ഷണരീതികളുടെ പേരിലും കൂടിയാണ്. വളരെയധികം ശാരീരികബലവും വിശപ്പും ഉള്ള ശക്തനായ മനുഷ്യനായിരുന്നു മഹ്മൂദ് ബെഗഡ. അദ്ദേഹം ദിവസവും ധാരാളം ഭക്ഷണം കഴിക്കുമായിരുന്നു. ഏകദേശം 35 കിലോഗ്രാം ഭക്ഷണം അദ്ദേഹം ഒരു ദിവസം അകത്താക്കിയിരുന്നു എന്നാണ് പറയുന്നത്. അത് കൂടാതെ 4.6 കിലോഗ്രാം മധുരപലഹാരങ്ങളും കഴിക്കുമായിരുന്നുവത്രെ. ഗുജറാത്ത് സുല്‍ത്താനെറ്റിലെ ശ്രദ്ധേയരായ ഭരണാധികാരികളില്‍ ഒരാളാണ് മഹ്മൂദ് ഷാ ഒന്നാമന് മഹ്മൂദ് ബെഗഡ എന്നറിയപ്പെടുന്ന മഹ്മൂദ് ബെഗഹ.
ഒരുപക്ഷേ ഈ വിഷം കഴിക്കുന്ന പതിവായിരിക്കാം അദ്ദേഹത്തിന്റെ അവസാനിക്കാത്ത വിശപ്പിന് കാരണം. അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണത്തില്‍ ഒരു കപ്പ് തേനും ഒരു കപ്പ് വെണ്ണയും നൂറ് മുതല്‍ നൂറ്റി അന്‍പത് വരെ വാഴപ്പഴങ്ങളും ഉള്‍പ്പെട്ടിരുന്നുവത്രെ. പേര്‍ഷ്യന്‍ ക്രോണിക്കിളുകളും യൂറോപ്യന്‍ സഞ്ചാരികളായ ബെര്ബോസ, വെര്ത്തെമ എന്നിവരും ചക്രവര്‍ത്തിക്ക് വലിയ വിശപ്പുണ്ടായതായി പരാമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ പതിവ് ഭക്ഷണം 35 കിലോഗ്രാം വരുമെന്ന് അവര്‍ പറഞ്ഞു. അതിനുശേഷം 4.6 കിലോഗ്രാം ഉണക്കിയ അരി ചേര്‍ത്ത മധുരപലഹാരവും അദ്ദേഹം കഴിക്കുമായിരുന്നു.
പകല്‍ മുഴുവന്‍ ഇങ്ങനെ കഴിച്ചാലും രാത്രിയാകുമ്ബോഴേക്കും അദ്ദേഹത്തിന് വീണ്ടും വിശക്കുമായിരുന്നു. രാത്രി വിശക്കുമ്ബോള്‍ കഴിക്കാനായി കിടക്കയുടെ രണ്ടരികിലും താലത്തില്‍ കുന്ന് പോലെ ഇറച്ചി സമോസ അടുക്കി വയ്ക്കുമായിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് 66 -ാം വയസ്സില്‍ അദ്ദേഹം മരിച്ചു. പക്ഷേ, വലിയ അളവിലുള്ള കലോറിയും വിഷവും കഴിച്ചിട്ടും അയാള്‍ വര്‍ഷങ്ങളോളം എങ്ങനെ ആരോഗ്യത്തോടെ കഴിഞ്ഞു എന്നത് ഇന്നും ഒരത്ഭുതമാണ്.
108 total views, 1 views today