Shameer KN

പേടിക്കണ്ട മോനെ നമ്മൾ അവരെ എല്ലാം കൊന്നിരിക്കും…

തീവ്രവാദം : ഒരു ചങ്ങല പോലെ ആണ്.. ഒരു കണ്ണി മുറിഞ്ഞാൽ പോലും അത് വെളക്കിചേർന്ന് കൊണ്ടേയിരിക്കും

The Kingdom (2007)
Action /Thriller
Direction : Peter Berg
IMDB : 07

സൗദി അറേബ്യയിലെ റിയാദിൽ സൗദി അമേരിക്കൻ ഓയിൽ കമ്പനി ARAMCO യിൽ ജോലി ചെയുന്ന അമേരിക്കൻ നാഷണൽസ് താമസിക്കുന്ന റസിഡന്റ് ഏരിയയിൽ നടക്കുന്ന തീവ്രവാദ ആക്രമണവും ബോംബിങ്ങും… തുടർന്നുള്ള FBI അന്വേഷണവും ആണ് സിനിമയുടെ പ്രമേയം.അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെയും നിയമ മന്ത്രാലയത്തിന്റെയും എതിർപ്പ് വക വെക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകുന്ന FBI ക്ക് ആകെ അനുവദിച്ചിരിക്കുന്ന സമയം വെറും അഞ്ച് ദിവസം മാത്രം..

അതിനുള്ളിൽ സ്ഫോടനം ആസൂത്രണം ചെയ്തവരിലേക്ക് എത്താനുള്ള ലീഡ് ഉണ്ടാക്കിയിരിക്കണം.ഏകദേശം 100 ന് മുകളിൽ ആളുകൾ കൊല്ലപ്പെട്ട സ്ഫോടനം… അമേരിക്കക്ക് നേരെയുള്ള തീവ്രവാദ ഭീഷണി.. കുറ്റവാളി ആരായാലും, എത്ര പ്രയാസമുള്ള സാഹചര്യം ആയാലും, എവിടെ ആയാലും കണ്ടെത്തണം എന്നുള്ള വാശിയിൽ FBI.(അവർക്കു മുകളിൽ വേറെ ഒന്നും പറക്കാൻ പാടില്ലല്ലോ ????????)

FBI സ്പെഷ്യൽ ഏജന്റ് Ronald Fleury യുടെ നേതൃത്വത്തിൽ ഉള്ള നാലംഗ ടീം തൊട്ടടുത്ത തന്നെ സൗദി അറേബ്യയിൽ ലാൻഡ് ചെയുന്നു.. സൗദി ഗവണ്മെന്റ് നിർദേശപ്രകാരം അവരെ സഹായിക്കാൻ കേണൽ Faris al-Ghazi യും ടീമും.സ്ഫോടനതിന്റെ സൂത്രധാരൻ അബു ഹംസ യിലേക്ക് എത്താനുള്ള അന്വേഷണം ആണ് പിന്നീട്.സ്ഥിരം പ്രോപഗണ്ട മൂവി… അതിനു വേണ്ട കാര്യങ്ങൾ എല്ലാം ഈ സിനിമയിൽ കുത്തി നിറച്ചിട്ടുണ്ട്.. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ഇരു രാജ്യങ്ങൾക്കുമിടയിൽ ഉള്ള ബന്ധത്തിന്റെ നാൾ വഴികൾ, എങ്ങനെ തീവ്രവാദികൾ അവരുടെ അജണ്ട നടപ്പിലാക്കുന്നു എന്നതിന്റെ ചരിത്രം അടക്കം എന്തൊക്ക കുത്തി കേറ്റമോ അതൊക്ക ചെയ്തു വെച്ചിട്ടുണ്ട് അണിയരപ്രവർത്തകർ..(അതൊക്ക എന്തെങ്കിലും ആവട്ടെ…ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും അനുവദിച്ചു കൊടുത്തുകൂടാ എന്നുള്ളതാണ് എന്റെ അഭിപ്രായം…)

മൊത്തത്തിൽ സിനിമയിൽ എന്ന നിലയിൽ നല്ലൊരു അനുഭവം ആണ് കിട്ടിയത്.. കൊള്ളാവുന്ന മേക്കിങ്???? ആക്ഷൻ എക്സ്പ്ലോസീവ് സീൻ ഒക്കെ വൃത്തിക്ക് എടുത്തിട്ടുണ്ട്.ബിജിഎം അത്യാവശ്യം ത്രില്ല് ഇൻജെക്ട് ചെയുന്നുണ്ട് ????..ചില വിഷ്വൽ സെറ്റിംഗ്സ് ഒക്കെ ????????ലീഡ് റോളിൽ വന്നവരുടെ നല്ല പ്രകടനം.
Ronald Fleury ആയി Jamie Foxx

മറ്റു വേഷങ്ങളിൽ :
Chris Cooper as Special Agent Grant Sykes
Jennifer Garner as Special Agent Janet Mayes
Jason Bateman as Special Agent Adam Leavitt
Ashraf Barhom as Colonel Faris Al-Ghazi, Saudi State Police
Ali Suliman as Sergeant Haytham, Saudi State Police
#Jeremy_Piven as Damon Schmidt
#Richard_Jenkins as FBI Director Robert Grace
സിനിമയുടെ കുറെ ഭാഗങ്ങൾ അബുദാബിയിൽ ആണ് shoot ചെയ്തിരിക്കുന്നത്..
ക്യാമറ : Mauro Fiore
എഡിറ്റിംഗ് : Colby Parker Jr.Kevin Stitt
മ്യൂസിക് : Danny Elfman.
ആക്ഷൻ സിനിമ പ്രേമി ആണ് നിങ്ങൾ എങ്കിൽ ധൈര്യമായി ഡൌൺലോഡ് ചെയ്തോളൂ… രണ്ടു മണിക്കൂർ നഷ്ടം വരില്ല.. സിനിമയുടെ ലിങ്ക് ലഭ്യമാണ്.
മലയാളം പരിഭാഷ : ✅️✅️✅️✅️

Leave a Reply
You May Also Like

പോപ് താരം റിഹാനയുടെ മുലയൂട്ടൽ ചിത്രങ്ങൾ വൈറലാകുന്നു

ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമായ റോബിൻ റിഹാന ഫെന്റി എന്ന റിഹാന.യുടെ മുലയൂട്ടൽ ചിത്രങ്ങൾ വൈറലാകുന്നു. 2022…

“ഗാർഡിയൻ ഏയ്ഞ്ചൽ “വീഡിയോ ഗാനം

“ഗാർഡിയൻ ഏയ്ഞ്ചൽ “വീഡിയോ ഗാനം ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ്…

തല മൊട്ടയടിച്ച മഹാലക്ഷ്മിക്ക് ചോറ് വാരി കൊടുക്കുന്ന കാവ്യ. വൈറലായി ഫോട്ടോസ്.

ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന താരമാണ് കാവ്യാമാധവൻ.

മസിൽ – ഗുണ്ടാ വേഷങ്ങളിൽ വന്ന പലരും ഇന്ന് ക്യാരക്റ്റർ റോളുകൾ ചെയ്തുതുടങ്ങി, പക്ഷെ ജിം ബാബു..

വില്ലൻ വേഷങ്ങളിൽ എന്നല്ല ഗുണ്ടാ വേഷങ്ങളിൽ ചെറിയതാരമായി വന്ന പലരും രക്ഷപെടുന്ന കാലമാണ്. ബാബുരാജ്, അബുസലിം…