Vani Jayate

ജുഗുപ്സാവഹം

ഒരേ സമയം വെറുപ്പും അറപ്പും ഉളവാക്കുന്ന ഒന്ന്. ഇയ്യടുത്ത കാലത്തൊന്നും ഒരു ഡോക്യൂമെന്ററി അത്തരത്തിലുള്ള ഒരു വികാരം മനസ്സിൽ സൃഷ്ടിച്ചിട്ടില്ല. വളരെ ഗൗരവതരമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയം. അതിനെ കൊണ്ടുപോയി സറ്റയറാണോ, കോമഡിയാണോ, അതോ ഇതൊക്കെ എടുക്കുന്നവന്റെ മനോവൈകൃതം പ്രതിഫലിക്കുന്ന ഫാന്റസിയാണോ. എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ എന്തെല്ലാമോ കാട്ടിക്കൂട്ടി വെച്ചിരിക്കുന്നു. കാണുമ്പോൾ അമർഷം അടക്കിവെയ്ക്കാൻ കഴിയില്ല. ഇങ്ങനെ നിരുത്തരവാദിത്തപരമായും, ഇൻസെൻസിറ്റിവ് ആയും കൈകാര്യം ചെയ്യാൻ തോന്നുന്ന മാനസികാവസ്ഥ മനുഷ്യരിൽ എങ്ങിനെ ഉണ്ടാവുന്നു ആവോ..

വിഷയം 1996 മുതൽ 2006 വരെ മെക്സിക്കോയിൽ ഉണ്ടായ വൃദ്ധകളുടെ തുടർ കൊലപാതകങ്ങളാണ്. മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ എന്ന് വിശേഷിപ്പിക്കാവുന്ന സീരിയൽ കില്ലിംഗ്. 40ഓ അതിലധികമോ പ്രായം ചെന്ന സ്ത്രീകളെ അവർ താമസിക്കുന്ന ഇടങ്ങളിൽ കയറി മോഷണങ്ങൾ നടത്താൻ വേണ്ടി അതിക്രൂരമായ രീതിയിൽ കൊല നടത്തിയ ഒരു സീരിയൽ കൊലയാളി. അതിന്റെ പേരും പറഞ്ഞു രണ്ടുപേരെ അറസ്റ്റ് ചെയ്തു കുറ്റവും സമ്മതിപ്പിച്ചു രണ്ടു കാലഘട്ടങ്ങളിലായി ജയിലിൽ അടച്ചു. ഒടുവിൽ യാദൃശ്ചികമായി യഥാർത്ഥ കുറ്റവാളി, ഒരു അയൽവാസിയുടെ ജാഗ്രത മൂലം പിടിയിലാവുന്നത് വരെയുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഡോക്യൂമെന്ററി.

ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവവും സമീപനവും, അത് നടന്ന് ഇത്രയും കാലത്തിന് ശേഷം എടുക്കുന്ന അഭിമുഖങ്ങളിൽ നിന്നും തന്നെ വ്യക്തമാവും. ഏതോ ഒരു ചെറിയ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത് പോലെ തമാശയും കളി ചിരിയുമായിട്ടാണ് അവരുടെ ബൈറ്റ്സ് എടുത്തിരിക്കുന്നത്. ഒരു പക്ഷെ വിഷയം കൈകാര്യം ചെയ്തതിലെ ലാഘവത്തേക്കാൾ ജുഗുപ്സാവഹമായി തോന്നുന്നത് അതിനോടുണ്ടായിരുന്ന അധികൃതരുടെ സമീപനം ആയിരിക്കും. അതിനിടയിൽ അരോചകം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോവുന്ന രീതിയിലുള്ള കോമിക്കൽ ബാക്ഗ്രൗണ്ട് സ്കോറും സ്‌പെഷ്യൽ ഇഫക്റ്റ്സും.. എന്തിന് ഗ്രാഫിക്സുകളുടെ അകമ്പടിയോടെ കൊലയാളിയെ പ്രേസേന്റ് ചെയ്യുന്നത് വരെ സൂപ്പർ ഹീറോയെപ്പോലെയാണ്… ഇതൊക്കെ കാണാൻ ഇടയാവുന്ന വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടവരുടെ വികാരം എന്താവും എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.ദ ലേഡി ഓഫ് സൈലൻസ്: ദി മാതവിജിതാസ് മർഡേഴ്സ്.  നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു

Leave a Reply
You May Also Like

അണ്ണാത്തക്ക് പിന്നാലെ ഭോലാ ശങ്കറും തകർന്നടിഞ്ഞു, പരിഹാസം മൊത്തം കീർത്തിക്ക്, കാരണമിതാണ്…

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. കീർത്തി സുരേഷ്.…

“വിനായകന്റെ ഏറ് രഞ്ജിത്തിന് കൊള്ളില്ല, അതിനു വിനായകന്റെ ഈ ജന്മം തികയില്ല”, രഞ്ജിത്തിന്റെ പ്രതികരണം

വിനായകൻ നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അതിൽ മുങ്ങിപ്പോയ ചില…

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം അയ്മനം സാജൻ മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ…

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം , ഷെയ്ൻ നിഗം, ഷൈൻടോം ചാക്കോ, ബാബുരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം , ഷെയ്ൻ നിഗം, ഷൈൻടോം ചാക്കോ, ബാബുരാജ് എന്നിവർ…