പ്രദോഷ് പുത്തൻ പുരയിൽ രചനയും സംവിധാനവും നിർവഹിച്ച ‘ദി ലീഡർ ‘ നമ്മുടെ സാമൂഹിക യാഥാർഥ്യങ്ങളുമായി യോജിക്കുന്ന ഹ്രസ്വചിത്രമാണ്. ഒരുപക്ഷെ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന പൊളിറ്റിക്കൽ വയലൻസ് അതിന്റെ ഭീകരതയോടെ, തീവ്രതയോടെ തന്നെ പകർത്താൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയം എന്നത് എന്താണ് ? അത് എന്തിനാണ് ? എന്ന് സ്വയം ചോദിക്കാത്തൊരു, തിരിച്ചറിയാത്തൊരു സമൂഹമാണ് നമ്മുടേത്. അവിടെയാണ് വടിവാളുകളും കഠാരകളും സ്റ്റീൽ ബോംബുകളും രാഷ്ട്രീയത്തിലെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത്. സാക്ഷരതയിൽ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ആണ് ഓരോവർഷവും അങ്കക്കോഴികളെ പോലെ പലരും പരസ്പരം വെട്ടിയും കുത്തിയും പ്രതിയോഗികളാൽ നേരത്തെ സ്കെച്ച് ചെയ്യപ്പെട്ടും ഒടുങ്ങുന്നത്. ഈ ഷോർട്ട് ഫിലിം നമ്മുടെ തലയിൽ കൂടംകൊണ്ട് പ്രഹരിക്കുന്ന അനുഭവമാണ് നൽകുന്നത്. രാഷ്ട്രീയം രാഷ്ട്രത്തിനു വേണ്ടിയെങ്കിൽ എന്തിനാണ് പരസ്പരം കൊല്ലുന്നതെന്ന ചോദ്യത്തിന് ഇതുവരെ ആരും ശരിയായ ഉത്തരം പറഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ അനിഷേധ്യസ്ഥാനം ഉറപ്പിക്കാൻ ആ പ്രദേശത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായതുമായ ചില കാരണങ്ങൾ കൂടി മുതലെടുത്തുകൊണ്ടു ചേരിതിരിഞ്ഞു പൊരുതുമ്പോൾ അനാഥരാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.
ദി ലീഡർ ബൂലോകം ഒടിടിയിൽ ആസ്വദിക്കാം
‘ദി ലീഡർ ‘ പറയുന്നത് അതുതന്നെയാണ്. നാടിനു തുണയായി, നാടിൻറെ നന്മയ്ക്കു വേണ്ടി , പാവങ്ങൾക്കൊരു അത്താണിയായി ജീവിക്കുന്ന നേതാവ്. നിസാർത്ഥസേവനത്തിന്റെ ഉത്തമോദാഹരണം. ആ പൊതുപ്രവർത്തകനെയാണ് വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിയരിയുന്നത്. ബോംബ് പൊട്ടി കുഞ്ഞിന്റെ രണ്ടു കൈകളും നഷ്ടമാകുന്നുണ്ട്. ഇത് കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അക്രമപരമ്പരയാണ്. മരിച്ചവർ എന്തിനു വേണ്ടി മരിച്ചു ? കൊന്നവർ എന്തിനു വേണ്ടി കൊന്നു ? രാഷ്ട്രത്തിനു വേണ്ടിയാണോ അല്ല..അവരുടെ പ്രസ്ഥാനത്തിനു വേണ്ടി മാത്രം.
പിൽക്കാലത്തു ഇരയും വേട്ടക്കാരനും ഒരേവേദിയിൽ വരുമ്പോൾ ആണ് നാം നമ്മോടുതന്നെ ചോദിച്ചു പോകുന്നത് . ഈ ഹ്രസ്വചിത്രത്തിന്റെ ക്ളൈമാക്സ് നമ്മെ ഒരുപാട് ദുഖിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ക്ളൈമാക്സ് നിങ്ങൾ കണ്ടുതന്നെ മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ മസ്തിഷ്കത്തിന്റെ അബോധമേഖലകളിൽ ബോധത്തിന്റെ വെളിച്ചം വീശേണ്ടതുണ്ട്.
പ്രദോഷ് പുത്തൻ പുരയിൽ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“എല്ലാര്ക്കും നമസ്കാരം. കേരളസമൂഹത്തിൽ കൊലപാതക രാഷ്ട്രീയം എവിടെയും കാണാൻ അകഴിയുന്നു. പരിഷ്കൃത സമൂഹത്തിൽ മതത്തിന്റെ പേരിൽ ആയാലും രാഷ്ട്രീയത്തിന്റെ പേരിൽ ആയാലും കൊല്ലുക എന്നത് ഭൂഷണമല്ല. ഒരു പ്രാകൃതമായ രീതിയാണത്. നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി

പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരും അധികാര മോഹികളും സമൂഹത്തിലുണ്ട്. അവർക്കിടയിൽ കൊലപാതകരാഷ്ട്രീയം ഉണ്ടാകുമ്പോൾ ഒരു അരാഷ്ട്രീയത സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്. കണ്ണൂർ ആണ് കേരളത്തിലെ കൊലപാതക രാഷ്ട്രീയങ്ങളുടെ പ്രധാനവേദി. അപ്പോൾ അവിടെ നിന്നും ഇത്തരമൊരു സന്ദേശം നൽകുന്ന ഒരു ചിത്രം എന്തുകൊണ്ടും ഉചിതമായി. എന്റെ നാടായ കൊളച്ചേരിയിലെ ഒരു കൂട്ടായ്മയാണ് കൊളച്ചേരി ഫിലിംസിന്റെ ബാനറിൽ ഈ ചിത്രം നിർമിച്ചത്. അവിടെയുള്ള എല്ലാ ഗ്രാമവാസികളുടെയും പിന്തുണയിൽ ആണ് ഈ ചിത്രം രൂപംകൊള്ളുന്നത്. എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം ഉജാലൻ ആണ്.”
“ഞാൻ ഒരു മുന്നൊരുക്കത്തോടുകൂടിയല്ല എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം ആയ ഉജാലനൊക്കെ ചെയ്തത്. വളരെ ചരിത്രപരമായൊരു പശ്ചാത്തലം എന്റെ ഗ്രാമത്തിനുണ്ട്, നാടകസംഘങ്ങളുണ്ട് . അതൊക്കെ എനിക്കൊരു പ്രേരണ നൽകിയിട്ടുണ്ട്. എന്റെ ആദ്യത്തെ ഷോർട്ട് ഫിലിമിന് നല്ലൊരു ജനപങ്കാളിത്തം ഉണ്ടായി. . സോഷ്യൽ മീഡിയയുടെ ചതിക്കുഴികൾ പ്രമേയമാക്കിയ ഉജാലൻ എന്ന എന്റെ ആദ്യത്തെ ഹ്രസ്വചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഉത്തരമലബാറിലെ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്ന തെയ്യക്കോലമായ ചാത്തമ്പള്ളി കണ്ടന്റെ ചരിത്രം പറയുന്ന ‘ചാത്തമ്പള്ളി വിഷകണ്ടൻ’ ഡോക്യൂഫിക്ഷനും നിരവധിയിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നെ ചെയ്തതാണ് ലീഡർ. നമ്മുടെ നാട്ടിൽ തന്നെ നടക്കുന്ന കഥകൾ തന്നെയാണ് അതിനെന്നെ സ്വാധീനിച്ചത്. കൊലപാതക രാഷ്ട്രീയം സമൂഹത്തെ നല്ലതിലേക്കല്ല നയിക്കുക എന്ന സന്ദേശം നൽകാൻ സാധിച്ചു. അതിൽ സന്തോഷമുണ്ട്. ദി ലീഡർ പ്രകാശനം ചെയ്തത് വി.എസ് അച്യുതാനന്ദൻ ആയിരുന്നു.”
PRADOSH PUTHAN PURAYIL ഇന്റർവ്യൂ – ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”PRADOSH PUTHAN PURAYIL” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/LFINAL.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
“അടുത്ത പ്രോജക്റ്റ് ആയി ഒരു സ്ക്രിപ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ പുസ്തകരചനയും ചെയുന്നുണ്ട്. ‘സ്വർണ്ണം അറിയേണ്ടതെല്ലാം’ എന്ന ബുക്ക് എന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയമാണ്. മാതൃഭൂമി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്. കേരളത്തിൽ അപൂർവ്വമായിട്ടുള്ളൊരു ബുക്ക് ആയിരുന്നു അത്. അഞ്ചാം പതിപ്പ് ഇറങ്ങാൻ പോകുകയാണ്. അതിനു പുറമെ മറ്റു രണ്ടു പുസ്തകങ്ങൾ കൂടി എഴുതുന്നുണ്ട്. ഇതൊക്കെയാണ് എന്റെ കലാപരമായ ഇടപെടലുകൾ. അടുത്തുതന്നെ ഒരു ഷോർട്ട് ഫിലിം ചെയ്യണമെന്നുണ്ട്. അതിന്റെ കഥ മനസിലുണ്ട്.”
ദി ലീഡർ എഡിറ്റ് ചെയ്ത VINEESH KEEZHARA ബൂലോകം ടീവിയോട് സംസാരിക്കുന്നു
[zoomsounds_player artistname=”BoolokamTV Interview” songname=”VINEESH KEEZHARA ” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/vfinal.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
ദി ലീഡർ ബൂലോകം ഒടിടിയിൽ ആസ്വദിക്കാം
(വർത്തമാന കാലഘട്ടത്തിൽ നാടിനു വേണ്ടി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർ ചില അധികാരമോഹികളുടെ ഇരകളാകേണ്ടി വരുന്നതിന്റെ കഥ പറയുകയാണു ദി ലീഡർ. സംഘർഷങ്ങൾക്കിടയിൽപെട്ടുപോവുന്ന പൗരജീവിതത്തിന്റെ അരക്ഷിതാവസ്ഥയാണ് മുഖ്യപ്രമേയം. അധികാരത്തിനു വേണ്ടി കൊലപാതക രാഷ്ട്രീയത്തിന് കുടപിടിക്കുന്നവർ തന്നെ രാജ്യസ്നേഹവും പ്രസംഗിക്കുന്നതിലൂടെ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രം ഒരുപാട് ചിന്തകൾ പ്രേക്ഷകർക്ക് നൽകുന്നു .പ്രദോഷ് പുത്തൻപുരയിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം നിർമ്മിച്ചത് റിയാസ് ഇ.പി. യും അനീഷ് പുത്തലത്തും ചേർന്നാണ് . ഛായാഗ്രഹണം വിജേഷ് കുട്ടിപ്പറമ്പിൽ സഹസംവിധാനം സജിത്ത് കെ. പാട്ടയം.
കൊളച്ചേരി ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയയുടെ ചതിക്കുഴികൾ പ്രമേയമാക്കിയ ആദ്യ ഹ്രസ്വചിത്രം ഉജാലൻ നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഉത്തരമലബാറിലെ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്ന തെയ്യക്കോലമായ ചാത്തമ്പള്ളി കണ്ടന്റെ ചരിത്രം പറയുന്ന ‘ചാത്തമ്പള്ളി വിഷകണ്ടൻ’ ഡോക്യൂഫിക്ഷനും നിരവധിയിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായ ദി ലീഡർ സംശുദ്ധ രാഷ്ട്രീയത്തിന്റെയും കപട രാഷ്ട്രീയത്തിന്റെയും മുഖം തുറന്നു കാട്ടുന്നു. കൊളച്ചേരി ഫിലിംസിന്റെ ബാനറിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം “ദി ലീഡർ’ കേരള ഭരണപരിഷ്‌കാര കമ്മിറ്റി ചെയർമാനായ ശ്രീ. വി.എസ്. അച്യുതാനന്ദനായിരുന്നു തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് .)