സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഹര്‍ദ് സിറ്റിയില്‍ നിന്നും തുടങ്ങി പടിഞ്ഞാറേ ഭാഗത്തുള്ള അല്ഖുവൈഫറിലേക്ക് എത്തുന്ന 256 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്താം നമ്പര്‍ എക്സ്പ്രസ് ഹൈവേയാണ് (highway 10) ഈ റോഡ്. ഇത്രയും നീളത്തില്‍ വലത്തോട്ടോ, ഇടത്തോട്ടോ വളവുകളോ, ചെരിവുകളോ, മലയിടുക്കുകളോ, കുത്തനെയുള്ള കയറ്റമോ, ഇറക്കമോ ഒന്നുമില്ലാതെ മരുഭൂമിയിലൂടെ നീണ്ടുനിവർന്നു കടന്നുപോകുന്ന റോഡാണിത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്ട്രൈറ്റ് റോഡ്. ഇത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.
ഇതിലൂടെയുള്ള ഡ്രൈവിംഗ് ബോറായിരിക്കുമെന്നു തോന്നുന്നുണ്ടാകും. എന്ന് മനസിലാക്കേണ്ടത് ഇതൊരു വിനോദ സഞ്ചാര കേന്ദ്രം അല്ല ,പൊതുവെ വാഹനങ്ങളും കൊണ്ട് റോഡിൽ ഇറങ്ങുന്ന പൂരിഭാഗം ആളുകളുടെയും ഉദ്ദേശം എത്രയും വേഗം ലക്ഷ്യസ്ഥാനത് എത്തുക എന്നുള്ളതാണ് അങ്ങനെ നോക്കുമ്പോൾ അവിടുത്തെ ആളുകൾക്കു ഈ റോഡ് വലിയൊരു അനുഗ്രഹം തന്നെയാണ് കേരളത്തിലെ റോഡിൽ 250 km യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞത് 4 മണിക്കൂർ എങ്കിലും വേണം ,എന്നാൽ ഇവിടെ ഒകെ 1.5 മണിക്കൂറിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താം.
**