ആരാധന തെറ്റല്ല എന്നാൽ ഏത് തരം വ്യക്തിയെയാണ് നിങ്ങൾ ആരാധിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക

102
The Mallu Analyst
‘മനസ്സ് ശുദ്ധമാണെങ്കിൽ കൊറോണയെ പേടിക്കേണ്ട’ – രജിത് കുമാർ.
ബിഗ് ബോസിലൂടെ രജിത് കുമാറിന് ലഭിക്കുന്ന ഫാൻ ഫോളോയിങ്ങിനെതിരെ വീഡിയോ ചെയ്തപ്പോൾ ഒരുപാട് പേർ ഞങ്ങളെ വിമർശിച്ചിരുന്നു. നിങ്ങൾ നൽകുന്ന സപ്പോർട്ട് ഉപയോഗിച്ച് അദ്ദേഹം ഇനി പ്രചരിപ്പിക്കാൻ പോകുന്നത് തുടക്കത്തിൽ എഴുതിയത് പോലുള്ള മണ്ടത്തരങ്ങളായിരിക്കും.
കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശങ്ങളൊന്നും വകവെയ്ക്കാതെ രജിത്തിന്റെ ആരാധകർ ഇന്നലെ കൊച്ചി എയർപോർട്ടിൽ തടിച്ചുകൂടിയത് നമ്മൾ കണ്ടു. കൊറോണ കാരണം ഇറ്റലിയിൽ മാത്രം ഇതിനോടകം 1800 – ലധികം ആളുകൾ മരണപ്പെട്ടുകഴിഞ്ഞു. ഇനി നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ നമ്മളും ആ ഒരു അവസ്ഥയിൽ എത്തും. കൊറോണയ്ക്കറിയില്ല നിങ്ങൾ രജിത് കുമാറിന്റെ ആരാധകനാണെന്നു. മാത്രമല്ല, നിങ്ങൾ അപകടത്തിലാക്കുന്നത് മറ്റുള്ളവരുടെ ജീവനും കൂടിയാണ്.
ഒരാളെ ആരാധിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ നിങ്ങളുടെ ആരാധന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നില്ലന്നു ഉറപ്പുവരുത്തുക. ഏത് തരം വ്യക്തിയെയാണ് നിങ്ങൾ ആരാധിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുക.
ഈ വീഡിയോ കാണുക, കേരളം അടിസ്ഥാനപരമായി ഒരു മൂഢസമൂഹം എന്ന് മനസിലാക്കാം