International
437 കുട്ടികളെ ജനിപ്പിച്ച ബീജദാദാവ് !
ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്ട്രേലിയക്കാരന്. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437
152 total views

ഓണ്‍ലൈനിലൂടെ ബീജ വിതരണം നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആദം ഹൂപ്പര്‍ എന്ന ഓസ്ട്രേലിയക്കാരന്. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്ത് 437 കുട്ടികളാണ് ഇയാളുടെ ഇടപെടലിലൂടെ ജനിച്ചത്.ഓസ്ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങള്‍ക്ക് പിന്നില്‍ ഈ 36കാരനാണ്.
കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ബീജ ലഭ്യതയില്‍ വന്ന കുറവും കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കി. അതേസമയം ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്.
സ്പേം ഡൊണേഷന്‍ ഓസ്ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫേസ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു.
ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്നം പരിഹരിക്കാമെന്നതാണ് ഇത്തരം അനൗപചാരിക ബീജദാന കേന്ദ്രങ്ങളെ കൂടുതല്‍ പേര് ആശ്രയിക്കാനുള്ള പ്രധാന കാരണം.
അതേസമയം, ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് ഇത്തരം ഗ്രൂപ്പുകള്‍ യാതൊരു തരത്തിലുള്ള രേഖകളും സൂക്ഷിക്കാറില്ലെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ഭാവിയില്‍ ഇത്തരം രീതികള്‍ പിന്തുടര്ന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ ജീവശാസ്ത്രപരമായ പിതാവ് ആരെന്ന് അറിയാനുള്ള സാധ്യത പോലും ഇല്ലാതാവുന്നു.
ഇത്തരം ഫേസ്ബുക് ഗ്രൂപ്പുകള്‍ ലൈംഗിക പീഡനത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് ബീജ ദാനത്തിന്റെ പേരില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിക്ടോറിയന്‍ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ട്രീറ്റ്മെന്റ് അതോറിറ്റിക്ക് ഒരു യുവതി പരാതി നല്‍കിയത്.
ഇവര്‍ പിന്നീട് യുവതിയുടെ പരാതി അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത്തരം ഫേസ്ബുക് ഗ്രൂപ്പുകളിലും മറ്റും കടന്നുകൂടുന്ന ചിലര്‍ തങ്ങള്‍ക്ക് പ്രകൃത്യായുള്ള ബീജ കൈമാറ്റത്തിനാണ് (ലൈംഗിക ബന്ധം) താല്പര്യമെന്ന രീതിയില്‍ അവതരിപ്പിച്ചാണ് ഇരകളെ കണ്ടെത്തുന്നത്.
ഹൂപ്പര്‍ ഈ രംഗത്തെത്തുന്നത് 2015ലാണ്. നേരിട്ട് പരിചയമില്ലാത്ത കുടുംബങ്ങള്‍ക്ക് ബീജം ദാനം ചെയ്യാന്‍ ഹൂപ്പര്‍ തയ്യാറായില്ല. പിന്നീട് സമാന ലക്ഷ്യങ്ങളുള്ള ഒരു ഫേസ്ബുക് ഗ്രൂപ്പില്‍ അംഗമായി.
153 total views, 1 views today