Jaseem Jazi

The Man From Nowhere (2010)

‘മുമ്പ് ഞാനൊരു വൻ ഗുണ്ടയായിരുന്നു. ഇപ്പൊ ഞാനൊരു ചായക്കട നടത്തുന്നു’ കാറ്റഗറിയിലെ ഒരു അന്യായ ഐറ്റം !

 Jaseem Jazi

ഏറ്റവും മികച്ച പത്ത് കൊറിയൻ ത്രില്ലറുകൾ തപ്പിയാൽ, അതിൽ നിങ്ങൾക്കീ സിനിമയുടെ പേര് തീർച്ചയായും കാണാൻ സാധിക്കും. കൊറിയൻ ‘ജോൺ വിക്ക്’ എന്നൊക്കെ പലരും ഈ സിനിമയെ വിശേഷിപ്പിക്കാറുണ്ട്. അതിൽ നിന്ന് തന്നെ സിനിമയുടെ റേഞ്ച് മനസ്സിലാക്കാമല്ലോ!

ഈ ടൈപ്പ് സിനിമകളിലെല്ലാം സ്ഥിരം കാണുന്ന കഥ തന്നെ, കൊറിയൻ സിനിമകളിൽ കാണുന്ന ഒരുവിധം ക്ലീഷേകളും ഉണ്ട്. എന്നിട്ടും ഈ പടം വേറെ ലെവൽ ആയി മാറുന്നത് ഇതിന്റെ എക്സിക്യൂഷൻ കൊണ്ടാണ്.
ഒരു ആക്ഷൻ ത്രില്ലർ സിനിമയിൽ നിന്ന് നിങ്ങൾ എന്താണോ പ്രതീക്ഷിക്കുന്നത് അതിന്റെ ഇരട്ടി ഈ സിനിമ തന്നിരിക്കും. ആക്ഷൻ ത്രില്ലറുകളിലെ, മാസ്സ് സിനിമകളുടെ ഒരു മരണമാസ്സ് വേർഷനാണീ സിനിമ.

തുടക്കത്തിലേ സ്റ്റോറി ബിൽഡപ്പ്, ക്യാരക്റ്റർ എസ്റ്റാബ്ലിഷ്‌മെന്റ് സീനുകൾ തന്നെ വൻ ആകാംഷ ആയിരിക്കും നൽകുക. ആ സമയത്ത് പോലും നല്ല പേസാണ് സിനിമക്ക്. പിന്നീട് ഒരു പോയിന്റ് കഴിഞ്ഞാൽ പിന്നെ പിടിവിട്ടൊരു പോക്കാണ് പടം! ഫൈറ്റ് സീനുകൾ എല്ലാം ഒരു രക്ഷയുമില്ലാത്ത ലെവൽ! പ്രതേകിച്ചു ക്ലൈമാക്സ്‌ സീക്വൻസിലേത്. കത്തി വച്ചുള്ള ഫൈറ്റൊക്കെ വണ്ടറടിച്ചിരുന്ന് കണ്ട് പോവും. ആ സമയം നിങ്ങടെ അഡ്രിനാലിൻ ലെവൽ മൂർദ്ധന്യത്തിൽ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ.

ഇതിലെ നായക കഥാപാത്രവും ആ കഥാപാത്രത്തെ ഗംഭീരമാക്കിയ ‘Won Bin’ എന്ന നടനുമാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. ആളുടെ ബോഡിലാംഗ്വേജ്, ആറ്റിട്യൂട് എല്ലാം വൻ പൊളി. ആക്ഷൻ സീനുകളിലെ ആളുടെ മെയ്വഴക്കം അതിശയിപ്പിക്കും. ആകെ അഞ്ചു സിനിമകളിൽ മാത്രമേ പുള്ളിക്കാരൻ അഭിനയിച്ചിട്ടുള്ളൂ. അവസാനം അഭിനയിച്ച സിനിമ ഇതായിരുന്നു. എന്നിട്ടും പുള്ളിക്ക് ഒരു സ്പെഷ്യൽ ഫാൻബേസ് ഉണ്ടെങ്കിൽ അതീ സിനിമയിലൂടെ കിട്ടിയതാണ്. ഇമോഷണൽ വേയിലൂടെയും ഈ സിനിമ നിങ്ങളെ ക്യാച്ച് ചെയ്യും. അതിന് കൊറിയക്കാർക്കൊരു പ്രത്യേക കഴിവുണ്ടെന്ന് നമുക്കറിയാവുന്നതാണല്ലോ. ചുരുക്കത്തിൽ, സിനിമ കാണാനായി നിങ്ങൾ ചിലവഴിക്കുന്ന മുഴുവനും സമയവും മുതലാക്കിത്തരുന്ന ഒരുഗ്രൻ സിനിമയാണ്…The Man From Nowhere (2010)

You May Also Like

‘അമ്മ’യിലെ രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ ?

‘അമ്മ’ സംഘടനയെ നിശിതമായി വിമർശിച്ചു നടി രഞ്ജിനി. നടൻ ഷമ്മി തിലകനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് രഞ്ജിനിയുടെ…

റീലല്ല, മറ്റുള്ളവർക്കു പ്രചോദനത്തിന്റെ പച്ചക്കൊടി കാട്ടുന്ന യഥാർത്ഥ ജീവിത ബന്ധങ്ങൾ

വിശ്വാസത്തിലും തുറന്ന ആശയവിനിമയത്തിലും പരസ്പര ബഹുമാനത്തിലും കെട്ടിപ്പടുക്കുന്ന യഥാർത്ഥ ജീവിത ബന്ധങ്ങൾ സിനിമാ വ്യവസായത്തിൽ കണ്ടെത്താൻ…

മൃണാളിനി രവിയുടെ ഗ്ലാമർ ചിത്രങ്ങൾ

മിർണാളിനി രവി ( മൃണാളിനി രവിയെന്നും) തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന അഭിനേത്രിയാണ്. സൂപ്പർ ഡീലക്‌സ്…

അവൾ ഇന്നുണ്ടായിരുന്നെങ്കിൽ 30 വയസ്സ് ആയേനെ. ഇന്നും അതൊരു വേദനയാണ്. ലാലു അലക്സ്.

വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായ ലാലുഅലക്സ് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഒട്ടനവധി നിരവധി ചിത്രങ്ങളിലാണ് നായകനായും അല്ലാതെയും താരം വേഷം ചെയ്തിട്ടുള്ളത്.