മകൻ ഹീറോ, മാതാപിതാക്കൾ സംവിധായകർ. സസ്പെൻസ് ഹൊറർ ത്രില്ലറിൽ ദി മിസ്റ്റേക്കർ ഹൂ?

സസ്പെൻസ് ഹൊറർ ജോണറിലൊരുക്കിയ “ദി മിസ്റ്റേക്കർ ഹൂ ” എന്ന ത്രില്ലർ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സംവിധാനം ചെയ്തിരിക്കുന്നത് മായ ശിവ, ശിവ നായർ ദമ്പതികളാണ് എന്നതാണ്.
ചിത്രത്തിൽ നായകനാകുന്നതോ അവരുടെ മകൻ ആദിത്യദേവും. മായ ശിവ നേരത്തെ ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ രണ്ട് ചിത്രത്തിലും മകനായിരുന്നു ഹീറോ. ഇത്തവണ ഭർത്താവ് ശിവ നായർ ഭാര്യയോടൊപ്പം ചേർന്ന് സംവിധാന മേലങ്കി അണിഞ്ഞിരിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ സാങ്കേതിക മേഖലയിലും ഈ മൂവർ കുടുംബത്തിന്റെ പങ്കാളിത്തം നിറഞ്ഞു നില്ക്കുന്നു.

തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പക വീട്ടാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവർമ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവ വരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു .ബാനർ – ആദിത്യദേവ് ഫിലിംസ്, നിർമ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായർ, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ചമയം – മായ ശിവ, ശിവനായർ, എഡിറ്റിംഗ് – ആദിത്യദേവ്, ത്രിൽസ് – ശിവ നായർ, പ്രൊഡക്ഷൻ കൺട്രോളർ – അനിൽ പെരുന്താന്നി, പിആർഓ- അജയ് തുണ്ടത്തിൽ …..

You May Also Like

വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ ചിറകു വിടർത്തിയ ബാലഭാസ്കറിന്റെ 45-ാം ജന്മവാർഷികം

Saji Abhiramam അകാലത്തിൽ നമ്മെ വിട്ടുപോയ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ 45-ാം ജന്മവാർഷികം വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക…

ബീസ്റ്റ് ട്രെയ്ലറിലെ ഈ വില്ലൻ ആരാണ് ? നമ്മുടെ പ്രിയപ്പെട്ട ആ മലയാള താരമാണോ ?

വിജയ് നായകനായ ‘ബീസ്റ്റ്‌’ എന്ന മൂവിയുടെ പലതും ഇതിനോടകം വൈറൽ ആയെങ്കിലും ഏറ്റവുമൊടുവിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു…

സിനിമ സ്വപ്നം കണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രധിനിധി ആണ് ഉദയൻ

എഴുതിയത് : രാഗീത് ആർ ബാലൻ ഉദയനാണ് താരം എന്ന സിനിമയിൽ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടു…

വലിയ താരമാകുന്നതിനു മുൻപ് സണ്ണി ലിയോൺ നിഷാന്ത് സാഗറിന്റെ നായികയായിട്ടുണ്ട് 2008 ൽ

1997 ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ നിഷാന്ത് സാഗർ…