കോവിഡ് 19 ഉയർത്തുന്ന ധാർമ്മിക പ്രതിസന്ധികൾ.

കൊറോണ വൈറസിന് ചികിത്സ ആവശ്യമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിടാൻ ലോകമെമ്പാടുമുള്ള ആശുപത്രികൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ചൈന താൽക്കാലിക ആശുപത്രികൾ സൃഷ്ടിക്കുകയും കൊറോണ വൈറസ് പരിചരണം ആവശ്യമില്ലാത്തവർക്ക് ചികിത്സ നിഷേധിക്കുകയും ചെയ്തു. ഇപ്പോൾ അടിയന്തിര സേവനങ്ങൾക്കുവേണ്ടി ഇറ്റലിക്കാർ കാത്തിരിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒരു ലക്ഷത്തിൽ താഴെ ഐസിയു സൗകര്യങ്ങളേയുള്ളു എന്ന് പറയപ്പെടുന്നു. കൊറോണ വൈറസിനെ നേരിടാൻ കുറഞ്ഞത് അതിൻ്റെ ഇരട്ടിയെങ്കിലും ആവശ്യമായി വന്നേക്കാം . യു.കെ.യിൽ സ്ഥിതി വളരെ മോശം ആണ്.ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയുന്നതിലും കൂടുതൽ രോഗികളെക്കൊണ്ട് ഹോസ്പിറ്റലുകൾ നിറഞ്ഞാൽ എന്ത് ചെയ്യും?ലഭ്യമായ വെൻറിലേറ്ററുകളും ഐസിയു സൗകര്യങ്ങളും ആർക്കാണ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കാൻ മെഡിക്കൽ ഉദ്യോഗസ്ഥർ നിർബന്ധിതരാകും.
ഇത്തരം ദുരന്തസാഹചര്യങ്ങളെ അതിജീവിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളവർക്ക് മുൻഗണന കൊടുക്കാൻ തീരുമാനിക്കേണ്ടിയും വരും.ഇവിടെ വ്യത്യസ്ത ധാർമ്മിക സിദ്ധാന്തങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.പക്ഷെ,ഉത്തരം ഒന്നേ കാണാൻ സാധ്യതയുള്ളു.അതിജീവന സാധ്യതയുള്ളവർക്ക് മുൻഗണന നൽകാനുള്ള തീരുമാനം.എന്തായാലും മരിക്കാൻ ഉയർന്ന സാധ്യതയുള്ളവരെ ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ ഭയാനകമാണ്.ലഭ്യമായ സൗകര്യങ്ങൾ ചികിത്സകൾ എല്ലാവർക്കും നൽകാൻ ശ്രമിച്ചാൽ , അതിജീവിക്കാൻ സാധ്യത കൂടുതലുള്ളവരും മരിക്കും.എല്ലാ വ്യക്തികളും വിലപ്പെട്ടവരാണ്. ആരോഗ്യ സംരക്ഷണത്തിന് തുല്യമായ അവസരവും ഉണ്ടായിരിക്കണം. എന്നാൽ ഇത് അസാധ്യമാണെങ്കിൽ, എല്ലാവരേയും തുല്യരായി പരിഗണിക്കാൻ കഴിയില്ല.പ്രായമായവരോട് വിവേചനം കാണിക്കുന്നത് ശരിയാണോ?പ്രായമായ ഒരാൾക്ക് ചെറുപ്പക്കാരനെക്കാൾ മികച്ച അതിജീവന സാധ്യതകളുള്ള കേസുകളുണ്ട്. രോഗിയുടെ അതിജീവന സാധ്യത വിലയിരുത്തുന്നതിനും വെൻറിലേറ്റർ തെറാപ്പി നിർണ്ണയിക്കുന്നതിനും മാത്രം ക്ലിനിക്കൽ ഘടകങ്ങൾ ഉപയോഗപ്പെടുത്തുക എന്നത് ഒരു നല്ല മാർഗ്ഗമായിട്ട് സ്വീകരിക്കാൻ കഴിയില്ല.
ഇതുപോലെയുള്ള സാഹചര്യങ്ങളിൽ എടുക്കുന്ന ഏതൊരു തീരുമാനത്തിൻ്റെയും പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.മെച്ചപ്പെട്ട സമീപനങ്ങളെ കുറിച്ചു് വിശാലമായ ധാരണകൾ ഉണ്ടാക്കിയാലും ഇവ പ്രയോഗിക്കുന്നതിലെ കൃത്യത എല്ലായ്‌പ്പോഴും വിഷമകരമായിരിക്കും.ഈ പ്രശനം കൊറോണ വൈറസിനുമുൻപിൽ ഡോക്ടർമാർ അഭിമുഖീകരിക്കേണ്ടി വന്നാൽ അത് സൃഷ്ടിക്കുന്ന പ്രതിസന്ധി ഒരു സാമൂഹിക പ്രശനമായി നമ്മൾ നേരിടേണ്ടി വരും.