മിന്നൽ വിടാതെ പിന്തുടർന്ന, ലോകത്തെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ

122

വാൾട്ടർ സമ്മർഫോഡ്: ലോകത്തെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ

The most unlucky man in history എന്നറിയപ്പെടുന്ന ആളാണ് വാൾട്ടർ സമ്മർഫോഡ്. ഇദ്ദേഹം ബ്രിട്ടീഷുകാരനായ ഒരു ആർമി ഓഫീസറായിരുന്നു. 1918 ൽ ഒന്നാം ലോക മഹായുദ്ധകാലത്ത് ബൽജിയത്തിൽ ആയിരുന്നപ്പോൾ ഒരു കുതിര സവാരിക്കിടയിൽ വച്ച് ഇദ്ദേഹത്തിന് മാരകമായി മിന്നലേറ്റു. ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയി. The British officer who was struck by lightning four separate timesതുടർന്ന് ആർമിയിൽ നിന്ന് ഇദ്ദേഹം പുറത്താക്കപ്പെട്ടു. കുറച്ച് നാളുകൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത ഇദ്ദേഹം കാനഡയിൽ പുതിയ ജീവിതം ആരംഭിച്ചു. കൃത്യം 6 വർഷങ്ങൾക്ക് ശേഷം, 1924 ൽ ഒരു കുളത്തിൽ മീൻ‌പിടിക്കുന്നതിനിടെ, ഇദ്ദേഹത്തിന് വീണ്ടും മിന്നലേറ്റു. ഇത്തവണ സമ്മർ ഫോഡിന്റെ ശരീരത്തിന്റെ വലതു ഭാഗം തളർന്ന് പോയി. എങ്കിലും കുറച്ച് നാളുകൾക്കുള്ളിൽ തന്നെ തളർച്ചയൊക്കെ അതിജീവിച്ച് അദ്ദേഹം ആരോഗ്യവാനായി. അതിശയകരമെന്ന് പറയട്ടെ 1930 ൽ, വീണ്ടും 6 വർഷങ്ങൾക്ക് ശേഷം, ഒരു പാർക്കിൽ ഉലാത്തുകയായിരുന്ന സമ്മർഫോഡിന് മാരകമായി മിന്നലേറ്റു. അവശതകൾ കാരണം 1932 ൽ അദ്ദേഹം മരണപ്പെട്ടു. കാനഡയിലെ വാൻ‌കോവറിലെ മൌണ്ടൻ വ്യൂ എന്ന ഒരു സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 6 വർഷങ്ങൾക്ക് ശേഷം അതായത് 1936ൽ അദ്ദേഹത്തിന്റെ കല്ലറ മിന്നലേറ്റ് പൊട്ടിത്തകർന്നു. അങ്ങനെ ലോകത്തെ ഏറ്റവും നിർഭാഗ്യവാനെന്നറിയപ്പെടുന്ന ആ മനുഷ്യനെ മരണശേഷവും മിന്നൽ വിടാതെ പിൻ‌തുടർന്നു