ആദ്യ ഭാഗത്തേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗം… തള്ള് അല്ല ഉറപ്പായും കാണുക… നല്ലൊരു മൂവി

THE MOUNTAIN 2 (2016)
Turkish: Dağ II
War /Action /Drama
Direction : Alper Çağlar
IMDB :8.2

സ്ത്രീകളും കുട്ടികളും മുതിർന്നവരും ഒക്കെയായി നിസഹായരായ 25പേർ അവർക്കു മുൻപിൽ ഒരു ചോദ്യമായി നില്കുന്നു.ഉത്തരവുകൾ നടപ്പിലാക്കി മാത്രം ശീലമുള്ള ടീമിന് ഇപ്പോൾ സ്വയം ചില തീരുമാനങ്ങൾ എടുക്കേണ്ടുന്നതായ സാഹചര്യം.ചിലപ്പോൾ എങ്കിലും അങ്ങനെ ഒക്കെയാണ്… നാം കിഴടങ്ങിപോകുന്ന ചില ഇമോഷൻസ് ഒക്കെയുണ്ട്.. ഇവിടെ ഒരു ഗ്രാമത്തെ മുഴുവൻ കൊലയാളികളുടെ മുന്നിലേക്ക്‌ എറിഞ്ഞു കൊടുത്തിട്ട് കിട്ടിയ നിർദേശം പൂർത്തിയാക്കാണോ??? അതോ അവരുടെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് പോരാടാണമോ??
“Do the Right Thing, or just do your Task ”
It’s a tough Decision
അവർ എഴുപേർക്കും ഒരേ തീരുമാനം ആയിരുന്നു… മുന്നോട്ട് പോകുക തന്നെ.അങ്ങനെ സ്വയം തീരുമാനിച്ചുറച്ച മിഷനും ആയി ഏഴംഗ സ്പെഷ്യൽ ഫോഴ്സ് ടീം.കെണിയൊരുക്കി ശത്രുവിനായുള്ള കാത്തിരിപ്പിൽ ഉന്നത തലത്തിൽ നിന്നും ലഭിച്ച നിർദേശം അനുസരിച്ച വടക്കൻ ഇറാക്കിൽ IS അലവലാതികൾ പിടിച്ചു വെച്ചിരിക്കുന്ന തുർക്കിഷ് ജേർണലിസ്റ്റ് Ceyda യെ രക്ഷപ്പെടുത്താനിറങ്ങിയ സ്പെഷ്യൽ ഫോഴ്സ് ടീം.കമൻഡർ Veysel ന്റെ നേതൃത്വത്തിൽ ഓഗ്സും ബെകീറും ഉൾപ്പെടുന്ന ടീം വിജയകരമായി മിഷൻ പൂർത്തിയാക്കി തിരികെ ലാൻഡിംഗ് സോണിലേക്കുള്ള യാത്രയിൽ ആണ്.. മനൽകൂനകളും പാറകെട്ടുകളും ഒക്കെയുള്ള മരുഭൂമിയിൽ അവിടെ അവിടെയായി IS അലവലാതികൾ കാണിച്ചു കൂട്ടിയിരിക്കുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ അവർക്കു കാണാൻ സാധിക്കുന്നുണ്ടായിരുന്നു..

തങ്ങൾ ഇപ്പോൾ IS ന്റെ വലയലത്തിനുള്ളിൽ ആണെന്നുള്ള മെസ്സേജ് ലഭിക്കുന്ന ടീം സുരക്ഷിതമായ ഒരിടം അന്വേഷിച്ചു എത്തിപ്പെടുന്നത് അതിർത്തിയിൽ അവസാന ഗ്രാമത്തിലേക്കു ആയിരുന്നു… അവിടെ തങ്ങി തൊട്ടടുത്ത ദിവസം പുറപ്പെടാനിരുന്ന ടീമിന് മുന്നിലേക്ക്‌ ആണ് അപകടത്തെ കുറിച്ചുള്ള സന്ദേശവും ഒപ്പം നിസ്സഹായരായി നിൽക്കുന്ന കുറെ മനുഷ്യ ജീവനുകളും..

അതെ അവർ കൊല്ലാൻ ട്രെയിനിങ് ലഭിച്ചവരാണ്… പക്ഷെ വികാരങ്ങൾ ഇല്ലാത്ത യന്ത്രങ്ങൾ അല്ല…അവരും മനുഷ്യരാണ്… ഇവിടെ ഈ പ്ലോട്ടിൽ നിന്നുകൊണ്ടാണ് സെക്കന്റ്‌ ഹാഫിൽ സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. ശരിക്കും ഏഴു ഹീറോസിന്റെ പോരാട്ടത്തിന്റെ ദൃശ്യവിഷ്കാരം.”This love, is a kind of love. Even if it exhausts you, even if it kills you, regardless, you will never let it go.”ആദ്യഭാഗം പോലെ പൂർണമായും ഒരു ഡ്രാമ അല്ല.. ഇവിടെ മികച്ച രീതിയിൽ വാർ ആക്ഷൻ സീനുകൾ incoperate ചെയ്തിട്ടുണ്ട്.. ഒന്നാം ഭാഗത്തു ഓഗ്‌സും ബെകീറും മാത്രമായിരുന്നു ലീഡ് റോളിൽ എങ്കിൽ ഇവിടെ പ്രാധാന്യമുള്ള കുറെ അധികം കഥാപാത്രങ്ങൾ ഉണ്ട്.

ആദ്യഭാഗം പോലെ ഭൂതകാലവും ഓർമകളും സൗഹൃദവും പിന്നെ ട്രെയിനിങ് അനുഭവങ്ങളും ഒക്കെ വെടിപ്പായി കൂട്ടിയിണക്കിയുള്ള അവതരണം..ഓഗ്സിന്റെയും ബെകീറിന്റെയും സൗഹൃദം കുറച്ചു ഡീപ് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട് .കമൻഡർ Veysel ന്റെ റോൾ ശ്രദ്ധേയമാണ്.. ആ കഥാപാത്രം പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്.. Murat Serezli എന്ന നടന്റെ അഭിനയം ആ കഥാപാത്രതെ വേറെ ഒരു ലെവലിൽ കൊണ്ടുപോകുന്നു , മികച്ച തിരക്കഥ , ചില ഡയലോഗ്സ് ആൻഡ് സീൻ ഒക്കെ ചുമ്മാ ????????????????. ദേശീയതയും ദേശാസ്നേഹവും സൈനിക സേവനവും അതിന്റെ പ്രാധാന്യവും എല്ലാം മനോഹരമായി തന്നെ സംഭാഷണങ്ങളിൽ കൂടി പ്രേക്ഷകനിലേക്ക് എത്തിക്കാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്.കിടിലൻ വിഷ്വൽസ് ആൻഡ് മേക്കിങ്… ഒരുപാട് സിനിമറ്റിക് ആക്കാതെ റിയലിസ്റ്റിക് ഫീൽ കിട്ടുന്ന രീതിയിൽ ആണ് ഓരോ സീൻസും പ്രേസേന്റ് ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് &ബിജിഎം ഉടനീളം ഒരു മൂഡ് നിലനിർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. എഡിറ്റിംഗ് : സിനിമയുടെ പേസ് ഒരേപോലെ നിലനിർത്തുന്നതിനു വളരെ സഹായിച്ചിരിക്കുന്നു..

പിന്നെ ആക്ഷൻ വാർ ഫയറിങ് സീനുകൾ പക്കാ ഒറിജിനൽ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ മികച്ച രീതിയിൽ എടുത്തിട്ടുണ്ട്.. ക്ലൈമാക്സ്‌ ഒക്കെ കണ്ടു തന്നെ ആസ്വദിക്കുക.മൊബൈലിൽ കാണുന്നവർ ഹെഡ് സെറ്റ് ഉപയോഗിച്ച് കാണാൻ ശ്രമിക്കുക.(പിന്നെ IS അലവലാതികൾ എന്ന പ്രയോഗം :: അവറ്റകളോടുള്ള വെറുപ്പ് കൊണ്ട് അങ്ങനെ എഴുതി എന്നേയുള്ളൂ )

ഓഗ്സ് ആയി Çağlar Ertuğrul
ബെകീർ ആയി Ufuk Bayraktar
Ceyda എന്ന ജേർണലിസ്റ്റ് ആയി Ahu Türkpençe
സ്പെഷ്യൽ ഫോഴ്‌സിലെ മറ്റു അംഗങ്ങൾ
Master Sergeant Mustafa Şahin ആയി Atılgan Gümüş
Sergeant Arif Sayar ആയി Murat Arkın
Sergeant Eşref Çullu ആയി Ahmet Pınar
Sergeant Baybars Yücel ആയി Armağan Oğuz
മറ്റു വേഷങ്ങളിൽ : Emir Benderlioğlu
Açelya Özcan , Buse Varol, Ozan Ağaç
Uğur Özarslan എന്നിവരും
സിനിമട്ടോഗ്രാഫി : Mehmet Basbaran
എഡിറ്റിംഗ് Alper Caglar
മ്യൂസിക് : Paul Englishby.

Turkish Armed Force ന്റെ സഹകരണത്തോടെ ചിത്രീകരിച്ച ആദ്യ സിനിമ.. ഇതിൽ ഉപയോഗിച്ചിരിക്കുന്ന Weapons എല്ലാം ഒറിജിനൽ ആണ്. കാണാത്തവർ ഉറപ്പായും കാണുക.. നിരാശപ്പെടില്ല.സിനിമ ടെലെഗ്രാമിൽ ലഭ്യമാണ്..ഇംഗ്ലീഷ് സബ് :✅️

 

Leave a Reply
You May Also Like

നല്ലൊരു നടനായി തീരണം എന്ന ആഗ്രഹവുമായെത്തി ബിഗ്രേഡ് ഫിലിം റീലുകളിൽ കുരുങ്ങിപ്പോയ നൗഷാദ്

നല്ലൊരു നടൻ ആയി തീരണം എന്ന അതിയായ ആഗ്രഹം മൂലം റേഡിയോ മെക്കാനിക്കിന്റെ ജോലി ഉപേക്ഷിച്ചു…

ഗജിനി സിനിമയില്‍ പറ്റിക്കപ്പെട്ടെന്ന് നയൻ‌താര

മനഃശാസ്ത്രത്തെ ഉൾകൊണ്ട് വിജയം വരിച്ച തമിഴ് ചലച്ചിത്രമാണ് ഗജനി . എ.ആർ മുരുകഡോസ് സംവിധാനം ചെയ്ത…

ഇന്ന് പുതുവത്സരദിനം, മലയാളത്തിന്റെ പ്രിയപ്പെട്ട ചാലക്കുടിക്കാരന്റെ ജന്മവാർഷികമാണിന്ന്

ഇന്ന് കലാഭവൻ മണിയുടെ ജന്മദിനവാർഷികം…… Muhammed Sageer Pandarathil രാമന്റേയും അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971…

നെറ്റ് സാരിയിൽ സുന്ദരിയായി ഗോപിക രമേശിൻ്റെ വിഷു സ്പെഷ്യൽ ഫോട്ടോസ്.

തണ്ണീർമത്തൻ സിനിമയിലൂടെ മലയാളികൾക്ക് ഇടയിൽ പേരെടുത്ത നടിയാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. വളരെ ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ഗോപികക്ക് സാധിച്ചു.