Unni Krishnan TR

പ്രേക്ഷകനെ ഓരോ നിമിഷവും സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അമേരിക്കൻ സിനിമ നമുക്ക് പരിചയപ്പെടാം….

മാർക്കസ് ഡൺസ്റ്റാൻ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു ത്രില്ലർ സിനിമയാണ് “The Neighbor” കാണുന്ന പ്രേക്ഷകനിൽ സസ്പെൻസും പിരിമുറുക്കവും സൃഷ്ടിക്കുന്ന ഒരു അനുഭവം സമ്മാനിക്കുന്ന ഒരു കിടിലൻ സിനിമയാണിത്. നന്നായി തയ്യാറാക്കിയ സസ്പെൻസിലൂടെയും കൗതുകമുണർത്തുന്ന ഒരു പ്ലോട്ടിലൂടെയും കാണുന്ന ഒരു പ്രേക്ഷകനെയും ഈ സിനിമ നിരാശനാകില്ല

ശാന്തമായ ഒരു സ്ഥലത്ത് താമസിക്കുന്ന ജോണും റോസിയും എന്ന യുവ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. അവരുടെ അടുത്ത വീട്ടിൽ താമസിക്കുന്ന ഏകാന്തനും നിഗൂഢവുമായ അയൽവാസിയായ ട്രോയിയെ, ആ യുവ ദമ്പതികൾ സംശയത്തോടെയാണ് നോക്കി കണ്ടത്. ട്രോയിയുടെ വിചിത്രമായ പെരുമാറ്റത്തിലും അവന്റെ വസതിയിൽ നിന്ന് പുറപ്പെടുന്ന വിചിത്രമായ ശബ്ദങ്ങളിലും സംശയം തോന്നിയ ദമ്പതികൾ, അതിനെപ്പറ്റി അന്വേഷിക്കാൻ തീരുമാനിക്കുന്നു.

ട്രോയ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ അവർ കണ്ടെത്തുന്നു. ട്രോയ് അപകടകാരിയും അക്രമാസക്തനുമായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞ ദമ്പതികളുടെ ഉള്ളിലുള്ള ജിജ്ഞാസ പെട്ടെന്ന് ഭയമായി മാറി. തന്റെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത അപകടകാരിയും അക്രമാസക്തനുമായ വ്യക്തിയാണ് ട്രോയ്. തങ്ങളുടെ ഓരോ നീക്കവും അറിയുന്ന ഒരു ക്രൂരനായ എതിരാളിക്കെതിരെ അതിജീവനത്തിനായി പോരാടുന്ന ദമ്പതികളെ നമുക്ക് സിനിമയിൽ കാണാൻ കഴിയും. വളരെ വൈകുന്നതിന് മുമ്പ് ദമ്പതികൾ തങ്ങളുടെ അയൽക്കാരനെപറ്റിയുള്ള ഞെട്ടിക്കുന്ന സത്യങ്ങൾ പുറംലോകത്തെ അറിയിക്കണം. അത് സിനിമയെ വളരെ ഇൻട്രസ്റ്റിംഗ് ആയ ഒരു സസ്പെൻസ് മോഡിലേക്ക് കൊണ്ടുപോകുന്നു.

അയൽക്കാരനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ കാണുന്ന പ്രേക്ഷകനിൽ ഭയം സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ട് . കാണുന്ന പ്രേക്ഷകനിൽ പിരിമുറുക്കം ശിക്ഷിക്കുന്ന സിനിമകൾ കാണാൻ താല്പര്യം ഉള്ളവർ ഉറപ്പായും ഈ സിനിമ കാണാൻ ശ്രമിക്കുക.

Leave a Reply
You May Also Like

ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു കൃതഞ്ജതയുടെ കഥ

The story of great gratitude ✍️K Nandakumar Pillai ലോകകപ്പ് പുരസ്‌കാര വിതരണ വേദിയിൽ…

ഒരു സിനിമ കൊണ്ട് മാത്രം എന്റെ മുന്നിൽ റോസാപ്പൂ വിതറിയ വഴികൾ തെളിഞ്ഞു വരുമെന്ന് കരുതുന്നില്ല

ഒരു ഹാർഡ് കോർ മമ്മൂട്ടി ഫാൻ ആയിരുന്നു പി.ടി.റത്തീന. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനുകളിൽ സ്ഥിര…

“ഒരാളെ കൊന്നാൽ പോലും 12 വർഷത്തെ ശിക്ഷമാത്രമേ കിട്ടൂ, ഇതിപ്പോൾ 14 കൊല്ലമായി, ഞാൻ ആരെയും കൊന്നിട്ടില്ലല്ലോ”

സത്യൻ അന്തിക്കാടും നെടുമുടി വേണുവും തമ്മിൽ ഏറെനാൾ പിണക്കം നിലനിന്നിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നെടുമുടി…

കുന്ദവി – വന്ദിയത്തേവർ പ്രണയരംഗങ്ങൾ, പൊന്നിയിൻ  സെൽവൻ 2 ലെ ആദ്യ ഗാനം പുറത്തിറങ്ങി

ദക്ഷിണേന്ത്യ ഭരിച്ചിരുന്ന രാജരാജ ചോളനെ കുറിച്ച് കൽക്കി എഴുതിയ ‘പൊന്നിയിൻ സെൽവൻ’ എന്ന സാങ്കൽപ്പിക നോവലിനെ…