ബാത്ത് റൂം ടൈലിന്റെ എത്ര പഴകിയ കറയും നിമിഷങ്ങള്‍ കൊണ്ട് മാറ്റാം

109

ബാത്ത് റൂം ടൈലിന്റെ എത്ര പഴകിയ കറയും നിമിഷങ്ങള്‍ കൊണ്ട് മാറ്റാം

എല്ലാവരും തന്നെ വീട് വളരെ വൃത്തിയോടു കൂടി സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. അത് പോലെ തന്നെയാണ് വീട്ടിലെ ബാത്ത് റൂമും. ബാത്ത് റൂമും വളരെ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും പരമാവധി ശ്രദ്ധിക്കാറുണ്ട്.

എന്നാലോ, നമ്മള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന ഏതെല്ലാം ലോഷനുകള്‍ ഉപയോഗിച്ചാലും ചില കറകള്‍ മാത്രം മാറാതെ അവിടെ അവശേഷിക്കുന്നത് കാണാം. അത് ചിലപ്പോള്‍ ബാത്ത് റൂമിന്റെ എന്നല്ല, വീടിന്റെ തന്നെ വൃത്തിയ്ക്ക് വെല്ലു വിളി ഉയര്‍ത്തിയേക്കാം.

ഈ കറകളെ നിഷ്പ്രഭം നീക്കം ചെയ്യാന്‍ നമുക്ക് വളരെ സിമ്പിള്‍ ആയിട്ട് സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം. ഒരു ചെറിയ വിദ്യ ഇതിനു വേണ്ടി ചെയ്തു കഴിഞ്ഞാല്‍ ഇങ്ങനെ പറ്റി പിടിച്ചിരിക്കുന്ന കറകളെ നമുക്ക് ഭംഗിയായി നീക്കം ചെയ്യാന്‍ സാധിക്കും.

ഇതിനായിട്ട് നമുക്ക് ആവശ്യമുള്ളത് വെളുത്ത വിനാഗിരി ആണ്. വിനാഗിരി ഒരു നാല് സ്പൂണ്‍ എടുത്ത ശേഷം ഒരല്‍പ്പം ചൂടാക്കുക, ചൂടായി കഴിയുമ്പോള്‍ ലിക്വിഡ് സോപ്പ് ഉണ്ടെങ്കില്‍ അത് രണ്ട് സ്പൂണ്‍ അതിലേക്ക് ചേര്‍ക്കുക. അത് അല്ല എന്നുണ്ടെങ്കില്‍ രണ്ട് സ്പൂണ്‍ സോപ്പു പൊടി അതിലേയ്ക്ക് ചേര്‍ത്താലും മതിയാവും. അതിനു ശേഷം നന്നായിട്ട് ഇളക്കുക.

ആ ചെറു ചൂ​‍ടോടു കൂടി തന്നെ ഈ മിശ്രിതം ഒരു പഞ്ഞിയിലോ, തുണിയിലോ മുക്കി എവിടെയാണൊ കറ പിടിച്ചിരിക്കുന്നത് ആ ഭാഗത്ത് മുക്കി കൊടുക്കുക. ഒരു മിനിറ്റ് നേരം അത് അങ്ങനെ ഇരിക്കണം. അതിനു ശേഷം ശക്തിയായി തുടയ്ക്കാം.

ബാത്ത് റൂം വൃത്തിയായി ഇരിക്കുക എന്നത് തന്നെ കുടുംബത്തിലെ ആരൊഗ്യം നില നിര്‍ത്തുക എന്നത് തന്നെയാണ്. ബാത്ത് റൂമും അടുക്കളയും എല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴാണ് വീടിന് യതാര്‍ത്ഥ വൃത്തി .