ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച ഏത്?

അറിവ് തേടുന്ന പാവം പ്രവാസി

ഒരേ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും പൂച്ചയും ,കടുവയും ആയുസ്സിന്റെ കാര്യത്തിൽ വ്യത്യസ്തരാണ് .12 മുതൽ 14 വയസ്സുവരെ യാണ് നമ്മുടെയൊക്കെ ‘പെറ്റുകളാ’യി കഴിയുന്ന വളർത്തുപൂച്ചകളുടെ ആയുസ്സ്. ഇവരിൽത്തന്നെ പെൺപൂച്ചകൾ ഒന്നോ, രണ്ടോ വർഷം കൂടുതൽ ജീവിക്കും. ഇതിൽ കൂടുതൽ ആയുസ്സുള്ള പൂച്ചകൾ വളരെ അപൂർവമാണ്. ലോകത്ത് ഇന്നേവരെ ജീവിച്ചവയിൽ ഏറ്റവും പ്രായംകൂടിയ പൂച്ച അമേരിക്കക്കാരനായ ജെയ്ക്ക് പെറിയുടെ പെറ്റ് ആയിരുന്ന ക്രീം പഫ് ആണ്.

ലോകത്തെ പ്രായമേറിയ പൂച്ചയെന്ന ബഹുമതിയായി ഗിന്നസ്ബുക്കിൽ കയറിയ ഈ പൂച്ചമുത്തശ്ശി 2005-ൽ 38-ാം വയസ്സിലാണ് മരിച്ചത്.നമ്മളുമായി ഇണങ്ങാത്ത കാടൻപൂച്ച കൾ (Feral cats) ആയുസ്സിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്.  2 മുതൽ 5 വർഷം വരെയാണ് ഇവയുടെ ആയുഷ്ക്കാലം.’ബിഗ് കാറ്റ് ‘ എന്നറിയപ്പെടുന്ന കടുവകൾ 10 മുതൽ 15 വയസ്സുവരെ ജീവിക്കാറുണ്ട്. നല്ല ഭക്ഷണവും ചികിത്സയുമൊക്കെ കിട്ടുന്ന മൃഗശാലയിലും മറ്റും കടുവകൾ 20 വയസ്സുവരെ ജീവിച്ചേക്കാം. ഒരു ഓസ്ട്രേലിയൻ കടുവ 26 വയസ്സുവരെ ജീവിച്ചിരുന്നിട്ടുണ്ട്.

**

You May Also Like

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ തുടങ്ങിയ…

ആരെങ്കിലുമൊന്നു കെട്ടിപ്പിടിച്ചാൽ നിങ്ങൾക്ക് സന്തോഷമാകുമോ ? എങ്കിൽ മണിക്കൂറിനു 7000 രൂപ മുടക്കൂ

ഒരുപാട് അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ആളുകളുള്ള ലോകമാണിത്. ഒരു സാന്ത്വനം പോലും ഇല്ലാതെ മനുഷ്യർ ടെൻഷനിലും ദുഖത്തിലും…

ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ഹിമാലയത്തിന് മുകളിലെ ഈ തടാകത്തില്‍ എങ്ങനെ വന്നു ? നിഗൂഢതകൾ നിറഞ്ഞ രൂപ് കുണ്ഡ് തടാകം

ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ മലമടക്കുകൾക്കിടയിലുള്ള ഒരു ചെറിയ തടാകമാണ് രൂപ്കുണ്ഡ്…

ഹീറോ ആയി മാറിയ എലി- മഗാവ

ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട ഒരു എലിയാണ് മഗാവ. ഒരു ലാന്‍ഡ്‍മൈന്‍ ഡിറ്റെന്‍ഷന്‍ റാറ്റ് എന്നു ചുരുക്കി പറയാം