ചന്ദ്രനിൽ കുഴിമാടം ഉണ്ടാക്കി സംസ്കരിച്ച മനുഷ്യൻ ആര് ?

അറിവ് തേടുന്ന പാവം പ്രവാസി

ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ആരംഭിച്ച ബഹിരാകാശ പോരിന്റെ ഫലമായി 1969-ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ആദ്യമായി കാലുകുത്തുന്ന വ്യക്തികളായി ചരിത്രമെഴുതി. 1972-ൽ ജീൻ സെർനാന് ശേഷം മറ്റൊരു ബഹിരാകാശ സഞ്ചാരിയും ചന്ദ്രനിലേക്ക് പോയിട്ടില്ല. അതേ സമയം ഒരു മനുഷ്യന്റെ കുഴിമാടം ചന്ദ്രനിൽ ഉണ്ട് . യൂജിൻ മെർലെ ഷൂമേക്കർ എന്നാണ് ഈ വ്യക്തിയുടെ പേര് . ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി യൂജിൻ കണക്കാക്കപ്പെടുന്നു. ലോകത്തിലെ നിരവധി മികച്ച ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ യൂട്ടായിലും , കൊളറാഡോയിലും യുറേനിയം കണ്ടെത്തിയ ആദ്യത്തെ വ്യക്തി യൂജിനാണ്. ശാസ്ത്രരംഗത്ത് അഭൂതപൂർവമായ നിരവധി കണ്ടെത്തലുകൾ നടത്തിയതിന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് അദ്ദേഹത്തെ ആദരിച്ചിരുന്നു. യാദൃശ്ചികമായി ഒരു റോഡപകടത്തിൽ യൂജിൻ മെർലി ഷൂമേക്കർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തോടുള്ള ആദരവുമായി നാസ ചന്ദ്രനിൽ അദ്ദേഹത്തിന് കുഴിമാടം ഒരുക്കി. യൂജിന്റെ ചിതാഭസ്മം നാസ ചന്ദ്രനിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.

You May Also Like

എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ?

എന്താണ് നീലക്കണ്ണീര്‍ അഥവാ ബ്ലൂ ടീയർ ? അറിവ് തേടുന്ന പാവം പ്രവാസി സ്വയം തിളങ്ങുന്ന…

യാത്രാമധ്യേ നിങ്ങളുടെ വിമാനത്തിന്റെ ഇന്ധനം തീർന്നു പോയാലോ എഞ്ചിനുകൾക്ക് തകരാറു വന്നാലോ എന്തു ചെയ്യും?

യാത്രാമധ്യേ നിങ്ങളുടെ വിമാനത്തിന്റെ ഇന്ധനം തീർന്നു പോയാലോ എഞ്ചിനുകൾക്ക് തകരാറു വന്നാലോ എന്തു ചെയ്യും? അറിവ്…

അത്ര സോഫ്റ്റ് ആണോ സോഫ്റ്റ് ലാൻഡിങ് ?

എഴുതിയത് : Anoop Nair കടപ്പാട് : നമ്മുടെ പ്രപഞ്ചം അത്ര സോഫ്റ്റ് ആണോ സോഫ്റ്റ്…

കെഎസ്ആര്‍ടിസി, സ്ത്രീകളുടെ സീറ്റില്‍ നിന്നും പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാമോ?

സ്ത്രീകളുടെ സീറ്റില്‍ നിന്നും പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാമോ? ⭐ അറിവ് തേടുന്ന പാവം പ്രവാസി ????കെഎസ്ആര്‍ടിസി ദീര്‍ഘദൂര…