Mukesh Mu

ക്ലൈമാസിൽ നല്ലൊരു ട്വിസ്റ്റ്‌ കൊണ്ട് വന്നു ഞെട്ടിച്ചു. സീരീസ് അവിടെ തീർന്നു എന്ന് കരുതി ഇരിക്കുമ്പോൾ.ലാസ്റ്റ് സീനിൽ കിളി പറത്തിയ മറ്റൊരു ട്വിസ്റ്റ്‌ .വിശദീകരണ വീഡിയോ കണ്ടതോട് കൂടിയാണ് കാര്യങ്ങൾ ഒക്കെ പിടി കിട്ടിയത് . എന്തായാലും സീരിസിന്റെ ജേർണർ തന്നെ മാറ്റി കളഞ്ഞു ക്ലൈമാക്സ്സിൽ.

Programme Name: The Pale Horse – TX: n/a – Episode: The Pale Horse – Ep 1 (No. n/a) – Picture Shows: Mark Easterbrook (RUFUS SEWELL), Hermia Easterbrook (KAYA SCODELARIO) – (C) Mammoth Screen 2019 – Photographer: Ben Blackall

🔵 അഗത ക്രിസ്റ്റിയുടെ നോവലിനെ ആസ്പദമാക്കി 2020ൽ ബിബിസി ടെലിവിഷൻ സംപ്രേഷണം ചെയ്ത മിനി സീരീസാണ് ” The Pale Horse

🔵 വെറും 2 എപ്പിസോഡ് മാത്രം ഉള്ള ഒരു മിസ്റ്ററി സ്ലോ burn ത്രില്ലർ എന്ന് വിശേഷിപ്പിക്കാം സീരിസിനെ.

PLOT

ഒരു സ്ത്രീ മരണപ്പെടുന്നു. അവളുടെ ഷൂസിന്റെ ഉള്ളിൽ നിന്ന് 10 ആളുകളുടെ പേര് അടങ്ങിയ ഒരു ലിസ്റ്റ് കിട്ടുന്നു. ലിസ്റ്റിലുള്ള 10 പേരിൽ മിക്കവരും മരണപ്പെട്ടു. ബാക്കി ഉള്ള ചുരുക്കം പേരിൽ നമ്മുടെ നായകനായ മാർക്കിന്റെ പേരുമുണ്ട്. പക്ഷെ ബാക്കി പേരുകൾക്കിടയിൽ നിന്ന് വ്യത്യസ്തമായി മാർക്കിന്റെ പേരിന്റെ കൂടെ ഒരു ചോദ്യചിഹ്നം ഉണ്ട്.

ഈ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാൻ പോലീസ് അന്വേഷണം തുടരുന്നു. തന്റെ പിന്നിൽ /മരണം ആഗ്രഹിക്കുന്ന ആരോ പുറത്തു ഉണ്ടെന്ന നിഗമനത്തിൽ എത്തുന്ന മാർക്ക് തന്റെ സ്വന്തം നിലയിലും ഒരു അന്വേഷണം നടത്തുന്നു. മാർക്കിന്റെ ഈ അന്വേഷണം അയാളെ കൊണ്ടെത്തിക്കുന്നത് ആവട്ടെ നിഗൂഢതകൾ നിറഞ്ഞ ഒരു വില്ലേജിലെ മൂന്ന് ദുർ മന്ത്രവാദികളുടെ അടുത്തും.

💠ഈ മരണങ്ങൾക്കു പിന്നിലുള്ള യഥാർത്ഥ കാരണം എന്താണ്?

💠എന്ത് കൊണ്ട് മാർക്കിന്റെ പേരിന്റെ കൂടെ മാത്രം ചോദ്യം ചിഹ്നം വന്നു?

💠ആരാണ് ഇവരുടെയൊക്കെ പുറകിലുള്ള യഥാർത്ഥ കൊലയാളി.? അയാളുടെ ലക്ഷ്യം എന്താണ്?

💠 ദുർമന്ത്രവാദികളും ഈ മരണങ്ങളും തമ്മിലുള്ള ബന്ധമെന്ത്?
ഇതൊക്കെ അറിയാൻ സീരീസ് കാണുക

Verdict : Watchable

You May Also Like

ഈ മിസ്റ്ററി സീരീസ് ആസ്വദിക്കാൻ ചെയ്യണ്ട കാര്യം എന്തെന്ന് നെറ്റ്ഫ്ലിക്സ് ആരാധകരോട് പറയുന്നു

ഈ മനോഹരമായ സീരീസ് ആസ്വദിക്കാൻ ചെയ്യണ്ട കാര്യം എന്തെന്ന് നെറ്റ്ഫ്ലിക്സ് ആരാധകരോട് പറയുന്നു Netflix കാഴ്ചക്കാർക്ക്…

”എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ബാമിനി”

പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോൺസ്റ്റർ ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ആകുകയാണ്…

ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കറിന്റെ ഓഡിയോ പ്രകാശനം

*ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കറിന്റെ ഓഡിയോ പ്രകാശനം എൽ ഡി എഫ്…

ചാക്കോച്ചന്റെ അന്യദേശ പ്രണയിനിമാർ !

ചാക്കോച്ചന്റെ അന്യദേശ പ്രണയിനിമാർ ! Joly Joseph ‘വാട്ട് ഈസ് ഹാപ്പനിംഗ് ? വെർ ഈസ്…