Connect with us

നയീം സുലൈമാനോളു എന്ന ടർക്കിഷ് സിനിമ ഓരോ സെലിബ്രിറ്റിയും കണ്ടിരിക്കേണ്ട സിനിമയാണ്

ഒറ്റവാക്കിൽ പറഞ്ഞാൽ നയീം സുലൈമാനോളുവിൽ നിന്ന് നവൂം ഷലമാനോവിലേക്കും.. നവൂം ഷലമാനോവിൽ നിന്നും തിരിച്ച് നയീം സുലൈമാനോളുവിലേക്കുമുള്ള

 59 total views

Published

on

ഹൃദയം കൊണ്ട് അസാധ്യ ഭാരങ്ങൾ ഉയർത്തിയ സൂപ്പർ ഹ്യൂമൻ : കുഞ്ഞൻ ഹെർക്കുലീസ് നയീം സുലൈമാനോളുവിന്റെ അസാധാരണമായ ജീവിത കഥ.

ഒറ്റവാക്കിൽ പറഞ്ഞാൽ നയീം സുലൈമാനോളുവിൽ നിന്ന് നവൂം ഷലമാനോവിലേക്കും.. നവൂം ഷലമാനോവിൽ നിന്നും തിരിച്ച് നയീം സുലൈമാനോളുവിലേക്കുമുള്ള ദൂരമാണ് ദി പോക്കറ്റ് ഹെർക്കുലീസ്: നയീം സുലൈമാനോളു എന്ന സിനിമ. നയീം സുലൈമാനോളു എന്ന പേരിന് ഈ സിനിമയിലുള്ള പ്രാധാന്യം പ്രേക്ഷകർ കണ്ടുതന്നെ അറിയുക, മനസ്സിലാക്കുക.

May be an image of 1 person and textഅൽപ്പം വർഷങ്ങൾക്ക് മുൻപുള്ള മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പത്രസമ്മേളനത്തിലേക്ക് നമുക്കൊന്ന് ടൈം ട്രാവൽ ചെയ്തു പോയാലോ? സംഘടനയിൽ പെട്ട ഒരു നടി ക്രൂരമായ ആക്രമണത്തിന് ഇരയായതിന് ശേഷമുള്ള അമ്മയുടെ ആദ്യത്തെ പത്രസമ്മേളനം.ആരോപണ വിധേയനായ നടൻ അടക്കം ചെയറിൽ ഇരിക്കുന്നുണ്ട്. നടന്മാരായ മുകേഷും ഗണേഷുമൊക്കെ മാധ്യമപ്രവർത്തകരോട് കുറച്ചധികം ഫ്രസ്ട്രേറ്റഡ് ആയിത്തന്നെ പ്രതികരിക്കുന്നുണ്ട്. ആരോപണ വിധേയനൊപ്പം നിന്നുകൊണ്ട് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിലപാടായിരുന്നു അന്ന് അമ്മ കൈകൊണ്ടത്. പക്ഷേ, മലയാള സിനിമയുടെ താരസിംഹാസനത്തിൽ പതിറ്റാണ്ടുകളായി വിരാജിക്കുന്ന രണ്ട് താര രാജാക്കന്മാർക്ക് പ്രതികരണ ശേഷി തന്നെ നഷ്ടപ്പെട്ട നിലയിലായിരുന്നു. അവരുടെ നിലപാട് പറയണോ വേണ്ടയോ എന്നുള്ളത് അവരുടെ മാത്രം ചോയ്സാണ് എന്നത് അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ, സമൂഹം വളർത്തി വലുതാക്കിയ താരങ്ങൾക്ക് (സ്വന്തം കഴിവ് കൊണ്ട് ‘കൂടിയാണ്’ അവരൊക്കെ വളർന്നു വന്നത് എന്നത് വിസ്മരിക്കുന്നില്ല ) സമൂഹത്തോട് ഒരിത്തിരിയെങ്കിലും പ്രതിബദ്ധത ഉണ്ടാവേണ്ടതല്ലേ? സ്വന്തം നിലപാടുകൾ തുറന്നു പറയാനുള്ള ധൈര്യം ഒത്തിരി ആരാധകരുള്ള ഇവർ കാണിക്കാത്തത് എന്തുകൊണ്ടാണ്? CAA-യും ലക്ഷദ്വീപുമടക്കമുള്ള വിഷയങ്ങളിലും ഇവർ ഇതേ മൗനം തന്നെയായിരുന്നു തുടർന്നത്? ആരെയാണ് ഇവർ ഭയപ്പെടുന്നത്?

ഉത്തരം ഞാൻ തന്നെ പറയാം. പൃഥ്വിയും സലീംകുമാറും വിജയുമൊക്കെ സ്വന്തം നിലപാടുകൾ തുറന്നു പറയാനുള്ള ആർജ്ജവം കാണിച്ചപ്പോൾ ഇവർ മൗനം ഭജിച്ചതും ഒരു നിലപാടാണ്. ഒരു താരത്തിന്, അതായത് ഒരു സെലിബ്രിറ്റിക്ക് തന്റെ ജീവിതം രണ്ട് രീതിയിൽ ജീവിക്കാം. ഒന്ന്, സ്വന്തം ജീവിതത്തിൽ മാത്രം ശ്രദ്ധിച്ച് സഹജീവികളുടെ ജീവിത പ്രശ്നങ്ങൾക്ക് മുഖം കൊടുക്കാതെ, അനീതിക്കെതിരെ മൗനം ഭജിച്ചു കൊണ്ട് അധികാരികളുടെ ഇഷ്ടക്കേട് സമ്പാദിക്കാതെ മനസ്സമാധാനത്തോടെ ജീവിക്കാം. ആ ഒന്നാമത്തെ രീതിയാണ് മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള (നിങ്ങൾ പ്രമുഖ നടന്മാരുടെ പേരുകൾ പറഞ്ഞില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല.. ഏതൊരു കുറിപ്പും പോലെ ഇതും കടന്നു പോകും, മറക്കപ്പെടും.. പക്ഷേ, നിങ്ങൾ ഒരൊറ്റ തവണ അവരുടെ പേര് പറയാൻ ധൈര്യം കാണിച്ചാൽ, ചിലപ്പോൾ അത് ചരിത്രമാകും.. ഒരുപാട് പേർക്ക് ‘പ്രമുഖർ’ എന്നല്ലാതെ അവരുടെ പേരുകൾ വിളിച്ചു പറയാൻ ധൈര്യം പകരുന്ന ചരിത്രം..!)

ചില താരങ്ങൾ ഇന്നുവരെ പിന്തുടർന്ന് പോരുന്നത്. “ചത്ത സിംഹത്തേക്കാൾ നല്ലത് ജീവിച്ചിരിക്കുന്ന കഴുതയാണ്” എന്ന പഴഞ്ചൊല്ലാണ് ഇവരുടെ ആപ്തവാക്യം. കാരണം, ഇൻകം ടാക്സ് തേടി വരില്ല. ഏത് ആനക്കൊമ്പ് കേസായാലും നിഷ്പ്രഭമായേക്കാം. അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടെന്നത് മാനിക്കുന്നു.സഹജീവികളുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞു കൊണ്ട്, അവരുടെ വേദന പങ്കിട്ടുകൊണ്ട്, അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട്, സ്വന്തം നിലപാടുകൾ തുറന്നു പറയാൻ ആർജ്ജവം കാണിച്ചു കൊണ്ട്, അനീതിക്കെതിരെ ചങ്കുറപ്പോടെ നിന്നുകൊണ്ട് അധികാരികളുടെയും മറ്റും ശക്തമായ വെറുപ്പും ശത്രുതയും സമ്പാദിച്ചു കൊണ്ട് മനസ്സമാധാനം കളഞ്ഞു കൊണ്ടും ഒരു സെലിബ്രിറ്റിക്ക് ഇവിടെ ജീവിക്കാം. അതാണ്‌ രണ്ടാമത്തെ രീതി. പൃഥ്വിയും സലീം കുമാറും വിജയുമൊക്കെ പിന്തുടർന്നത് രണ്ടാമത്തെ രീതിയാണ്. “ഭീരു ഒരുപാട് തവണ മരിക്കുന്നു, ധീരന് ഒരൊറ്റ മരണമേയുള്ളൂ” എന്ന പഴഞ്ചൊല്ലിനെയാണ് ഇവർ നെഞ്ചിലേറ്റുന്നത്. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നത് കൊണ്ട് പൃഥ്വിരാജ് രാജപ്പനായേക്കാം.. വിജയ്, ജോസഫ് വിജയ് ആയേക്കാം.. സലീംകുമാറിലെ വാല് കുമാർ തന്നെ ഇല്ലാതായേക്കാം.. ഇൻകം ടാക്സുകാർ ഒഴിഞ്ഞിട്ട് നേരംപോലും കാണില്ല. പക്ഷേ,ഇതിൽ രണ്ടാമത്തെ കൂട്ടർ ജീവിക്കുക ജനഹൃദയങ്ങളിലാവും.

The Pocket Hercules Naim (2019) • Full Movies Onlineമത്സര വിജയങ്ങൾ ഒരു താരത്തെ ചാമ്പ്യൻ ആക്കിയേക്കാം. പക്ഷേ, ഒരു ജനതയുടെ ഹൃദയം കീഴടക്കാൻ കഴിയുമ്പോഴാണ് ഒരു താരം യഥാർത്ഥ ചാമ്പ്യനാവുന്നത്. സ്വന്തം സ്വത്വം അധികാരികളുടെ കാൽക്കീഴിൽ കൊണ്ടുവെക്കേണ്ടി വന്ന ഒരു ജനതയ്ക്ക് വേണ്ടി അയാൾ സ്വന്തം ജീവൻ പോലും വകവെക്കാതെ പോരാടി. നാലടി പത്ത് ഇഞ്ച് മാത്രം ഉയരമുണ്ടായിരുന്ന ആ കുറിയ മനുഷ്യൻ അമാനുഷികമായി നേടിയെടുത്ത ഓരോ മെഡലുകളും ഒരു ജനതയുടെ പ്രതീക്ഷകളായിരുന്നു. കാരണം, അത് അയാൾ നേടിയത് അവർക്ക് വേണ്ടിയായിരുന്നു. നയീമിന്റെ പോരാട്ട വീര്യത്തെ, അയാളുടെ ലക്ഷ്യത്തെ വിസ്മരിച്ചു കൊണ്ട്; നയീം സുലൈമാനോളു ബൾഗേറിയയെ തിരസ്‌ക്കരിച്ചു തുർക്കിയെ തെരഞ്ഞെടുത്തത് വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നു എന്ന് എഴുതിപ്പിടിപ്പിച്ച മലയാള മനോരമയുടെ മാധ്യമ ‘അ’ധർമ്മത്തെ അവജ്ഞതയോടെ തള്ളുകയാണ്. ഒരു സാധാരണക്കാരന്റെ ശബ്ദത്തെ ശ്രവിക്കുന്നതിന്റെ ഒരു ആയിരം മടങ്ങ് ഒരു സെലിബ്രിറ്റിയുടെ ശബ്ദം കേൾക്കാൻ ലോകം കാതോർത്തിരിക്കുമെന്ന് നയീം പഠിപ്പിക്കുന്നത് ഓരോ സെലിബ്രിറ്റിയെയുമാണ്. ഒരു ജനതയ്ക്ക് വേണ്ടി മുഴങ്ങുന്ന ഒരു സെലിബ്രിറ്റിയുടെ സ്വരം കിഴക്ക് നിന്നും തുടങ്ങി പടിഞ്ഞാറൻ ചക്രവാളത്തിൽ അലയടിച്ചു കൊണ്ടേയിരിക്കും. ആ ശബ്ദം ഒരു ജനതയുടെ പ്രതീക്ഷയാണ്.. ഒരു ജനതയുടെ ചരിത്രം തന്നെ മാറ്റാൻ കഴിയുന്ന ശബ്ദം.

പോക്കറ്റ് ഹെർകുലീസ്: നയീം സുലൈമാനോളു എന്ന ടർക്കിഷ് സിനിമ ഓരോ സെലിബ്രിറ്റിയും കണ്ടിരിക്കേണ്ട സിനിമയാണ്. നിങ്ങൾക്ക് നയീം ആവണോ അതോ.. ജീവിച്ചിരിക്കുന്ന കഴുതയാവാണോ എന്നുള്ളത് നിങ്ങളുടെ മാത്രം ചോയ്സാണ്. നിങ്ങളുടെ മാത്രം സ്വാന്തന്ത്ര്യം..!!

NB: മലയാളം സബ്ടൈറ്റിൽ ലഭ്യമാണ്.

 60 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment17 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment5 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement