പലരും പ്രചരിപ്പിക്കുന്ന പോലെ നിർമല സീതാരാമൻ വിവരമില്ലാത്ത ഒരു ഫിനാൻസ് മിനിസ്റ്റർ അല്ല, സമ്പദ്ഘടന തകർക്കുക എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ പ്രധാന ഘടകമാണ്

484
Ajay Kumar
കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് ഡോ: പ്രകാശ് അംബേദ്കറുമായി വളരെ ഇൻഫോർമൽ ആയ ഒരു രാഷ്ടീയ സംഭാഷണം നടത്താൻ അവസരംകിട്ടി, അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ.
1. നിർമല സീതാ രാമൻ പലരും പ്രചരിപ്പിക്കുന്ന പോലെ വിവരമില്ലാത്ത ഒരു ഫിനാൻസ് മിനിസ്റ്റർ അല്ല, സമ്പദ്ഘടന തകർക്കുക എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടറുടെ പ്രധാന Image result for dr prakash ambedkar"ഘടകമാണ്, തകർന്ന സമ്പദ്ഘടനയുടെ മണ്ണിൽ ആണ് അവർക്ക് അവരുടെ പ്രദധാന പെട്ട മറ്റു 3 അജണ്ടകൾ നടപ്പിലാക്കാൻ കഴിയൂ
2. സാമ്പത്തിക സംവരണം, CAA-NRC , പൊതുമേഖലാ നശിപ്പിക്കൽ ഇവയെല്ലാം ചേരുന്ന ഒരു ഗ്രാന്റ് പ്രോജക്ട് ആണ് അവരുടെ മനസ്സിൽ
3. സംവരണത്തിന്റെ യുക്തി കേവലമായ സാമ്പത്തികമാക്കുകയോ അല്ലെങ്കിൽ സംവരണം എന്ന സംവിധാനം തന്നെ ഇല്ലാതെ ആക്കുകയോ അവരുടെ ലക്ഷ്യമാണ്, ഹിന്ദുവിനകത്തെ SC/ST/OBC കാറ്റഗറി തന്നെ ഇല്ലാതാവണം എന്ന് അവർ ആഗ്രഹിക്കുന്നു,
Image result for sanghprivar"4. CAA-NRC അടിസ്ഥാനപരമായി മുസ്ലീങ്ങളെയും, നോമാദിക്, ദളിതരിലെ ഇൻവിസിബിൾ ജാതികൾ, obc യിലെ അന്തരാള ജാതികൾ, പ്രാക്തനാ ഗോത്രങ്ങൾ എന്നിവരെ
ഡീ ഫ്രാഞ്ചൈസ് ചെയ്യാൻ ലക്ഷ്യം വെക്കുന്നതും എല്ലാത്തരം പൗരത്വ അവകാശങ്ങളിൽ നിന്നും അവരെ ഒഴിച്ചു നിർത്തുന്ന ബൃഹത് പദ്ധതിയാണ്
5. ദളിതർക്കിടയിലെ വലിയായൊരു രാഷ്ടീയ -ബൗദ്ധിക നേതൃത്വം ഉയർന്നു വന്നത് സംവരണം മൂലമുള്ള വിഭവ സാഹചര്യങ്ങളിൽ നിന്നാണ്, വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപങ്ങൾ പലതും വലിയ തോതിൽ ദളിത് ബഹുജൻ സാനിധ്യം ഉള്ളതാണ്, സർക്കാരിന്റെ ലക്ഷ്യം അതു കൂടിയാണ്, സ്വാകാര്യ മേഖല ഇപ്പോഴും ബ്രാഹ്മണ – ഉന്നത ജാതി കുത്തകയാണ് അവർക്ക് അത് നിലനിർത്താൻ ആകും
Image result for nirmala sitharaman budget"6. നിലവിൽ CAA -NRC സമര നേതൃത്വത്തിൽ ഉള്ള മുസ്‌ലിം ദളിത് ബഹുജൻ സംഘടനകൾക്കൊന്നും സമരം കുറെ കാലം നീട്ടി കൊണ്ടുപോകുന്നതിനുള്ള വിഭവ ശേഷിയോ കോഡിനേഷനോ ഇല്ല, അതുകൊണ്ടു സമരത്തിന്റെ തന്ത്രങ്ങളിൽ മാറ്റങ്ങൾ അനിവാര്യമാണ്. സമരം നീട്ടിക്കൊണ്ടു പോയി സമരക്കാരെ തളർത്തുക എന്ന സർക്കാർ നിലപാട് പൊളിയണം
7. ദളിത് മുസ്‌ലിം ഐക്യം എന്ന സമര മുദ്രാവാക്യം ദീർഘകാല അടിസ്ഥാത്തിൽ ഗുണം ചെയ്യില്ല , obc സമുദായങ്ങൾ, നോമാഡിക്ക് വിഭാഗങ്ങൾ, ബുദ്ധിസ്റ്റികൾ, സിഖ്കൾ, ക്രൈസ്തവർ തുടങ്ങി വലിയൊരു വിഭാഗം ജനങ്ങളെ പുറത്ത് നിർത്തുന്നതാണ് ആ മുദ്രാവാക്യം അതാണ് സംഘപരിവാർ ആഗ്രഹിക്കുന്നതും
നിലവിലെ രാഷ്ട്രീയം സാഹചര്യത്തിൽ പ്രാധാന്യമുള്ള അഭിപ്രായങ്ങൾ ആണെന്ന് തോന്നുന്നത് കൊണ്ട് സുഹൃത്തുക്കൾക്കായി പങ്കുവെക്കുന്നു.