കോൺഗ്രസിലെ മുസ്ലിം ചെറുപ്പക്കാരുടെ രാഷ്ട്രീയം

70
Saeed Aby എഴുതുന്നു 
കോൺഗ്രസിലെ മുസ്ലിം ചെറുപ്പക്കാരുടെ രാഷ്ട്രീയം.
സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ കൗതുകത്തോടെ കോൺഗ്രസിലെ മുസ്ലിം ചെറുപ്പക്കാരെ ശ്രദ്ധിക്കുന്നുണ്ട്. പൊതുവെ തെറ്റിദ്ധരിക്കപ്പെടേണ്ട പ്രകൃതം കാണിക്കാത്ത അവരുടെ രാഷ്ട്രീയജീവിതം നിരീക്ഷിച്ചാൽ വല്ലാതെ അത്ഭുതപ്പെടും.ചെറുപ്പക്കാരെ തീരെ പരിഗണിക്കാത്ത കോൺഗ്രസ് രാഷ്ട്രീയം സമൂഹത്തിന് വലിയ അലോസരം സൃഷ്ടിക്കാത്തതിന്റെ കാരണം യൂത്ത് കോൺഗ്രസുകാരുടെ രാഷ്ട്രീയ ജീവിതമാണ്.70 കഴിഞ്ഞവരാണ് കുറച്ച് എങ്കിലും വിവേകത്തിന് യോജിച്ചവർ എന്ന ബോധ്യം അവർ ഉൾകൊള്ളുന്ന വലതുപക്ഷ സമൂഹത്തിന് തന്നെയുണ്ട്. കോൺഗ്രസായി പോയത് കൊണ്ട്, പ്രത്യേകമായൊരു രാഷ്ട്രീയ ചിന്ത ലഭിക്കാത്തത് കൊണ്ട് ഏത് വിധേനയുമുള്ള രാഷ്ട്രീയവും അവർക്ക് പരിചിതമാണ്, ലക്ഷ്യം ഇലെക്ഷൻ മാത്രമാണ്. വോട്ട് കിട്ടുക എന്നത് മാത്രമാണ്. Vt ബലറാം ഇടത്‌ വോട്ട് കൂടി നേടുന്ന ലിബറലാകുന്ന അവസ്ഥ ഇതിന്റെ മറ്റൊരു കൺകെട്ട് ആണ്.മറ്റ്‌ രാഷ്ട്രീയ പാർട്ടികൾക്കും അണികൾക്കും വോട്ടിൽ കണ്ണൊക്കെ ഉണ്ടാകും എന്നാൽ പ്രാഥമികമായും അന്തിമമായും ഒരേഒരു ലക്ഷ്യം കൊണ്ട് രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുന്ന അസാമാന്യ വ്യക്തിത്വങ്ങളാണ് കോൺഗ്രസുകാർ.
നിങ്ങൾക്കും എനിക്കും പരിചയമുള്ള മുസ്ലിങ്ങളായ കോൺഗ്രസുകാരുടെ പ്രൊഫൈലിലൂടെ സഞ്ചരിച്ചാൽ ജമാഅത്ത്-sdpi-മത വാദങ്ങൾ അത്പോലെ കോപ്പി ചെയ്തതായി കാണാം.ഇവരോടൊന്നും ആശയപരമായി യോജിപ്പുള്ളവരായിരിക്കില്ല പ്രൊഫൈലുകൾ, എന്നാൽ ഇതൊക്കെ ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണയുടെ പരിസരം സൃഷ്ടിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് കൃത്യമായി അവർക്ക് അറിയാം. കോൺഗ്രസുകാരനായി നിന്ന് കൊണ്ട് തന്നെ ഇത്തരം വർഗീയ ശക്തികളുടെ മൗത്ത് പീസാകാം. 50 കൊല്ലത്തെ പാരമ്പര്യമുള്ള മുൻ കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സൻ sdpi വേദിയിൽ പോകുന്നത് sdpi രാഷ്ട്രീയത്തോട് യോജിപ്പുണ്ടായിട്ടല്ല, sdpi പറയുന്ന ഒരു മുദ്ര്യവാഖ്യത്തോടും ഐക്യമുണ്ടാവില്ല.ചിലപ്പോൾ മതവിശ്വാസി പോലുമാവില്ല ആ പുള്ളി.എന്നാൽ വോട്ടാണ് മുഖ്യം എന്നുള്ള പ്രതലത്തിൽ ഈ കളി നടക്കും. അങ്ങനെ വരുമ്പോൾ ഒരു sdpi കാരന് അവന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ കോൺഗ്രസ് പ്രതലത്തെ കൃത്യമായി ഉപയോഗികാം
അത്കൊണ്ട് കോൺഗ്രസിലെ മുസ്ലിം ചെറുപ്പക്കാരുടെ രാഷ്ട്രീയത്തെ മറ്റ്‌ എന്തിനേക്കാളും എന്റെ ചുറ്റുപാടിൽ ഞാൻ വെറുക്കുന്നുണ്ട്.
(ഇത് വ്യക്തിപരമായ അനുഭവമാണ്, മറ്റ്‌ മതത്തിലെ കോൺഗ്രസുകാർ എന്റെ പ്രൊഫലിനുചുറ്റും അധികം വരാത്തത് കൊണ്ടാകാം.പൗരത്വ വിഷയത്തിൽ സംഘികളേക്കാൾ മുസ്ലിം വിരുദ്ധത ഉളുപ്പില്ലാതെ തുപ്പിയ അച്ചായൻ കോൺഗ്രസുകാരെ കണ്ടിട്ടുണ്ട്, ഹിന്ദുത്വവാദികളായ കോൺഗ്രസുകാരെ കുറിച്ചും ബോധ്യമുണ്ട്, നേരത്തെ പറഞ്ഞ പോലെ ആശയപരമായും ആമാശയപരമായും ഹിന്ദുത്വ വാദിയാവാനും കോൺഗ്രസ് അവസരം നൽകുന്നുണ്ട്.)
Previous articleകോവിഡ്‌ 19 ജൈവായുധം ആണോ ? മിത്തും യാഥാർതഥ്യവും
Next articleപെട്ടിമുതല്‍ പെട്ടിവരെ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.