ബിജെപിയുടെയും സംഘ്പരിവാറിന്റെയും വർഗ്ഗീയരാഷ്‌ടീയം മനംമടുത്തിട്ടു പാർട്ടിവിടുന്ന ബിജെപി യുവനേതാവിന്റെ കുറിപ്പ് വൈറലാകുന്നു

0
1266

ബിജെപിയുടെയും സംഘ്പരിവാറിന്റെയും വർഗ്ഗീയരാഷ്‌ടീയം മനംമടുത്തിട്ടു പാർട്ടിവിടുന്ന യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രധാന പണി സാമൂഹ്യക്ഷേമമോ സാമൂഹ്യ വികസനമോ നാടിൻറെ പുരോഗതിയോ അല്ല, അവർ അതിനുവേണ്ടി ഒന്നും ചെയ്തിട്ടുമില്ല. അവർ മതസ്പർദ്ദയുണ്ടാക്കി മത ധ്രുവീകരണത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്. അതിനവർ ഹൈന്ദവ ആരാധനാലയങ്ങളെ ആസ്ഥാനമാക്കുന്നു. തങ്ങളാണ് ഹിന്ദുക്കളുടെ രക്ഷകർ എന്ന മട്ടിൽ അഭിനയിക്കുന്നു. ഒരു കടുത്ത ബിജെപിക്കാരന്റെ കൂടെ സംസാരിച്ചുനോക്കൂ, അന്യമതവിശ്വാസികളോടും പുരോഗമനവാദികളോടും അവന്റെ ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന വെറുപ്പ് ഛർദ്ദിച്ചു വയ്ക്കും.

ബിജു തോട്ടയ്ക്കാട് എന്ന ബിജെപി നേതാവിന് മനസിലായ സത്യം വരുംകാലങ്ങളിൽ കൂടുതൽ പ്രവർത്തകർക്കും നേതാക്കൾക്കും മനസിലാകാതിരിക്കില്ല. ബിജുവിന്റെ കുറിപ്പ് വായിക്കാം .

ബിജു തോട്ടയ്ക്കാട് എഴുതുന്നു

“നമസ്കാരം, ഇത് വരെ എന്നെ സപ്പോർട്ട് ചെയ്തവരോടും വിമർശനങ്ങൾ ഉന്നയിച്ചവരോടും ആയി, ഒപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയോട് ആത്മാർത്ഥത ഉള്ള പ്രവർത്തകരോടും. അറിവ് വെച്ച കാലം മുതൽ ആർ എസ് എസ് ശാഖയിൽ പോയി ആർ എസ് എസ് കാരൻ ആയി ജീവിച്ചു, ആർ എസ് എസ് നെ സ്നേഹിച്ചു. സംഘടനയ്ക്കും പാർട്ടിയ്ക്കും വിധേയനായി പ്രവർത്തിച്ചു പോന്ന ഒരു സാധാരണ പാർട്ടി പ്രവർത്തകനിൽ നിന്നും ബിജെപി കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌, പഞ്ചായത്ത്‌ ജോയിൻ സെക്രട്ടറി, പഞ്ചായത്ത്‌ സെക്രട്ടറി, ബൂത്തു പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ അതിന്റെ ഉത്തരവാദിത്തത്വടെ തന്നെ നിർവഹിക്കുന്നുകയും ചെയ്ത ഒരു വ്യക്തി ആണ് ഞാൻ. എന്നാൽ ഇന്ന് ഞാൻ ആ പ്രസ്ഥാനം വിടുന്നതായി നിങ്ങൾ എല്ലാവരെയും സാക്ഷി ആക്കി പ്രഖ്യാപിക്കുന്നു.

കാരണം, ആരാധനാലങ്ങളിൽ കപട ഹിന്ദു സ്നേഹം നടത്തി രാഷ്ട്രീയ നാടകം നടത്തി നാട്ടിൽ ഒരു വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഐഡിയോളജിയോട് ഒരു തരത്തിലും യോജിച്ചു പോകാൻ എനിക്ക് കഴിയില്ല.ഞാൻ ഒരു കടുത്ത ഈശ്വര വിശ്വാസിയാണ് എന്നൽ ആ വിശ്വാസം വിശ്വാസത്തെ മുതലെടുത്തു രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നതിനോട് പുച്ഛം മാത്രം.

അതിന് വേണ്ടി മുംബൈയിൽ നിന്നും വണ്ടി കയറി ഈ നാട്ടിൽ വന്നു നെറികെട്ട രാഷ്ട്രീയം നടത്തം എന്നാണ് ആരുടെയെങ്കിലും വിചാരം എങ്കിൽ രാഷ്ട്രീയത്തിനുപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം എന്ന ചിന്ത മനസ്സിൽ ഉള്ള ഒരു കൂട്ടം ജനതയുടെ കൂടെ നിങ്ങളെ എതിർക്കാൻ ഈ ഞാൻ മുന്നിൽ തന്നെ ഉണ്ടാകും. (നാളിതുവരെ മനുഷ്യന് ഉപകാരം ഉള്ള ഒരു കാര്യം പോലും ചെയ്യാത്ത, നിരവധി കുടുംബങ്ങളെ പെരുവഴിയിൽ നിർത്തിയ പാരമ്പര്യം അല്ലെ, കൂടുതൽ വിഴുപ്പലക്കാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല )ഉത്സവ പറമ്പുകളിൽ കൊടി കെട്ടി അല്ല രാഷ്ട്രീയം വളർത്തേണ്ടത് എന്ന സാമാന്യ ബോധ്യം ഉണ്ടാകണം… ഉണ്ടായാൽ നന്ന്”.
നന്ദി
ബിജു തോട്ടയ്ക്കാട്