മോഡി ഭരിക്കാൻ തുടങ്ങിയത് മുതൽ നേപ്പാളിന് ഇന്ത്യയെ കണ്ണെടുത്താൽ കണ്ടൂട

  1417

  ഇന്ത്യൻ വൈറസ് ചൈനീസ് ഇറ്റാലിയൻ വൈറസിനേക്കാൾ മാരകമാണ് എന്നും ഇന്ത്യക്കാരാണ് നേപ്പാളിൽ കൊറോണ പരത്തുന്നത് എന്നും നേപ്പാൾ പ്രധാനമന്ത്രി. നേപ്പാൾ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്. ഗൾഫിൽ ഒക്കെ ഏറ്റവും കൂടുതൽ കൊറോണയുള്ളത് ഇന്ത്യക്കാർക്കാണ്. ഇന്ന് വരെ ഒരു ഗൾഫ് രാജ്യവും ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല.

  “നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവർ രാജ്യത്ത് വൈറസ് പടർത്തുന്നു. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നതിൽ ചില പ്രാദേശിക പ്രതിനിധികളും പാർട്ടി നേതാക്കളും ഉത്തരവാദികളാണ്, പുറത്തുനിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കോവിഡ്-19 നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യൻ വൈറസ് ഇപ്പോൾ ചൈനീസ്, ഇറ്റാലിയൻ എന്നിവയേക്കാൾ മാരകമാണെന്ന് തോന്നുന്നു. കൂടുതൽ പേർ രോഗബാധിതരാകുന്നു,” കൊറോണ വ്യാപനത്തിന് ശേഷം പാർലമെന്റിൽ ആദ്യമായി (ചൊവ്വാഴ്ച) നടത്തിയ പ്രസംഗത്തിൽ ഒലി പറഞ്ഞു.

  മോഡി ഭരിക്കാൻ തുടങ്ങിയത് മുതൽ നേപ്പാളിന് ഇന്ത്യയെ കണ്ടൂട! നേപ്പാളെന്ന് മാത്രമല്ല ഇന്ത്യക്ക് ഇപ്പോൾ എടുത്തു പറയാൻ നല്ല ഒരയൽക്കാരനുമില്ല. നേപ്പാളും ലങ്കയും പാക്കിസ്ഥാനുമെല്ലാം ഇപ്പോൾ ചൈനയുടെ കൂടെയാണ്. മറ്റൊരു അയൽ രാജ്യമായ ബംഗ്ലാദേശ് ചൈനയുമായുള്ള ബന്ധത്തിൽ എക്കാലത്തെയും മികച്ച രീതിയിലാണിന്ന്. ‘ രക്തം തരാം ജീവൻ തരാം , തരില്ലൊരു തരി ഭാരത മണ്ണും’ എന്ന തള്ളിന്റെ ഉഛസ്ഥായിയിൽ മോഡി ബംഗാളികൾക്ക് 10,000 ഏക്കർ അങ്ങോട്ട് വിട്ടു കൊടുത്തെങ്കിലും ബംഗാളികൾക്ക് പ്രിയം ചൈന തന്നെ.

  ഇന്ത്യയിൽ നിന്ന് കോവിഡ് പകർന്നതിനെ കുറിച്ച് ഇന്ത്യൻ വൈറസ് ചൈന-ഇറ്റലി വൈറസുകളേക്കാൾ മാരകമാണ് എന്ന് നേപ്പാൾ പറഞ്ഞത് ഇന്ത്യയെ ഇഷ്ടമില്ലാത്തത് കൊണ്ടാണ്. നെഹ്റുവിന്റെ കാലം മുതൽക്ക് ഇന്ത്യ പുലർത്തി വന്ന നയതന്ത്ര ബന്ധം ഒന്നൊന്നായി മുറിഞ്ഞു. ഇന്ന് ഇന്ത്യയുടെ ഏതാനും ഭാഗങ്ങൾ ഞങ്ങളുടേതാണ് എന്ന അവകാശ വാദവുമായി നേപ്പാൾ പുതിയ ഭൂപടം ഇറക്കിയിട്ടുണ്ട്.

  വ്യക്തിപരമായി പല നേപ്പാളികളോടും സംസാരിച്ചതിൽ നിന്ന് മനസ്സിലായത് അവരൊന്നും ഒട്ടും വർഗ്ഗീയ വാദികൾ അല്ലെന്നാണ്. 4% മാത്രമാണ് നേപ്പാളിലെ മുസ്ലിംകൾ. ഇന്ത്യയിലെ പോലെ ന്യൂന പക്ഷങ്ങളെ നേപ്പാൾ ഭരണ കൂടം പീഡിപ്പിക്കുന്നില്ല. ഭരണഘടനാനുസൃതമായ സംരക്ഷണവും നൽകുന്നു. ഇവിടുത്തെ പോലെ അക്രമവും നേരിടുന്നില്ല .

  Advertisements