ബോധരഹിതയായി കിടന്ന രാജകുമാരി ഉണരുമ്പോൾ അറിയുന്ന ദുരന്തസത്യം !

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
151 VIEWS

The princess
2022/English

Vino

ഈയിടെ വന്ന ഒരു പീരിയഡ് ആക്ഷൻ ത്രില്ലെർ ചിത്രം കണ്ടാലോ. ബോധരഹിതയായി കിടക്കുന്ന നമ്മുടെ രാജകുമാരി എഴുന്നേൽക്കുന്നു, അപ്പോഴാണ് അവൾ അറിയുന്നത് തന്റെ മാതാപിതാക്കളും കൂടെ പിറപ്പും എന്തിനേറെ ആ രാജ്യം തന്നെ ബന്ദിയാക്കപ്പെട്ടിരിക്കുന്നു. ഉറങ്ങി കിടക്കുന്നു എന്ന് കരുതി അവളെ പൊക്കാൻ രണ്ടു കിങ്കരന്മാർ അതാ വാതിക്കിൽ വന്നു നിൽക്കുന്നു.ഇനി എന്ത്,..? പോരാടണോ?..വേറെ വഴിയില്ല. പോരാടിയേ തീരു… അത് ജീവനും സ്വത്തിനും വേണ്ടി മാത്രമല്ല, ഒരു ആൺകുട്ടി അവകാശി ഇല്ലല്ലോ എന്ന് വിലപിക്കുന്ന അവളുടെ മാതാപിതാക്കൾക്ക് പെൺ കരുത്ത് എന്തെന്ന് അറിയിച്ചു കൊടുക്കാണമായിരുന്നു അവൾക്ക്. അവിടുന്ന് അങ്ങോട്ട്‌ തുടങ്ങുവാണ് ആ പെൺപുലിയുടെ ഒറ്റയാൾ പോരാട്ടം.

ഒന്നര മണിക്കൂർ ഉള്ള ചിത്രം ഏതാണ്ട് ആദ്യ മിനിട്ടുകൾ തൊട്ട് ഇടി അങ്ങ് തുടങ്ങുകയാണ്, കണ്ടാൽ അത്യാവശ്യം ക്യൂട്ട് ലുക്ക്‌ ഒക്കെയുള്ള നമ്മുടെ രാജകുമാരിയുടെ പെശഹ്‌ കൈയിലിരുപ്പിന്റെ അഭ്യാസങ്ങളാണ് സിനിമ മൊത്തം.അവരുടെ ആക്ഷൻ ആണ് സിനിമയുടെ നട്ടെല്ല് എന്ന് പറയാം, വേറെ ലോജിക്കോ കഥയൊ ഒന്നും ആലോചിക്കാനുള്ള സമയം ചിത്രം നൽകുന്നില്ല. തീപ്പൊരി ആക്ഷനും അത് എടുത്തു വച്ചിരിക്കുന്ന ക്യാമറ ആഗിൾ ഒപ്പം വരുന്ന ബിജിഎം..മൊത്തത്തിൽ ഒരു മാസ്സ് ഫീൽ ആണ്.

ഇത്തരം ലേഡി ആക്ഷൻ സിനിമകളുടെ പതിവ് ഫോർമാറ്റ്‌ ആയ തട്ടിക്കൊണ്ടു പോയ വേണ്ടപെട്ടവരെ ഒറ്റക്ക് പോയി രക്ഷിക്കൽ, ലേഡീ അസ്സാസിൻ തുടങ്ങിയ കലാപരിപാടികൾ ഇല്ലന്നതും, കൂടാതെ കഥ നടക്കുന്ന പഴയ കാലഘട്ടം ആ ഒരു രാജാപാട്ട് സെറ്റപ്പ് ഒക്കെ ഈ സിനിമയെ ഇടി പടങ്ങളിൽ നിന്ന് കുറച്ചു വ്യതിസ്തമാക്കുന്നുണ്ട്. ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ളവർ വലിയ ലോജിക്, ക്യാരക്റ്റർ ഡെവലപ്പ്മെന്റ് ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നോള്ളൂ, സമയനഷ്ടമുണ്ടാകില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ