കേരളത്തിന്റെ വികസനത്തിന് പിന്നിലെ കാരണങ്ങൾ എന്തെല്ലാം ?

344

 

Jayakrishnan Sreedharan 

ഇന്ത്യയിലെ താരതമ്യേന ജീവിതനിലവാരം ഉയർന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണല്ലോ കേരളം. അതിനെ സോഷ്യലിസത്തിന്റെ വിജയമായി പലരും കൊണ്ടാടാറുണ്ട്.. കേരളത്തിന്റെ മെച്ചപ്പെട്ട ജീവിത നിലവാര സൂചികകൾക്ക് പിന്നിൽ സർക്കാരുകൾക്ക് ഒരു പങ്കുമില്ല എന്ന് പറയില്ല. സംസ്‌ഥാന രൂപീകരണം തൊട്ടു ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ രീതിയിലുള്ള ചിലവഴിക്കലുകൾ സർക്കാരുകൾ നടത്തി പോന്നിരുന്നു. അത് പോലെ 1958 യിലെ കേരള വിദ്യാഭ്യാസ ബില്ലിലെ പല ആശയങ്ങളും പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിക്കാൻ കാരണമായി..

പക്ഷെ കേരളത്തിന്റെ ഇന്നത്തെ ജീവിത നിലവാരത്തിന് പിന്നിൽ സ്വകാര്യ മേഖല വഹിച്ചു പങ്കു ഒരു രീതിയിലും ചെറുതാക്കി കണ്ടു കൂടാ ചില വസ്തുതകൾ പരിശോധിക്കാം

1) സാന്ദ്രത വച്ചു പരിശോധിച്ചാൽ ഇത്രയധികം സ്വകാര്യ സ്‌കൂളുകളും (എയ്ഡഡ്/unaided) ആശുപത്രികളുമുള്ള നാട് വേറെ ഏതുണ്ട്? എമർജൻസി കെയർ മുതൽ അപകടരഹിതമായ പ്രസവം വരെയുള്ള കാര്യങ്ങളിൽ സ്വകാര്യ മേഖലയുടെ റോൾ വളരെ വലുതാണ്.. എന്തിനു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്രയധികം സ്വകാര്യ ബസ് സർവീസുകൾ ഉള്ള നാട് വേറെ ഏതാണ്.. എത്ര കുറ്റം പറഞ്ഞാലും കേരളത്തിലെ മലയോര പ്രദേശങ്ങളെയും ചെറു പട്ടങ്ങളെയുമൊക്കെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഈ ബസ് സർവീസുകൾ വഹിച്ച പങ്കു അഭിനന്ദാർഹമാണ്.. കേരളത്തിലെ രണ്ടു എയർപോർട്ട്കളിൽ സ്വകാര്യ നിക്ഷേപമുണ്ട് എന്നത് കൂടി കാണണം

2) ഇനി കേരള സമ്പത് വ്യവസ്‌ഥയുടെ നട്ടെല്ല് എന്ന് പറയാവുന്നത് മറ്റു സംസ്‌ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള remittance ആണല്ലോ.. മറ്റൊരു തരത്തിൽ പറഞ്ഞാൽ വ്യവസായ സൗഹൃദമായ വിപണി കേന്ദ്രീകൃതമായ സമ്പത് വ്യവസ്‌ഥയുള്ള നാടുകളിലെ സ്വകാര്യ മേഖലയിൽ മലയാളികൾ ജോലി ചെയ്യുന്നതാണ്. അല്ലാതെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലോ സർക്കാർ സ്പൂൺ ഫീഡ് ചെയ്യുന്ന ഇടങ്ങളിലോ അല്ല മലയാളിക്ക് ജോലി ലഭിക്കുന്നത്.. അതായത് Kerala is reaping the benefits of private entrepreneurship and free market.

3) ഇനി പൂര്ണമായുമൊരു ഉപഭോക്ത സംസ്‌ഥാനമായ കേരളത്തിന്റെ revenue യിൽ പ്രധാന പങ്കു വഹിക്കുന്നത് GST യാണ്.. അതായത് സ്വകാര്യ വ്യക്തികൾ കച്ചവടം നടത്തുന്നതും സ്വകാര്യ വ്യക്തികൾ goods and services പൈസ കൊടുത്ത് മേടിക്കുന്നതുമായ വിപണിയിലെ ക്രയവിക്രയത്തിലൂടെയാണ് സർക്കാരിന് ഈ revenue ലഭിക്കുന്നത്..മദ്യം ഒഴികെയുള്ള കച്ചവടങ്ങൾ എല്ലാം നടക്കുന്നത് സ്വകാര്യ മേഖലയിൽ ആണല്ലോ .. അവിടെയും സ്വകാര്യ മേഖലയുടെ പങ്കു വളരെ വലുതാണ്.

4) ഇനി കേരളത്തിന്റെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ ആരൊക്കെയാണ്.. IT, ടൂറിസം, കൺസ്ട്രക്ഷൻ ഒക്കെയാണല്ലോ .. ഇതും ഏറെക്കുറെ പൂർണമായും സ്വകാര്യ മേഖലയിലാണ്.. അതായത് സ്വകാര്യ IT കമ്പനികൾ യൂണിയനുകളോ സമരങ്ങളോ ഇല്ലാത്ത സ്പെഷ്യൽ economic സോണുകളിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് കുറെയധികം അഭ്യസ്‌ഥവിദ്യർക്ക് ഇവിടെ ജോലി ലഭിക്കുന്നത്..

ഈ വസ്തുതയെല്ലാം അറിയാവുന്നവരാണ് ഇപ്പോഴത്തെ ഭരണഗൂഢവും മുഖ്യമന്ത്രി പിണറായി വിജയനും.. അത് കൊണ്ടാണല്ലോ കേരളത്തിന്റെ anti ബിസിനസ്സ് ഇമേജ് മാറ്റി ഒരു ബിസിനസ്സ് സൗഹൃദ സംസ്‌ഥാനമാക്കണമെന്ന് അദ്ദേഹം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.