ലോകാവസാനം മുഹമ്മദ് നബിയുടെ പ്രവചനങ്ങൾ !

6027

ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ലേഖകന്റെ മാത്രം ആശയമാണ്: എഡിറ്റര്‍

മുഹമ്മദ് നബി ഒട്ടേറെ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട് . അവരില്‍ അധികവും പിന്നീട് പുലര്‍ന്നു. ആധുനിക ലോകത്ത് ഇനി പുലരാനുള്ള ഏറ്റവും പ്രധാന കാര്യമായി മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത് ഈ ലോകത്തിന്റെ അവസാനമാണ്. ആ പ്രവചനങ്ങള്‍ നോക്കാം.

ചെറിയ അടയാളങ്ങള്‍

 • ലോകാവസാനം അടുക്കുമ്പോള്‍ മനുഷ്യരില്‍ ആദ്യം നഷ്ടമാവുക വിശ്വാസ്യതയാണ് (പരസ്പരമുള്ള വിശ്വാസം നശിക്കും).
 • ചെരുപ്പില്ലാതെ മരുഭൂമിയില്‍ നടന്ന അറബികള്‍ ഉയരം കൂടിയ കെട്ടിടം ഉണ്ടാക്കുന്നതില്‍ മത്സരിക്കും.
 • മനപ്പൂര്‍വ്വം കള്ളം പറയുന്നവര്‍ വ്യാപിക്കും. വാളിനേക്കാള്‍ മൂര്‍ച്ചയേറിയ നാവുള്ള മനുഷ്യര്‍ രംഗത്ത് വരും.
 • കൊലപാതകങ്ങള്‍ പെരുകും. കൊല്ലുന്നവന് അറിയില്ല താന്‍ എന്തിനാണ് കൊല്ലുന്നതെന്ന്. കൊല്ലപ്പെടുന്നവനും അറിയില്ല, അവന്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്.
 • പുരുഷന്മാര്‍ പുരുഷന്മാരിലും, സ്ത്രീകള്‍ സ്ത്രീകളിലും ലൈംഗിക സംതൃപ്തി കണ്ടെത്തും. സ്വവര്‍ഗ്ഗ സ്‌നേഹികള്‍പെരുകും.
 • വ്യഭിചാരം വര്‍ദ്ധിക്കും. ജനം അത് പരസ്യമായി ചെയ്യും.
 •  കള്ള സാക്ഷ്യം പെരുകും. സത്യ സന്ധന്‍ കള്ളനാക്കപ്പെടും, കള്ളനെ സത്യ സന്ധന്‍ ആക്കപ്പെടും.
 •  ഏറ്റവും വലിയ നീചന്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ സൗഭാഗ്യവാന്‍ ആയി മാറും. മാതാപിതാക്കള്‍ അവഗണിക്കപ്പെടും.
 • അങ്ങാടികള്‍ (മാര്‍ക്കറ്റ്) തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരും.
 • പേനയുടെ പ്രകടനം. ഗ്രന്ഥങ്ങളുടെ വ്യാപനം…(എഴുത്ത്/രചന/എഴുത്തുകാര്‍ വര്‍ദ്ധിക്കും)
 • മുസ്ലിം പള്ളികള്‍ അലങ്കരിക്കപ്പെടും, പക്ഷെ അതിനകത്തെ ആളുകളുടെ മനസ്സുകളില്‍ ഭക്തി ഉണ്ടാവില്ല.
 • സമയം വളരെ വേഗത്തില്‍ കടന്നു പോകും
 • പണം ഏതു വഴിക്കാണ് ഉണ്ടാക്കുന്നതെന്നു ജനം നോക്കാത്ത സ്ഥിതി വരും.
 • തളിക പോലുള്ള വസ്തു നിരന്തരം കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കും, ബന്ധം തകര്‍ക്കും വിധം മനുഷ്യന്‍ അതില്‍ മുഴുകും. (സാറ്റ ലൈറ്റ്/ഇന്റര്‍നെറ്റ്/ടിവി എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു)
 • വിശ്വാസികളെ ജനം നാണം കെടുത്തും, അങ്ങേയറ്റം പരിഹസിക്കും. വൈകൃതമുള്ള ആടിനേക്കാള്‍ വില കുറഞ്ഞവനായി വിശ്വാസി ഗണിക്കപ്പെടും.
 • തലയില്‍ പോലും ധരിച്ചുധരിക്കും വിധം സംഗീത ഉപകരണങ്ങള്‍ പെരുകും.
 • തമാശയ്ക്ക് വേണ്ടി ആളുകളെ പരിഹസിക്കുന്നത് വ്യപകമാവും.
 • ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും.
 • ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും.
 • ജാര സന്തതികള്‍ പെരുകും.
 • മുസ്ലിംകളില്‍ ചിലര്‍ മദ്യം കുടിക്കുകയും (ന്യായീകരിക്കാന്‍) അതിനു വേറെ പേര് പറയുകയും ചെയ്യും.
 • സ്ത്രീകള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ചു നടക്കും.
 • ചില സ്ത്രീകള്‍ വരും, അവര്‍ വസ്ത്രം ധരിച്ചിട്ടുണ്ട്, പക്ഷെ നഗ്‌നരാണ്. (ശരീരം വ്യക്തമായി മുഴച്ചു കാണും)
 • ഇസ്‌ലാമിക പാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടും. ആദ്യം തകരുക മത വിധികള്‍ ആയിരിക്കും. ഏറ്റവും അവസാനം നിസ്‌കാരവും.
 • പലിശ വേണ്ടാത്തവന് പോലും പലിശ ഇടപാട് ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത വിധം പലിശ വ്യവസ്ഥ വ്യാപകമാവും.
 • എന്റെ ജീവന്‍ ഏതൊരു ദൈവത്തിന്റെ കയ്യിലാണോ, ആ ദൈവം സത്യം, അന്ത്യനാള്‍ അടുത്തു വരുമ്പോള്‍ മക്കയിലേക്കുള്ള തീര്‍ത്ഥാടനം രാജാക്കന്മാര്‍ക്ക് വിനോദവും, പണക്കാര്‍ക്ക് കച്ചവടവും, സാധുക്കള്‍ക്ക് അവരുടെ ഭൗതിക പ്രശ്‌നങ്ങള്‍ കാരണമായും മാറും.
 • മുസ്ലിംകള്‍ 73 വിഭാഗങ്ങള്‍ ആയി പിരിയും

വലിയ അടയാളങ്ങള്‍

 • അറബ്ഭൂമി പച്ച പിടിച്ചതും പുഴകളുള്ളതുമായി മാറും
 •  മുസ്ലിം സമുദായത്തില്‍ നിന്ന് മുപ്പത് കള്ള പ്രവാചകന്മാര്‍ വരും.
 • പുരുഷന് നേരെ സ്ത്രീകളുടെ ലൈംഗിക ആക്രമണം നടക്കും.
 • സ്ത്രീ ജന സംഖ്യ വര്‍ദ്ധിക്കും. ഒരു പുരുഷന് അമ്പത് സ്ത്രീകള്‍ എന്ന അവസ്ഥ അന്ത്യ നാള്‍ സമയത്ത് ഉണ്ടാകും
 • പാമ്പ് അതിന്റെ മാളത്തിലേക്ക് വലിയുന്നതു പോലെ ഇസ്‌ലാം രണ്ടു പള്ളികള്‍ക്കിടയില്‍ (മക്ക , മദീന / സൗദി ) ഉള്‍വലിയും.
 • ദൈവം ലോകം സൃഷ്ടിച്ചതില്‍ വെച്ച ഏറ്റവും വലിയ അക്രമി ദജ്ജാല്‍ അവതരിക്കും. ദജ്ജാല്‍ വരുന്ന കാലമാകുമ്പോഴേക്കും ജനങ്ങള്‍ക്ക് ദജ്ജാലിനെക്കുറിച്ചുളള അറിവ് പോലും ഉണ്ടായിരിക്കുകയില്ല. നട്ടാല്‍ മുളക്കാത്ത കള്ളം ആയിരിക്കും അവന്റെ പ്രധാന ആയുധം
 • താന്‍ ദൈവ ദൂതന്‍ ആണെന്ന് ദജ്ജാല്‍ പ്രഖ്യാപിക്കും, മഹാ മാന്ത്രികന്‍ ആയ അവന്‍കല്‍പ്പിച്ചാല്‍ മഴ പെയ്യും, നിധികള്‍ പുറത്തു വരും.
 • അവനെ അനുസരിക്കുന്നവര്‍ക്കു സൗഭാഗ്യങ്ങള്‍ ലഭിക്കും. എതിര്‍ക്കുന്നവര്‍ക്ക് വരള്‍ച്ചയും ദുരിതവും ഉണ്ടാകും..ജനം വന്‍ തോതില്‍ അവനെ അംഗീകരിക്കും. എന്റെ ചില അനുയായികള്‍ അപ്പോഴും പതറാതെ ദൈവീക മാര്‍ഗ്ഗത്തില്‍ ഉറച്ചു നില്‍ക്കും. അതില്‍ ഒരാളെ ദജ്ജാല്‍ പിടികൂടി കൊന്നതിനു ശേഷം വീണ്ടും ജീവിപ്പിക്കും. എന്നാല്‍ പോലും അയാള്‍ ദജ്ജാലാലിനെ അംഗീകരിക്കില്ല.. ദജ്ജാല്‍ അയാളെ വീണ്ടും കൊല്ലാന്‍ ശ്രമിക്കും പക്ഷെ സാധിക്കില്ല..
 • ദജ്ജാലിന്റെ പുറകില്‍ 80000 ജൂതന്മാര്‍ [ഇസ്രയേലുകാര്‍] അണിനിരക്കും.
  ദജ്ജാല്‍ മദീനയുടെ സമീപം ഒരു കുന്നില്‍ തമ്പടിക്കും അവിടെ നിന്നും എന്റെ പള്ളി നോക്കി പറയും ആ വെള്ള കൊട്ടാരം അതു മുഹമ്മദ് നബിയുടെ കൊട്ടാരമാണ്..( ഇതു പറയുമ്പോള്‍ നബിയുടെ പള്ളി ഈന്തപ്പന കൊണ്ടായിരുന്നു, ഇന്നത് വെള്ള കൊട്ടാരമാണ് )
 • മഹ്ദി ഇമാം വരും, അദ്ദേഹം ദജ്ജാലിനെ എതിരിടാന്‍ ഒരുങ്ങും. ഈ സമയം ഈസ നബി (യേശു) ഇറങ്ങി വരും. ദജ്ജാലിനെ ബബുലുധ് (ഇസ്രായേലിന്റെ എയര്‍പ്പോര്‍ട്ട്ഉള്ള സ്ഥലം) എന്ന സ്ഥലത്ത് വെച്ച് ഈസ നബി ദജ്ജാലിനെ കൊല്ലും.
 • ഇമാം മഹ്ദി മരണപ്പെടും. മഹ്ദിയെ മദീനയില്‍ മറവ് ചെയ്യും. പിന്നെ ഈസ നബി ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. അദ്ദേഹം വിവാഹം കഴിക്കും, മക്കള്‍ ഉണ്ടാകും. ഈസ നബി 40 വര്ഷം ഈ ലോകം ഭരിക്കും. പിന്നീട് മരണപ്പെടും എന്റെ സമീപം ഖബറടക്കപ്പെടും.
 • ലോകം വീണ്ടും മോശമാകും. കഅബ തകര്‍ക്കപ്പെടും. കുള്ളനും, നടക്കുമ്പോള്‍ കാലകറ്റി വെച്ച് നടക്കുന്നവനുയമായ ഒരു കറുത്ത എത്യോപ്യക്കാരന്‍ കഅബ തകര്‍ക്കും. 60000 വരുന്ന ജനക്കൂട്ടം ജിദ്ദ കടലിടുക്ക് വരെ നിരന്നു നിന്നു കഅബയുടെ കല്ലുകള്‍ ആഘോഷമായി കൊണ്ടു ചെന്നു കളയും.
 • ഒരു കറുത്ത പുക മെല്ലെ ലോകം മൂടാന്‍ തുടങ്ങും. പിറ്റേന്നു സൂര്യന്‍ ഉദിക്കില്ല. ജനം നിലവിളിക്കാന്‍ തുടങ്ങുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറു ഉദിക്കും. അതോടെ ലോകം അവസാനിക്കും.

സൂര്യന്‍ പടിഞ്ഞാറ് ഉടിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളില്‍

സകല ജീവികളും നശിക്കും. ദൈവം മാത്രം ബാക്കിയാകും. വിചാരണ നാള്‍ വരെ സര്‍വ്വം ശ്മശാന മൂകം. പിന്നെ ദൈവം എല്ലാവരെയും പുര്‍ ജീവിപ്പിക്കും. ആദ്യ മനുഷ്യന്‍ ആദം മുതല്‍ ഞാന്‍ വരെയുള്ള ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തില്‍ പരം പ്രവാചകന്മാര്‍ അവരുടെ അനുയായികളുമായി നില്‍ക്കും. ഒരാള്‍ പോലും അനുയായി ഇല്ലാത്ത നബിമാരും ഉണ്ടാകും. എല്ലാ ദൂതരോടും അവരുടെ കര്‍ത്തവ്യത്തെ കുറിച്ച് ദൈവം ചോദിക്കും.

ഒരു മനുഷ്യനും മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരില്ല. അത്ര ഭീകരമായിരിക്കും വിചാരണ നാളിന്റെ അവസ്ഥ. മനുഷ്യര്‍ ചെയ്ത സകല കാര്യങ്ങയുടെയും രേഖ അവര്‍ക്കു തന്നെ നല്‍കും. താന്‍ ചെയ്ത ഓരോ കാര്യങ്ങളും അതില്‍ കണ്ടു അവര്‍ അമ്പരക്കും, ഭയക്കും. നരകവും സ്വര്‍ഗ്ഗവും സത്യമാണെന്ന കാര്യം അവര്‍ക്കു തങ്ങളുടെ കണ്ണുകള്‍ തള്ളുന്ന പ്രകാരം ഞെട്ടലുണ്ടാക്കും. അക്രമികള്‍ പരസ്പരം പഴിചാരും.. നബിമാര്‍ വരെ ദൈവത്തിന്റെ കോപം തന്നെ ബാധിക്കുമോ എന്നോര്‍ത്തു ഭയന്നു വിറക്കും.

ആദ്യ വിചാരണ നടക്കുക, കൊലപാതകങ്ങളുടെ കാര്യത്തില്‍ ആയിരിക്കും. അന്യായമായി കൊന്നവരും, അതിനു കൂട്ടു നിന്നവരും അവരുടെ കര്‍മ്മങ്ങള്‍ക്ക് അവരുടെ കൈകാലുകള്‍ തന്നെ സാക്ഷിയാകും. നീതി പൂര്‍വ്വം വിധിക്കപ്പടും. ഇഹലോകത്ത് കഷ്ടപ്പാട് സഹിച്ച സാധുക്കളും, ദരിദ്രരുമൊക്കെ രക്ഷപ്പെടും. മനസ്സ് പറഞ്ഞിട്ടും, മനപ്പൂര്‍വം ദൈവത്തെ നിഷേധിച്ചവരെ അവന്‍ പിടി കൂടും.

നല്ല ആളുകളെ, സ്വര്‍ഗ്ഗത്തിലേയ്ക്കും അക്രമികളെ നരകത്തിലേക്കും അയയ്ക്കും. അതോടെ ദൈവം തന്റെ മറ നീക്കും ദൈവത്തെ കാണാന്‍ മനുഷ്യര്‍ക്ക് സാധ്യമാകും. അവന്റെ പ്രകാശത്താല്‍ പ്രപഞ്ചം തിളങ്ങും.