ചൈനയിലെ നാൻ‌കിങ് നഗരം പിടിച്ചെടുത്ത ജപ്പാൻ സൈനികർ അവിടെ ചെയ്തത് എന്തെന്നറിയാമോ ?

60

നാൻ‌കിങ് കൂട്ടക്കൊല അഥവാ നാൻ‌കിങ് കൂട്ട ബലാത്സംഗം

ജപ്പാന്റെ ഇമ്പീരിയൽ ആർമി ചൈനയുടെ നാൻ‌കിങ് നഗരം 1937 ഡിസംബർ 13 ന് കീഴടക്കി, തുടർന്നുള്ള ആറ് ആഴ്ചകൾ അവിടെയുള്ള ചൈനക്കാർക്ക് അക്ഷരാർത്ഥത്തിൽ നരകം തന്നെ ആയിരുന്നു. ഇമ്പീരിയൽ പട്ടാളക്കാർക്ക് മേലുദ്യോഗസ്ഥർ അവിടെയുള്ള ചൈനക്കാരുടെ മേൽ എന്ത് ചെയ്യാനുമുള്ള അനുവാദം നൽകി. 27 Rape Of Nanking Photos And Facts That Reveal Its True Horrorsകുടിച്ച് കൂത്താടിയ ജപ്പാൻ പട്ടാളക്കാർ പ്രദേശത്തെ എല്ലാ വീടുകളിലും കയറിച്ചെന്ന് കുട്ടികളുൾപ്പെടെയുള്ള സ്ത്രീകളെ അത്യന്തം ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം സ്ത്രീകൾ പലപ്പോഴും കൊല്ലപ്പെട്ടു. The Nazi Leader Who, in 1937, Became the Oskar Schindler of China - The  Atlanticമദ്യപിച്ച ജാപ്പനീസ് പട്ടാളക്കാരുടെ സംഘം നഗരത്തിൽ ചുറ്റി സഞ്ചരിച്ചു, കൊലപ്പെടുത്തി, ബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു, ചുട്ടുകൊന്നു. അവർ അഴിഞ്ഞാടി. പാവപ്പെട്ട സിവിലിയൻസിനെ നിരത്തി നിർത്തി വെടി വച്ചു കൊന്നു. ആറാഴ്ച കൊണ്ട് 300000 ചൈനക്കാരെ അവർ കൊന്നു. 20000 സ്ത്രീകളെ ബലാത്സംഗം ചെയ്തു. മൃതദേഹങ്ങൾ യാങ്‌സി നദിയിലേക്ക് വലിച്ചെറിഞ്ഞു. 24 Images of the Brutal Nanking Massacreരക്തം നിറഞ്ഞ് യാങ്‌സി ചുവന്നു ജപ്പാൻ കാർ ഇതുവരെ ഇത് സംബന്ധിച്ച് ഖേദ പ്രകടനം നടത്തിയിട്ടില്ല. അവർ പറയുന്നത് നാൻ‌കിങ് കൂട്ടക്കൊല ചൈനക്കാരുടെ ഒരു ‘വാർ പ്രൊപ്പഗാന്റ’ അണെന്നാണ്.