Harshad Alnoor
കലാപവും സംഘർഷങ്ങളും നിറഞ്ഞു നിൽക്കുന്ന വീഥിയിലൂടെ യുഗോസ്ലാവിയ മുതൽ ഇറ്റലി വരെ ഒരു റോഡ് ട്രിപ്പ് പോയാൽ എങ്ങനെയുണ്ടാകും. അതും ഒരു മെഴ്‌സിഡസ് ബെൻസ് ട്രക്കിൽ.എങ്ങും അക്രമം നിറഞ്ഞു നിൽക്കുന്ന രാജ്യത്തിലൂടെ ആണ് യാത്ര എങ്കിലും ആ ഭീകരതയെക്കാൾ രണ്ടു പേരുടെ ജീവിതത്തിൽ നടക്കുന്ന കുറച്ചു കാര്യങ്ങളെ നർമത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് The Red
Colored Grey Truck.
The Red Colored Grey Truck (2004)
Language: Serbian
1991 കാലഘട്ടം. യൂഗോസ്ലാവിയയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻബ് ആണ് നമ്മുടെ നായകൻ റാറ്റ്കോ ജയിലിൽ നിന്നും മോചിതനാകുന്നത്. ഒരു രസത്തിനു ചുമ്മാ ഡ്രൈവ് ചെയ്തു നോക്കാൻ വേണ്ടി ഒരു ട്രക്ക് അടിച്ചു മാറ്റിയതിനാണ് റാറ്റ്കോ ജയിലിൽ ആയത്. ജയിലിൽ നിന്നും മോചിതനായ റാറ്റ്കോ ആദ്യം കാണുന്ന കാഴ്ച വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന മനോഹരമായ ഒരു മെഴ്‌സിഡസ് ബെൻസ് ട്രക്ക് ആണ്. അത് കണ്ടപ്പോൾ അവന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങൾ വീണ്ടും തലപൊക്കി. അങ്ങനെ അവൻ ആ മനോഹരമായ ട്രക്കും അടിച്ചു മാറ്റി ചുമ്മാ ഒരു ഡ്രൈവ് പോകാൻ തീരുമാനിക്കുന്നു.
അതെ സമയത്തു തന്നെയാണ് സൂസൻ എന്ന യുവതി അവൾ ഗർഭിണി ആണെന്ന് അറിഞ്ഞു വീട് വിട്ടിറങ്ങുന്നത്. അബോർഷൻ ചെയ്യുന്നതിനാവശ്യമായ പണം സമ്പാദിക്കാൻ ഡുബ്രോവ്നിക്കിലേക്ക് പോകാൻ ഇറങ്ങി തിരിച്ചതാണ് അവൾ. വഴിയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അവളും റാറ്റ്കോയും തമ്മിൽ കണ്ടുമുട്ടുന്നു. താൻ മോഷ്ടിച്ച് കൊണ്ട് വരുന്ന ട്രക്കിൽ അവൾക്കും ഒരു ഇടം കൊടുക്കാൻ റാറ്റ്കോ നിർബന്ധിതനാകുന്നു. തുടർന്നങ്ങോട്ടുള്ള അവരുടെ രസകരമായ യാത്രയാണ് ഈ ചിത്രം.
എങ്ങും കലാപവും അക്രമങ്ങളും നിറഞ്ഞു നിൽക്കുന്ന വീഥികളിലൂടെയാണ് ഈ ചിത്രത്തിന്റെ യാത്ര എങ്കിലും യുദ്ധത്തിന്റെ ഭീകരതകളിലേക്കൊന്നും കാര്യമായി പോകാതെ അതിനെ എല്ലാം നർമത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഭംഗിയും. മനോഹരമായ വിഷ്വൽസ് ആണ് ഈ ചിത്രത്തിലുട നീളം. ഇതൊരു ഗംഭീര ചിത്രമാണെന്ന് പറയുന്നില്ല, പക്ഷെ റോഡ് മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടു നോക്കാവുന്ന ഒരു കുഞ്ഞു സെർബിയൻ ചിത്രമാണ് The Red Colored Grey Truck (2004).