നമ്മുടെ രാജ്യത്തു ഭിക്ഷാടനം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൈയില്ലാത്തവരും കാലില്ലാത്തവരും കണ്ണില്ലാത്തവരുമെല്ലാം ഭിക്ഷയെടുക്കാനെത്തുമ്പോള്‍ ആരുടെയും ഹൃദയം അലിയും.എന്നാല്‍, ഇത്തരക്കാരെ ഉപയോഗിച്ചു ഭിക്ഷാടന മാഫിയ ഇതൊരു ബിസിനസാക്കി മാറ്റുകയാണ്. എന്നൊരു ദുരന്ത സത്യവുമുണ്ട് . ഇന്ത്യയിൽ ഭിക്ഷാടനം ആത്മീയ ജീവിതത്തിന്റെ ഒരു ഭാഗവുമായിരുന്നു. അതിന്റെ ഒരു വശം ഭക്ഷണത്തെകുറിച്ചായിരുന്നു. ഭക്ഷണം തിരഞ്ഞെടുക്കുവാൻ പറ്റില്ല. ഭിക്ഷയായി കിട്ടുന്ന ഭക്ഷണം എന്തുതന്നെയായാലും അത് കഴിക്കണം.

ആത്മീയ പാതയിൽ ഉള്ള ഒരാൾ തങ്ങളുടെ വീട്ടു പടിക്കൽ വന്നു ഭിക്ഷ യാചിക്കുന്നത് വലിയ ഒരു ബഹുമതിയായിട്ടാണ് ജനങ്ങൾ കണ്ടിരുന്നത്. അതുപോലെ തന്നെ അവർക്കു ഭക്ഷണം നൽകുന്നതും ഒരു വലിയ അനുഗ്രഹമായിരുന്നു. ഈ പാരമ്പര്യം ഇന്ന് ദുരുപയോഗപെടുത്തികൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ യാചകരല്ലാത്ത പലരും യോഗിയുടെ വസ്ത്രം ധരിച്ച് ധനം സമ്പാദിക്കാൻ നടക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ ആവശ്യത്തിനായി ആളുകൾ ഭിക്ഷ യാചിച്ചിരുന്നപ്പോൾ അതിനു ഒരു പ്രത്യേക അർത്ഥവും മാനവും ഉണ്ടായിരുന്നു.

ഇപ്പോൾ വൈറലാകുന്ന വാർത്ത ഇന്ത്യയിലെ ഒരു ഭിക്ഷക്കാരന്റെ വരുമാനത്തെ കുറിച്ചുള്ളതാണ്. അദ്ദേഹം ഒരു ഭിക്ഷാടന മാഫിയ തലവൻ ഒന്നുമല്ല, അനുദിനം ഭിക്ഷയെടുത്തു നടക്കുന്ന ഒരു സാധാരണ ഭിക്ഷക്കാരൻ. അങ്ങനെ സ്വയം ഭിക്ഷയെടുത്തു വലിയ കോടീശ്വരൻ ആയ ഒരാളെ കുറിച്ചാണ്. അങ്ങനെ ചില വ്യക്തികൾ ഉണ്ടെന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇക്കണോമിക് ടൈംസ് പറയുന്നതനുസരിച്ച്, മുംബൈയിൽ താമസിക്കുന്ന ഭരത് ജെയിൻ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭിക്ഷാടകനാണ്.

സാമ്പത്തിക പ്രതിസന്ധി കാരണം ആണ് ഭരത് ജെയിൻ വിദ്യാഭ്യാസം പാതിയിൽ വച്ച് ഉപേക്ഷിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ഭരത് ജെയിൻ വിവാഹിതനാണ് , രണ്ട് ആൺമക്കളുമുണ്ട്. എന്നിരുന്നാലും, ഭരത് ജെയിൻ തന്റെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും രണ്ട് മക്കളും മെച്ചപ്പെട്ട രീതിയിൽ അവരുടെ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു എന്നതാണ് നല്ല വാർത്ത. ഭരത് ജെയിനിന്റെ ആസ്തി 7.5 കോടി യുഎസ് ഡോളറാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ് എന്നാണ് റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ പ്രകാരം ഭരത് ജെയിന് മുംബൈയിൽ 1.4 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകൾ ഉണ്ട്. 30,000 രൂപ പ്രതിമാസ വാടക വരുമാനം നൽകുന്ന താനെയിൽ രണ്ട് കടകളും അദ്ദേഹം വാങ്ങിയിട്ടുണ്ട്.ഭരത് ജെയിനെ പലപ്പോഴും ഛത്രപതി ശിവാജി ടെർമിനസിലോ മുംബൈയിലെ ആസാദ് മൈതാനിലോ യാചിക്കുന്നതായി കാണാം.

പരേലിലാണ് ഭരത് ജെയിൻ താമസിക്കുന്നത്, മക്കൾ കോൺവെന്റ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഭരത് ജെയിനിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഒരു സ്റ്റേഷനറി സ്റ്റോർ നടത്തുന്നു. സത്യത്തിൽ അത്ഭുതകരവും വ്യത്യസ്തവുമായ വാർത്ത എന്ന് നമുക്ക് തോന്നുമെങ്കിലും ഇത്തരത്തിൽ അതി സമ്പന്നരായ നിരവധി പേർ ഇൻഡ്യയിൽ തന്നെ ഉണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ പലരുടെയും ദിവസ വരുമനം തന്നെ വലിയ തുകകൾ ആണ്. ഭിക്ഷാടനം വലിയ ഒരു ബിസിനസായി കണ്ടാണ് പലരും പല തരത്തിലുളള തട്ടിപ്പുമായി ഇറങ്ങുന്നത്.

Leave a Reply
You May Also Like

എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ?

എന്തിനാണ് ലിഫ്റ്റില്‍ കണ്ണാടി വെയ്ക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി വലിയ കെട്ടിടങ്ങളുടെ മുകളിലുള്ള…

നിങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത വാക്കുകള്‍, കാരണം ഇതാണ്…

ഗൂഗിളിൽ ഒരിക്കലും തിരയരുതാത്ത കുറച്ച് വാക്കുകള്‍⭐ അറിവ് തേടുന്ന പാവം പ്രവാസി ????സൂര്യനു കീഴിലുള്ള എന്തു…

ജൂലിയൻ കോപ്‌കെ : ആമസോൺ മഴക്കാടുകളെ അതിജീവിച്ച പെൺകുട്ടി

2023 june 10 നേരം പുലർന്നപ്പോൾ കേട്ട ഒരു വാർത്ത ഒരുപക്ഷേ ലോകമെമ്പാടും അത്ഭുതവും സന്തോഷം നൽകിയ ഒരു വാർത്ത ആയിരുന്നിരിക്കാം. ആമസോൺ കാട്ടിൽ വിമാനാപകടത്തിൽ പെട്ട് കാണാതായ 4 കുട്ടികളേയും നാല്പത് ദിവസത്തിന് ശേഷം കണ്ടെത്തി എന്ന വാർത്ത.

എന്താണ് ചെകുത്താന്റെ കാഷ്ഠം എന്നറിയപ്പെടുന്ന ഭക്ഷണവസ്തു ?

ചെടി പൂക്കുന്ന സമയത്താണ് വേരുകളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ,ചുള്ളി കമ്പുകളും കൊണ്ട് പുതയിടുന്നത് .നാലോ, അഞ്ചോ വർഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് .