വെളിച്ചതിനുള്ള അവകാശം

Sreekala Prasad

ലണ്ടന് ചുറ്റുമുള്ള പല പഴയ കെട്ടിടങ്ങളിലും, ജനാലകൾക്ക് താഴെ ‘പുരാതന വിളക്കുകൾ’ (Ancient Lights) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന അടയാളങ്ങൾ കാണാം.. ആൽബെമാർലെ വഴിയിലുള്ള വീടുകളുടെ പിൻഭാഗത്തെ ജനാലകളാണ് ഏറ്റവും മികച്ച ഉദാഹരണങ്ങൾ. ക്ലർകെൻവെൽ റോഡിന് തൊട്ടുപുറകെയുള്ള പ്രിയറി ചർച്ച് ഓഫ് ദി ഓർഡർ ഓഫ് സെൻ്റ് ജോണിലും . ചൈനാ ടൗണിനും കോവെൻ്റ് ഗാർഡനും സമീപം, ന്യൂമാൻ പാസേജിലും മറ്റൊന്ന് ഗുഡ്‌ജ് സ്ട്രീറ്റ് ട്യൂബ് സ്റ്റേഷന് സമീപമുള്ള ഒരു പബ്ബിലും നിങ്ങൾക്ക് ഈ വിചിത്രമായ അടയാളങ്ങൾ കണ്ടെത്താനാകും.

  ഈ പ്രതിഭാസം ലണ്ടനിൽ മാത്രമല്ല ഡോർസെറ്റിലും കെൻ്റിലും ഇംഗ്ലണ്ടിലുടനീളമുള്ള പല സ്ഥലങ്ങളിലും ‘പുരാതന വിളക്കുകളുടെ’ അടയാളങ്ങൾ കാണാം. എന്താണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം.

പുരാതന വിളക്കുകൾ’ അല്ലെങ്കിൽ ‘വെളിച്ചത്തിനുള്ള അവകാശം’ എന്നത് ഒരു ഇംഗ്ലീഷ് പ്രോപ്പർട്ടി നിയമമാണ്. 20 വർഷമായി ആ പ്രത്യേക ജാലകത്തിൽ കൂടി തടസ്സമില്ലാതെ പ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ ആ ജനലിൽ നിന്നും അതിലൂടെയും സ്വാഭാവിക വെളിച്ചം സ്വീകരിക്കാനുള്ള അവകാശം വീട്ടുടമകൾക്ക് നൽകുന്നു. ഒരു വ്യക്തിക്ക് പുരാതന വിളക്കുകൾക്കുള്ള അവകാശം ലഭിച്ചുകഴിഞ്ഞാൽ, അടുത്തുള്ള ഭൂമിയുടെ ഉടമയുടെ ഒരു പ്രവൃത്തിയും വെളിച്ചത്തിന് തടസ്സമാകാൻ പാടില്ല..അതായത് കെട്ടിടം പണിയുകയോ മതിൽ ഉയർത്തുകയോ മരങ്ങൾ നട്ടുപിടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. മുൻകാലങ്ങളിൽ, വെളിച്ചത്തിന് അവകാശമുള്ളവർ അയൽക്കാർ വെളിച്ചം തടസ്സപ്പെടുത്തിയതിന് ‘ശല്യം’ (nuisance) എന്ന പേരിൽ അയൽവാസികൾക്കെതിരെ കേസെടുക്കുകയും കോടതികളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 1663-ൽ ഇംഗ്ലണ്ടിലാണ് ഈ നിയമം ഉത്ഭവിച്ചത്, എന്നാൽ അതിൻ്റെ നിലവിലെ രൂപം 1832-ലെ Prescription Act നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പുരാതന വിളക്കുകൾ’ അടയാളപ്പെടുത്തിയ ഒരു പഴയ കെട്ടിടം പൊളിക്കുകയാണെങ്കിൽ, അത് മാറ്റിസ്ഥാപിക്കുന്ന പുതിയ കെട്ടിടത്തിന് യഥാർത്ഥ കെട്ടിടത്തേക്കാൾ ഉയരം ഉണ്ടാകരുത് എന്ന് വ്യവസ്ഥയുണ്ട്. അമേരിക്കൻ പൊതുനിയമത്തിൽ, ഈ നിയമം 19-ാം നൂറ്റാണ്ടിൽ ഇല്ലാതായി. . ജാപ്പനീസ് നിയമം നിസ്ഷോകെൻ ( “സൂര്യപ്രകാശത്തിനുള്ള അവകാശം”) ഒരു താരതമ്യ ആശയം നൽകുന്ന നിയമമാണ്.

You May Also Like

വെറുമൊരു ഉലക്ക കൊണ്ട് സ്വന്തം രാജ്യത്തിൻറെ സംരക്ഷണം ഏറ്റെടുത്ത മഹിളാ രത്‌നം

ഒരു ഉലക്ക വെച്ച് ഒരു സ്ത്രീക്ക് എന്ത് ചെയ്യാൻ ആകും ? ഏറിയാൽ ഒരു എലിയെ വരെ കൊന്നേക്കാം .. ഉലക്ക കൊണ്ട് സ്വന്തം രാജ്യത്തിൻറെ സംരക്ഷണം ഒരു മഹിളാ രത്‌നം

ലാപു-ലാപു – ലോകം ചുറ്റാൻ തിരിച്ച മഗല്ലനെ കൊന്ന ഫിലിപ്പിനോ ഹീറോ

അഹങ്കാരിയും തലവനുമായ മഗല്ലന്റെ പോരാട്ടം അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചു, ഇത് ലോകത്തെ ചുറ്റുന്ന ആദ്യത്തെ വ്യക്തിയാകുക എന്ന മഗല്ലന്റെ ലക്ഷ്യങ്ങളെ മാറ്റിമറിച്ചു. കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു   പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്‍റ് മഗല്ലന്‍.

ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും മസാബുമി ഹോസോനോയെ ‘ഹതഭാഗ്യൻ’ എന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത് ?

മസാബുമി ഹോസോനോ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ‘ ഹതഭാഗ്യൻ’ Sreekala Prasad 2023…

ജുമാ മസ്ജിദ് കുതിരാലയമായിരുന്ന കാലം

1857 ലെ മഹത്തായ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ഡൽഹി തിരിച്ചു പിടിച്ച ബ്രിട്ടീഷ് സൈന്യം പിന്നെ അവിടെ കാണിച്ചു കൂട്ടിയത് വലിയ ക്രൂരതകൾ ആയിരുന്നു.