Sanuj Suseelan

‘ദി റോഡ്’

കുറച്ചു കാലം മുമ്പ് മലയാളം സോഷ്യൽ മീഡിയയിൽ നിറഞ്ഞോടിയ ഒരു തിയറിയാണ് കേരളാ – പളനി റൂട്ടിൽ മലയാളികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ മോഷണം നടത്താൻ വേണ്ടി അപകടത്തിൽ പെടുത്തുന്നു എന്നത്. ഇന്ത്യയിൽ ഏതൊരു റോഡപകടത്തിലും സംഭവിക്കാവുന്ന മോഷണങ്ങൾ മാത്രമേ അവിടെയും നടന്നിട്ടുള്ളെങ്കിലും അത് വഴി യാത്ര ചെയ്യുന്ന പലരെയും ഭയപ്പെടുത്താൻ ആ കഥകൾക്ക് കഴിഞ്ഞിരുന്നു. ആ റോഡിലൂടെ പല തവണ പോയിട്ടുള്ള ഒരാളെന്ന നിലയ്ക്ക് നമ്മുടെ ഡ്രൈവർമാർ കേരളത്തിലേത് പോലെ ആ റോഡിൽ വണ്ടിയോടിക്കുമ്പോൾ സംഭവിക്കുന്ന അപകടങ്ങൾ മാത്രമാവാം അതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലാതെ അവിടെ മോഷ്ടാക്കൾ പ്ലാൻ ചെയ്ത് വാഹനം അപകടത്തിൽ പെടുത്തുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും സമാനമായ ഒരു കഥയാണ് ഈ സിനിമയും ഉപയോഗിച്ചിട്ടുള്ളത്. പേടിക്കണ്ട. സ്‌പോയ്‌ലർ ഒന്നുമല്ല. ചിത്രത്തിന്റെ തുടക്കം തന്നെ ഇത് കാണിച്ചുകൊണ്ടാണ്.

രാം ഗോപാൽ വർമ്മയുടെ “റോഡ്”, അനുഷ്ക ശർമ്മ നായികയായ ” NH 17 ” എന്നിവയെപ്പോലൊരു സിനിമയാണ് ഈ ചിത്രത്തിലൂടേ അരുൺ വസീഗരൻ ശ്രമിച്ചതെങ്കിലും ഒരു ത്രില്ലറിൽ ഡ്രാമയും മെലോഡ്രാമയും അസ്ഥാനത്ത് കുത്തിത്തിരുകിയാൽ ഉണ്ടാവുന്ന എല്ലാ ദോഷങ്ങളും ഈ സിനിമയ്ക്കുണ്ട്. മികച്ച രീതിയിൽ ഡെവലപ്പ് ചെയ്യാമായിരുന്ന ഒരു കഥ ഈ ചിത്രത്തിലുണ്ടായിരുന്നു. വില്ലന്റെ ബാക്ക് സ്റ്റോറി, നായികയുടെ മാനസികാവസ്ഥ തുടങ്ങി പ്രധാനപ്പെട്ട എല്ലാ എലെമെന്റ്സിനും കൺവിൻസിംഗ് ആയ ഒരു അടിത്തറ ഉണ്ട്. എന്നാൽ ഇങ്ങനെ പറഞ്ഞു വന്ന ഒരു കഥ അവസാനിപ്പിച്ചിരിക്കുന്നത് വളരെ ദുർബലമായ ഒരിടത്താണ്. ഇത്രയും ബുദ്ധിമാനായ ഒരു വില്ലനെ അവതരിപ്പിച്ച ശേഷം അയാളെ കുടുക്കാൻ പ്രയോഗിക്കുന്ന തന്ത്രങ്ങൾക്കും ഒരു കൗശലമുണ്ടാവണമല്ലോ. എന്നാൽ എളുപ്പവഴിയിൽ ക്രിയ ചെയ്തതുപോലെ കഥയങ്ങ് അവസാനിപ്പിക്കുകയാണ്. ഷബീർ കല്ലറയ്ക്കൽ, തൃഷ, മിയ ജോർജ് എന്നിവരുടെ മികച്ച പെർഫോമൻസ് , ഗ്രിപ്പിങ് ആയ ചുരുക്കം ചില സീനുകൾ എന്നിവ ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി അനുഭവം മാത്രമായി ഇതൊതുങ്ങിപ്പോയി. ആദ്യം പറഞ്ഞ ചിത്രങ്ങളെ പോലെ പ്രേക്ഷകനെ ആദ്യന്തം പിടിച്ചിരുത്താൻ ഈ സിനിമയ്ക്ക് കഴിയുന്നില്ല. ഇത് OTT യിൽ ഉടനെ വരുമെന്നാണറിയുന്നത്.

You May Also Like

നയൻതാര ചിത്രം ‘കണക്ട്’ -ലെ ഞാൻ വരൈഗിറ വാനം .. ഗാനം പുറത്തിറങ്ങി!

നയൻതാര നായികയായെത്തുന്ന ചിത്രം ‘കണക്ട്’ -ലെ ഞാൻ വരൈഗിറ വാനം എന്ന ലിറിക്കൽ ഗാനം പുറത്തിറങ്ങി…

വൃത്തികെട്ട മൂഡിലാണ് ഈ ഗാനം ചിത്രീകരിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

പത്താൻ എന്ന ചിത്രത്തിൽ നടി ദീപിക പദുകോണിനെ ഗ്ലാമറസായി അഭിനയിച്ച ഗാനത്തെ അപലപിച്ച് മധ്യപ്രദേശ് ആഭ്യന്തര…

വളരെ ചെറിയൊരു ശതമാനം പേർക്ക് മാത്രം ഊഹിക്കാൻ കഴിയുന്ന ഒരു ക്ളൈമാക്‌സാണ് ഈ സിനിമയുടേത്, (‘തലവൻ’ റിവ്യൂ )

തലവൻ കൈക്കുറ്റപ്പാടുകൾ പൂർണ്ണമായി ഒഴിഞ്ഞ ഒരു ഇൻവെസ്റിഗേറ്റിവ് സിനിമയല്ല. എന്നാൽ പ്രേക്ഷകരെ ഉടനീളം ആകാംക്ഷയോടെ പിടിച്ചിരുത്താൻ പ്രാപ്തമായ ചേരുവകൾ ഏറെക്കുറെ കൃത്യമായ അനുപാതത്തിൽ തന്നെ ചേർത്തു കൊണ്ട് നിർമ്മിച്ച ഒരു ചിത്രമാണ്

ഹിന്ദിയിൽ തിരക്കായിട്ടും പല തമിഴ് ഓഫറുകൾ നിരസിച്ചിട്ടും ജാൻവികപൂർ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ അങ്ങോട്ട് ചെന്ന് അവസരം ചോദിച്ചു, കാരണം ഇതാണ്

അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അമ്മയുടെ ശൈലിയിൽ കഥയ്ക്ക് പ്രാധാന്യം നൽകി…