ഗാന്ധി എന്നാൽ ഒരു വ്യക്തിയല്ലാ ഒരാശയമാണെന്നും, അതിനെ ഒരിക്കലും കൊല്ലാനാവില്ലെന്നും 72 വർഷമായിട്ടും അവർക്ക് മനസിലാവുന്നില്ല

244
മനോജ് വെള്ളനാട്
ഗാന്ധിജിയെ RSS വെടിവച്ച് കൊന്നിട്ട് 72 വർഷമായി. തലയിൽ കളിമണ്ണായിരുന്നതിനാൽ അവർ വിചാരിച്ചത് അതോടെ എല്ലാം തീരുമെന്നാണ്. ഗാന്ധി എന്നാൽ ഒരു വ്യക്തിയല്ലാ ഒരാശയമാണെന്നും, അതിനെ ഒരിക്കലും കൊല്ലാനാവില്ലെന്നും നിഷേധിച്ചതു കൊണ്ടോ നിരാകരിച്ചതു കൊണ്ടോ അതിന്റെ ഒഴുക്കിനെ തടയാനാവില്ലെന്നും ഈ 72 വർഷമായിട്ടും അവർക്ക് മനസിലാവുന്നില്ല.
അതു തന്നെയാണവരെ ദേഷ്യം പിടിപ്പിക്കുന്നതിന്റെ പ്രധാന കാരണവും. ഗാന്ധിജിയുടെ ഓർമ്മകൾ പോലും അവരുടെ നെഞ്ചിലെ ഭാരമാണ്. അത് കൊന്നതിലുള്ള കുറ്റബോധമൊന്നുമല്ലാ, കൊന്നിട്ടും കൊന്നിട്ടും ചാവുന്നില്ലല്ലോന്നുള്ള ഫ്രസ്ട്രേഷനാണ്. ഇനി ആ ഓർമ്മകൾ ഇല്ലാതാക്കിയാലെങ്കിലും ആ ഭാരമങ്ങ് മാറുമോന്ന് നോക്കുകയാണ് കൊലയാളികളുടെ പിന്മുറക്കാർ.
ഇല്ലാ സുഹൃത്തുക്കളെ.. അതു തെറ്റാണ്. നിങ്ങളുടെ 100 ആയിരം മണ്ടത്തരങ്ങളിൽ മറ്റൊന്നു മാത്രമാണ് ഗാന്ധി സ്മാരകത്തിൽ നിന്ന് നിങ്ങളുടെ സഹപ്രവർത്തകൻ ഗാന്ധിയെ കൊല്ലുന്ന രംഗങ്ങൾ മാറ്റുന്നത്. ആ ഓർമ്മകൾ മനുഷ്യരിവിടെ ഉള്ളിടത്തോളം നിങ്ങൾക്ക് നേരെ ചൂണ്ടി നിൽക്കുന്നൊരു വിരലായിത്തന്നെ ഇവിടുണ്ടാവും, ജയ് ഹിന്ദ്.