ഒരു ദുരന്തം സംഭവിച്ചാലേ നാം ഉണരൂ എന്നുണ്ടോ ? (video)

126

ടീച്ചർമാരും പി.ടി.എയും ഉറക്കിൽ ആണ്, വലിയ ദുരന്തം വരണം ഇവർ ഉണരാൻ.കാഞ്ഞങ്ങാട് അജാനൂർ ഗവർമെന്റ് LP സ്കൂൾ വിടുമ്പോഴത്തെ കാഴ്ചയാണ്. ട്രെയിനുകൾ ചീറിപ്പാഞ്ഞു പോകുന്ന റെയിൽവേ ട്രാക്കിലേക്ക് കുട്ടികൾ അശ്രദ്ധയോടെ ഇറങ്ങി ഓടുകയാണ്. അവരുടെ പ്രായം അതാണെന്ന് വയ്ക്കാം. എന്നാൽ ടീച്ചർമാർക്കും പി.ടി.എ അധികൃതർക്കും ഇതൊന്നും കാണാൻ കാണില്ലേ? വലിയൊരു ദുരന്തം ഉണ്ടാകരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ ഈ പോസ്റ്റ് അധികൃതരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. കുരുന്നുകൾ ഭാവി വാഗ്ദാനങ്ങളാണ്. അവർക്കു സുരക്ഷിതമായ വഴിയൊരുക്കുക.