സിനിമാപരിചയം

The Score (2001)
Genre – Crime / Thriller

ArJun AcHu

ഫ്രാങ്ക് Oz – ന്റെ സംവിധാനത്തിൽ റോബർട്ട് ഡി നീറോ, എഡ്വേർഡ് നോർട്ടൺ, മർലോൺ ബ്രാൻഡോ എന്നിവർ അഭിനയിച്ച ഒരു കവർച്ച പ്രമേയമായ സിനിമയെ പറ്റിയാണ് പറയാൻ പോകുന്നത്. ബ്രാൻഡോയുടെ അവസാനത്തെ സിനിമയും, ബ്രാൻഡോയും ഡി നീറോയും ഒരുമിച്ച് സ്‌ക്രീനിൽ ഒരേസമയം പ്രത്യക്ഷപ്പെട്ട ഒരേയൊരു സിനിമയും ഇതാണ്.

നിക് വെൽസ് ഒരു സേഫ് ക്രാക്കർ ആണ്. കൂട്ടിനു ഒരു ജാസ് ക്ലബ് നടത്തിപോകുന്നുണ്ട്. എന്തുവന്നാലും സ്വന്തം സിറ്റിയിൽ ഒരു മോഷണം നടത്തില്ല എന്നൊരു തീരുമാനമുള്ള ഒരാളാണ് പുള്ളി. പിടിച്ചു പിടിച്ചില്ല എന്ന രീതിയിൽ ഒരു മോഷണം നടന്നതിന് ശേഷം എല്ലാം നിർത്തി, ഗേൾ ഫ്രണ്ടും ആയിട്ടു ജീവിച്ചു പോകാൻ തീരുമാനിക്കുന്നു.

 

ഒരു പ്രതേക അവസരത്തിൽ നിക്ക് തന്റെ സിറ്റിയിൽ നിന്നും ഒരു സാധനം മോഷ്ടിക്കാൻ നിർബന്ധിതനാകുന്നു. അതിന്റെ പ്ലാനും മറ്റും വിവരങ്ങളും കൊണ്ടുവരുന്നത് വേറെ ഒരു മോഷ്ടാവ്. മനസില്ലാമനസോടെ നിക്ക് അതിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നതും മറ്റുമാണ് കഥ.

ആക്ഷൻസ് ഒകെ മുൻ നിർത്തി പോകുന്ന ഒരു സിനിമ അല്ല ഇതെന്ന് ആദ്യമേ പറഞ്ഞു കൊള്ളുന്നു. 2 മണിക്കൂറിനു മേൽ റൺ ടൈം ഉള്ള സിനിമയുടെ ആദ്യത്തെ 30/40 മിനിറ്റ്, കാരക്ടേഴ്സിനെ ഒക്കെ പരിചയപ്പെടുത്തി, ഒരു പതിഞ്ഞ താളത്തോടു കൂടി ആണ് പോകുന്നത്. അതിനു ശേഷം സിനിമയുടെ പ്രധാന ആ കോൺഫ്ലിക്റ് എത്തുന്നത് മുതൽ അതിവേഗത്തിൽ കഥാഗതി കേറിപോകുന്നുണ്ട്.

 

കവർച്ച പ്രമേയമായ സിനിമ എന്ന് കേൾക്കുമ്പോ നമ്മടെ മനസ്സിൽ വരുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടാകും, ആ മോഷണം നടത്താൻ ഉള്ള പ്ലാനിങ് , അത് എങ്ങനെ എക്സിക്യൂട്ട് ചെയുന്നു, അങ്ങനെ വേണ്ടതെല്ലാം ഇവിടെ ഉണ്ട്. പക്ഷെ ഇന്ന് ഇപ്പോ 21 വർഷങ്ങൾ കഴിഞ്ഞു നമ്മൾ കാണുമ്പോ, മറ്റു ചില മൂവി ആയിട്ടു സാമ്യം തോന്നിയാൽ കുറ്റം പറയാൻ ഒക്കില്ല. പക്ഷെ എന്നാലും ‘ദി സ്‌കോർ’ സിനിമയിൽ ഇന്നും എന്ജോയ് ചെയ്തു കാണാൻ ഉള്ളതെല്ലാം ഉണ്ട്.

ആകെമൊത്തത്തിൽ എന്ജോയബിൾ ആയ ഒരു സിനിമ ആണ് ദി സ്‌കോർ. ഒരു മുഴുനീള ദ്രുതഗതിയിലെ ചടുലമായ ആക്ഷൻ ത്രില്ലർ ഒന്നും പ്രതീക്ഷിക്കാതെ കാണാൻ ഇരുന്നാൽ ഇഷ്ടപെടാനുള്ള ചാൻസ് കൂടുതൽ ആണ്. സ്ട്രീമിംഗ് എവിടെയും ഉള്ളതായി അറിയില്ല. ലിങ്ക് > ഡൌൺലോഡ് ലിങ്ക് –  The Score

Leave a Reply
You May Also Like

ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ചത് രജിനിയാണ് പക്ഷെ അഭിനയിച്ചു നാഷണൽ അവാർഡ് നേടിയത് കമലും

Shanid Mk പൊന്നിയിൻ ശെൽവൻ ഓഡിയോ ലോഞ്ചിൽ രജിനിയുടെ വാക്കുകൾ കേൾക്കുന്നവർക്ക് ലഭിക്കുന്ന വലിയൊരു മോട്ടിവേഷനുണ്ട്.…

ബിഗ്രേഡ് / സോഫ്റ്റ് കോർ സിനിമകളിലൂടെ ആരാധകശ്രദ്ധ കവർന്ന രമ്യശ്രീ

Moidu Pilakkandy നടി, സംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡാൻസർ , മോഡൽ എന്നീ മേഖലകളിൽ എല്ലാം…

സന്തോഷവാർത്ത, സുരേഷ് ഗോപി ജയരാജ് കൂട്ടുകെട്ടിൽ ഹൈവേ രണ്ടാം ഭാഗം വരുന്നു

ഏറെക്കുറെ എല്ലാ ജേർണറിലും ഉള്ള ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള സംവിധായകനാണ് ജയരാജ്. അദ്ദേഹം സംവിധാനം ചെയ്ത…

ഗ്ലാമർ പ്രദർശനം, ചിരി, നൃത്തം -വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ ട്രെയ്‌ലർ

ശശാങ്ക് ഖെയ്‌താൻ രചനയും സംവിധാനവും നിർവഹിച്ച് യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ‘ഗോവിന്ദ നാം…