T S Hari Shankar
നാഗവല്ലിക്ക് രൂപം നൽകിയ ശില്പി !!
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി.
സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്.
സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആര്ട്ട് വർക്കിലൂടെ പ്രശസ്തനായ artist ശ്രീ R. മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്. “Live model” ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്ട്ട് ഡയറക്ഷൻ നിർവഹിച്ചത്. മാന്നാർ മത്തായി സ്പീകിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്ട്ട് ഡയറക്ടർ ആണ് മണി സുചിത്ര.
ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ Artist K. മാധവന്റെ അമ്മാവന്റെ മകനാണ് Artist R. Madhavan.
Pic courtesy: Aswini (Grand Daughter of Sri R. Madhavan)
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.