Vani Jayate

ചാൾസ് ശോഭരാജിനെക്കുറിച്ച് ഡിസ്കവറിയിൽ ‘ദി സെർപ്പന്റ് – ചാൾസ് ശോഭരാജ് ടേപ്പ്സ് ‘ എന്നൊരു ഡോക്യുസീരീസ് കിടക്കുന്നുണ്ട്. (നെറ്ഫ്ലിക്സിലെ അതെ പേരുള്ള സീരീസുമായി മാറിപ്പോവരുത്. അത് ഫിക്ഷനലൈസ്ഡ് അക്കൗണ്ട്സ് ആണെങ്കിൽ ഇത് ഒറിജിനൽ ഇന്റർവ്യൂകളും ടേപ്പ് റെക്കോർഡ്‌സും ഒക്കെ ചേർത്തുള്ള ഒരു ഡോക്യൂമെന്ററി ആണ്) സൗത്ത് ഈസ്റ്റ് ഏഷ്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപകടകാരിയായ ഒരു ക്രിമിനലും സീരിയൽ കില്ലറുമൊക്കെ ആയിരുന്ന ശോഭരാജ്, ഒരു കാലത്ത് ഒരു കൾട്ട് പരിവേഷം തന്നെ നേടിയെടുത്തിരുന്നു. കൗശലവും, കുടിലതയും ഒത്തു ചേർന്ന ‘ബിക്കിനി കില്ലർ’ സമർത്ഥമായ രീതിയിൽ ലോകത്തെമ്പാടുമുള്ള നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് പഴുതുകളിലൂടെ രക്ഷപ്പെട്ടിരുന്നു. കാലമേറെ കഴിഞ്ഞിട്ടും എടുത്ത അഭിമുഖങ്ങൾ ആണെങ്കിലും അതിൽ തന്നെ ഒരു കുറുക്കന്റെ കൗശലത്തോടെയാണ് ശോഭരാജ് ഇടപെട്ടിട്ടുള്ളത്. ഈ സീരീസിൽ പല അതിശയിപ്പിക്കുന്ന കാര്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഏറ്റവും ഞെട്ടിപ്പിക്കുന്നതായി തോന്നിയത് തീഹാർ ജയിലിൽ കിടക്കുമ്പോൾ, അവിടെ ഉണ്ടായിരുന്ന ഹാഫീസ് സയ്യിദ് അടക്കമുള്ള കൊടും ഭീകരരുമായി അയാൾ ബന്ധം സ്ഥാപിച്ചിരുന്നു എന്നുള്ള വെളിപ്പെടുത്തലാണ്. യഥേഷ്ടം ഇന്ത്യൻ ജയിലിൽ അയാൾക്ക് വിളയാടാൻ ഉള്ള അവസരം ഉണ്ടായിരുന്നവെന്നും എന്തും അയാൾ അവിടെ സാധിച്ചിരുന്നുവെന്നും തുറന്ന് സമ്മതിക്കുന്നുണ്ട്. കാശ് കൊടുത്താൽ എന്തും സാധിച്ചു തരുന്ന കറപ്റ്റ് ആയ ഉദ്യോഗസ്ഥർ ധാരാളം തീഹാറിൽ ഉണ്ടായിരുന്നു. കൊടും ക്രിമിനലുകൾക്ക് പരസ്പരം ഇടപഴകുവാനും, അതീവ ഗുരുതരമായ പദ്ധതികൾക്ക് ഗൂഢാലോചന നടത്തുവാനുമുള്ള അവസരം തീഹാർ പോലുള്ള ജയിലുകളിൽ അനുവദിച്ചു കിട്ടുന്നുവെന്നത് ആശങ്കാജനകമായ ഒരു സ്ഥിതി വിശേഷമാണ്. ഈ കണക്ഷൻ ഉപയോഗിച്ച് ജയിൽ മോചിതനായ ശോഭരാജ് സിഐഎ യെ സമീപിച്ചിരുന്നുവെന്നും, അവർ അയാളെ ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്നുവെന്നും ഉള്ള സൂചനകൾ കൂടി അഭിമുഖങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ പോലീസുകാരും, മാധ്യമപ്രവർത്തകരും അടങ്ങുന്ന ഇക്കോസിസ്റ്റം അയാൾക്ക് ഒരു വീര പരിവേഷം നൽകാൻ പ്രവർത്തിച്ചിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഒരേ സമയം ഒരു മുൻനിര മാധ്യമ പ്രവർത്തക അടക്കം മൂന്നോളം സ്ത്രീകൾ ജയിലിൽ കിടക്കുന്ന അയാളുമായി പ്രണയത്തിൽ ആയിരുന്നെന്നും, വിവാഹം കഴിക്കാൻ തയ്യാറായി വന്നിരുന്നുവെന്നും പറയുന്നുണ്ട്. തന്റെ ക്രിമിനൽ പശ്ചാത്തലം ഉപയോഗിച്ച് പിൽക്കാലത്ത് പുസ്തകവും, സിനിമയും, ടെലിവിഷൻ കണ്ടെന്റും ഒക്കെയായി ധനസമ്പാദനം ലക്ഷ്യമാക്കിയിട്ടാണ് അയാൾ ഇവരൊക്കെയായി ബന്ധം സ്ഥാപിച്ചത്. മോഷണവും തട്ടിപ്പും വെട്ടിപ്പും ഒക്കെ സമ്മതിക്കുന്നുണ്ടെങ്കിലും അയാൾ നടത്തിയിട്ടുള്ള പതിനഞ്ചിലുമേറെ കൊലപാതകങ്ങൾ ഈ സമയത്തും സമ്മതിക്കാൻ തായ്യാറായിരുന്നില്ല. താൻ അമിതമായ തോതിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തി മോഷണം നടത്തിയ ചിലരെയൊക്കെ, പിൽക്കാലത്ത് മരിച്ച നിലയിൽ കാണപ്പെട്ടു എന്നത് മാത്രമാണ് അയാൾ സമ്മതിക്കുന്നത്.

അതിൽ കണ്ടതിൽ വെച്ച് ഏറ്റവും ജുഗുപ്സ ഉണർത്തുന്ന ഒരു രംഗം ജയിൽ മോചിതനായി പുറത്തു വരുന്ന അയാൾക്ക് ചുറ്റും തിരക്ക് കൂട്ടി നിന്ന്, ഒരു സെലിബ്രിറ്റിയോടെന്ന പോലെ പടമെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങിക്കുവാനുമൊക്കെ ശ്രമം നടത്തുന്ന ഇവിടുത്തെ ജയിൽ ഉദ്യോഗസ്ഥരും പോലീസുകാരുമൊക്കെയാണ്.
ദി സെർപ്പന്റ് – ചാൾസ് ശോഭരാജ് ടേപ്പ്സ് ഡിസ്കവറി പ്ലസ്സിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

ഉയരങ്ങളിലേക്ക് പോകുമ്പോഴും മണ്ണിൽ ചവിട്ടി നിൽക്കുവാൻ ടോവിനോ തോമസെന്ന മനുഷ്യന് സാധിക്കുന്നത് അതുകൊണ്ടാണ്

സിനിമയിൽ അഭിനയിക്കാനുള്ള അടങ്ങാത്ത മോഹവുമായി ‘കോഗ്നിസന്റ്’ എന്ന ഐ ടി കമ്പനിയിലെ ജോലിയും രാജിവെച്ചു വന്നപ്പോൾ…

നല്ല മാനസിക അന്തരീക്ഷം വളര്‍ത്താന്‍ – ചില പോസിറ്റീവ് ഉദ്ധരണികള്‍

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

എന്തൊരു സൗന്ദര്യമാണ് ഈ സ്വർഗ്ഗത്തിലെ പക്ഷികൾക്ക് ! അതുതന്നെയാണ് അവരുടെ ശാപവും

പറുദീസയിലെ പക്ഷികൾ പാസറിഫോംസ് എന്ന ക്രമത്തിലെ പാരഡിസൈഡേ കുടുംബത്തിലെ അംഗങ്ങളാണ് . കിഴക്കൻ ഇന്തോനേഷ്യ ,…

“ദേശാടനക്കിളി കരയാറില്ല” ഒരു ലെസ്ബിയൻ പ്രമേയമാണോ ?

1986-ൽ ബർട്ടൺ മൂവീസിന്റെ ബാനറിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമയാണ് “ദേശാടനക്കിളി കരയാറില്ല”..സ്കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്റെ