കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
52 SHARES
620 VIEWS

The Seventh Continent
1989/german

Vino John

യാതൊരു വിധ ചോരക്കളികൾ ഇല്ലാതെയും സൗണ്ട് എഫക്ട്ന്റെ സഹായം ഇല്ലാതെയും ഡിസ്ട്രബിങ് ഹൊറർ ചിത്രങ്ങൾ എടുക്കുന്നതിൽ ആഗ്രകണ്യനാണ് ഓസ്ട്രിയൻ ഡയറക്ടർ michael Haneke, അദേഹത്തിന്റെ ആദ്യ ചിത്രം കാണാത്തവർക്കായി പരിചയപ്പെടുത്തുന്നു.ഭാര്യയും ഭർത്താവും മകളും അടങ്ങുന്ന ഒരു ഓസ്ട്രിയൻ മിഡിൽ ക്ലാസ്സ്‌ ഫാമിലിയുടെ മൂന്ന് വർഷമാണ് സിനിമ പറയുന്നത്, രാവിലെ എഴുന്നേൽക്കുന്നു ജോലിക്കായി ഒരുങ്ങുന്നു, ലോങ്ങ്‌ ഡ്രൈവ്, ജോലി,കാർ വാഷ്,തിരിച്ചു ലോങ്ങ്‌ ഡ്രൈവ്, ഭക്ഷണം, ടീവി, ഉറക്കം രാവിലെ എഴുനേൽക്കുന്നു ജോലിക്കായി ഒരുങ്ങുന്നു അങ്ങെനെ അങ്ങനെ ഒരു റോബോട്ടിക് ലൈഫിൽ പോകുന്ന ആ കുടുംബത്തിന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമ പറയുന്നത്.

ഇന്നും വളരെ കാലിക പ്രസക്തിയുള്ള ഈ വിഷയത്തെ സംവിധായകൻ തന്റെ പിൽക്കാലത്തെ ചിത്രങ്ങൾ പോലെ തന്നെ വിശ്വൽസ് സ്റ്റോറി ടെല്ലിങ്, വോയിസ്‌ ഓവർ അവതരണം തുടങ്ങിയ പതിവ് ശൈലിയിലൂടെ തന്നെയാണ് ഇവിടെയും പ്രെസെന്റ് ചെയ്യുന്നത്.ആ കുടുംബത്തിന്റെ മൂന്ന് കൊല്ലം മൂന്ന് പാർട്ടുകളായി വിവരിക്കുകയാണ് ഇവിടെ, ആദ്യ രണ്ടു പാർട്ടും അവരുടെ ഡെയിലി ലൈഫ്നെ ഊന്നിയും മൂന്നാമത്തെത് എന്താണ് സംഭവിക്കുന്നത് എന്നൊരു പിടിയും തരാതെ കണ്ട് നിൽക്കുന്നവരെ സ്റ്റക്ക് ആക്കി നിറുത്തുന്ന സംഗതികളിലുമാണ് ചിത്രം അവസാനിക്കുന്നത്.

നമ്മുടെ മോഡേൺ ലൈഫിൽ പണം ഉണ്ടാക്കാൻ ഓടുമ്പോൾ നാം മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട്, നമ്മൾ വിചാരിക്കും നാം ജീവിക്കുവാണ് എന്ന്,യഥാർത്ഥത്തിൽ നാം ജീവിതം ആസ്വദിക്കുന്നുണ്ടോ എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം സംവിധായകൻ ഇവിടെ പ്രേക്ഷകന്ന് നേരെ നീട്ടുകയാണ്.
പടം എല്ലാർക്കും പറ്റിയത് അല്ല, സ്ലോ ആൻഡ് റിയലിസ്റ്റിക് അവതരണം ഒക്കെ ആണ്,.. ആ കുടുംബം എന്തെന്ന് കുറേയേറെ രംഗങ്ങൾ കൊണ്ട് നമ്മളിലേക്കു പറഞ്ഞു സ്ഥാപിക്കുകയാണ് സംവിധായകൻ എന്നിട്ട് തേർഡ് ആക്ടിലേക്ക് പോകുന്നു, അതോടെ എന്താ സംഭവിക്കുന്നെ?..എന്ന് തോന്നും. ഒരുപാട് ലയറുകൾ ഉള്ള ഈ സിനിമ മോഡേൺ ഹൊറർ ഡ്രാമ ചിത്രങ്ങളും , ഒപ്പം കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്കും ഉള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്