The Shrine(2010)
Country :Canada 🇨🇦🇨🇦🇨🇦

നിഗൂഢതകൾ പേറുന്ന പോളണ്ടിലെ ഒരു വില്ലേജ് ആണ് Alvainia. ഇവിടെ വരുന്ന ടൂറിസ്റ്റുകൾ എല്ലാം പല സന്ദർഭങ്ങളിലായി മിസിങ് ആവുന്നതും ഇവിടുത്തെ വലിയ വാർത്തയാണ്.അങ്ങനെയിരിക്കെയാണ് ഇവിടെ ടൂറിനു വന്ന എറിക് ടൈലർ എന്ന വ്യക്തിയുടെ തിരോധാനം സംബന്ധിച്ച് ഒരു കേസ് ജേർണലിസ്റ്റ് ആയ Carmen കാണാൻ ഇടയാകുന്നു..ഇവിടെ ടൂറിനു വന്നവരുടെ പെട്ടന്നുള്ള തിരോധാനം നല്ലൊരു കൗതുകകരമായ കഥ ആയതിനാൽ ഇതിന്റെ ദുരൂഹതയെ പറ്റി അന്വേഷിച്ചാൽ തന്റെ കരിയറിന് ഗുണകരമാവുമെന്ന് വിചാരിച് അവൾ ഈ സ്റ്റോറി ചെയ്യാൻ തീരുമാനിക്കുന്നു .എന്നാൽ അവളുടെ എഡിറ്റർ ഈ സ്റ്റോറി റിജെക്റ്റ് ചെയ്യുകയാണ് ഉണ്ടായത് .

എന്നിരുന്നാലും തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് ഈ കേസിനെ പറ്റി അന്വേഷിക്കാൻ, കമ്പനി അറിയാതെ അവൾ പോളണ്ടിലെ ആ നിഗൂഢമായ ആയ ഗ്രാമത്തിലേക്ക് പോകുന്നു.. ഒപ്പം ഫോട്ടോഗ്രാഫർ ആയ കാമുകനെയും കൂടെ Intern ആയി വർക്ക്‌ ചെയുന്ന ഒരു പെൺകുട്ടിയെയും കൂട്ടുന്നു.ഗ്രാമത്തിൽ എത്തിയ അവർക്ക് അവിടെത്തെ ഗ്രാമവാസികളിൽ നിന്നും അത്ര നല്ല സ്വീകരണമല്ലായിരുന്നു കിട്ടിയിരുന്നുത്. ഇതിന്റെടയ്ക്ക് ഗ്രാമത്തിന്റെ അരികെയുള്ള ഒരു കാട്ടിൽ മൂടൽമഞ്ഞ് നിറഞ്ഞ ഒരു അപരിചിതമായ പ്രദേശം അവർ കണ്ടെത്തുന്നു.എന്നാൽ അങ്ങോട്ട്‌ പോകാൻ നേരം അവരെ ഗ്രാമവാസികൾ രോഷാകുലരായി തടയുകയും അതിൽ നിന്ന് അവർക്ക് പിന്മാറണ്ടി വരുകയും ചെയുന്നു..

എന്നാൽ Carmen ന്റെ സംശയങ്ങൾ കൂടുകയാണ് ചെയ്തത്.. എന്തുകൊണ്ടാണ് ഗ്രാമവാസികൾ തങ്ങളെ അങ്ങോട്ട് പോവാൻ അനുവദിക്കാത്തത്???… മിസിങ് ആയ എരുക്കിന്റെ ജേർണലിൽ ഈ മൂടൽമഞ്ഞ് നിറഞ്ഞ സ്പോട്ടിനെ പറ്റി എഴുതിതായി Carmen ഓർക്കുന്നു.എന്തു സംഭവിച്ചാലും വേണ്ടില്ല,,, ആ മിസ്റ്റീരിയസ് ആയ മഞ്ഞിന് പിന്നിലുള്ള സത്യവസ്ഥ അറിയാൻ അവർ തിരിച്ച വരുകയാണ്..എന്നാൽ പിന്നീട് അവർക്ക് നേരിടേണ്ടി വന്നത് അവർ പോലും വിചാരിക്കാത്ത ക്രൂരമായ അനുഭവങ്ങൾ ആയിരുന്നു..
Climax ലെ twist 👌👌👌👌

full movie video

വളരെ വേഗത്തിൽ straightforward ആയി പറഞ്ഞുപോകുന്ന ഒരു സ്റ്റോറിയാണ് ചിത്രത്തിന്റേത്.അവസാനത്തെ 30 മിനിറ്റ് വളരെ ത്രില്ലിംഗ് ആയിട്ടാണ് അനുഭവപെട്ടത്..എന്തായലും കണ്ടിരിക്കാൻ കൊള്ളാവുന്ന നല്ലൊരു ഹൊറർ ചിത്രം തന്നെയാണ് ‘The Shrine’

You May Also Like

അനസൂയ ഭരദ്വാജ് – പുഷ്പ യിലെ ദാക്ഷായണി, ഭീഷ്മപർവ്വത്തിലെ ആലീസ്

പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമാണ്‌ അനസൂയ ഭരദ്വാജ്. തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം. സാക്ഷി ടിവിയില്‍…

ഇതെന്തൊരു മാറ്റമാണ് … ഖുശ്‌ബു പഴയ ആളേയല്ല !

എന്നാലും ഇങ്ങനെയൊരു മേക്കോവറുണ്ടോ ? എന്നാണു ആരാധകരുടെ ചോദ്യം. തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബുവാണ് 15 കിലോയോളം…

ട്രെയ്‌ലർ തീയേറ്ററിലും സിനിമ മൊബൈലിലും കണ്ടാൽ മതി എന്നവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്

അഭിജിത്ത് പൂഞ്ഞത്ത് ട്രൈലെർ തീയേറ്ററിലും സിനിമ മൊബൈലിലും കണ്ടാൽ മതി എന്നവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് .…

ഇന്ദുവദനയിലെ വീഡിയോ ഗാനം, ഗ്ലാമർ രംഗങ്ങൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ

ഇപ്പോൾ സോഷ്യൽ മീഡിയയിലും യുട്യൂബിലും തരംഗം ആയിട്ടുള്ളത് ‘ഇന്ദുവദന’ എന്ന തെലുങ്ക് സിനിമയുടെ ടീസറാണ് .…