The Sin (2004)
Language:Thai
Erotic Romance Thriller

Jebin Sraikadu

ദേപ്പ്, പത്തുവർഷത്തിനു ശേഷം അവന്റെ, അച്ഛന്റെ ഗ്രാമത്തിലേക്ക് മടങ്ങി വരുകയാണ്. അച്ഛനുമായി വലിയ രസത്തിൽ അല്ല അവൻ. അയാൾ ഒരു മുരടനാണ്. ദേപ്പിനെ അയാൾക്ക് ഇഷ്ട്ടവുമില്ല! അങ്ങനെ അവൻ, ഗ്രാമത്തിൽ ഒരു കപ്പലിൽ എത്തി ചേരുന്നു. അതിൽ നിന്നും ഇറങ്ങിയ അവൻ, ആദ്യം തന്നെ കാണുന്നത് റിയാം എന്ന പെൺകുട്ടിയാണ്. ആ സമയത്ത്, ഒരു മഴ പെയ്യാൻ തുടങ്ങുവെ, അവൻ അവൾക്ക് തന്റെ കുട നൽകുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവന് റിയാമിനെ ഇഷ്ട്ടമാകുന്നു. പക്ഷെ, അവൻ പിന്നീട്..തിരിച്ചു അറിയുന്നു. അത്.. തന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണെന്ന്!!

അങ്ങനെ, ദേപ്പ്, മാനസികമായി അടുപ്പമില്ലെങ്കിലും, അച്ഛന്റെ കൂടെ അവിടെ താമസിക്കാൻ നിർബന്ധിതനാകുന്നു. പക്ഷെ, തന്റെ അച്ഛൻ റീയാമിനെ എന്നും രാത്രിയിൽ ഉപദ്രവിക്കുന്നത് അവൻ കേൾക്കാറുണ്ടായിരുന്നു, ഇത് അവന് മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടാക്കി. മാത്രമല്ല, അയാൾ.. എല്ലായിപ്പോഴും, ദേപ്പിനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്യുന്നു. തുല്യ ദുഖിതർ എന്ന് പറയാവുന്ന ദേപ്പിന്റെയും റീയാമിന്റെയും ജീവിതമാണ് സിനിമ മുന്നോട്ടു പറയുന്നത്!

ഓങ്-ആർട്ട്‌ സിംഗിൾകുംപോങ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ഹെലൻ നിമ, ആന്ധ്യ-വാച്ചറ തൂങ്കപ്രസേർട്ട്, സൊറപോങ് ചട്രീ എന്നിവരാണ്. ഇവരുടെ മികച്ച പ്രകടനവും കടൽ സൗന്ദര്യവുമാണ് സിനിമയുടെ പ്രധാന ആകർഷണീയത! ഇമോഷണലായി തന്നെയാണ് സിനിമ മുന്നോട്ടു പോകുന്നത്. എങ്കിലും, പ്രണയവും സഹസികതയുമെക്കെ കടന്ന് വരുന്നുണ്ട്.. കാണാൻ ശ്രമിക്കുക!!


Nb:🔞

You May Also Like

മേക്കിങ് ഓഫ് റോഷാക്, വീഡിയോ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ്…

സത്യനാഥന്റെ നാവ് അയാളെ കൊണ്ടെത്തിക്കുന്ന അക്കിടികൾ

വോയിസ്‌ ഓഫ് സത്യനാഥൻ, ആസ്വാദനക്കുറിപ്പ് Sayooj Sukumaran 44 മാസങ്ങളുടെ ഇടവേളയിൽ തിയേറ്ററിലെത്തിയ ദിലീപ് ചിത്രം.…

32 പിന്നിട്ട മൗനദാഹം, ഈ ജനുസിലെ പല സിനിമകളും മറന്നിട്ടും, “മൗനദാഹം” മാത്രം ഇന്നും മനസ്സിൽ നിലനിൽക്കുന്നു

32 പിന്നിട്ട മൗനദാഹം Gopalakrishnan എഴുപതുകളുടെ അവസാനം മുതൽ ഏകദേശം തൊണ്ണൂറുകളുടെ ആരംഭകാല വരെ മലയാള…

മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് മത്സരത്തിൽ വ്യാജ വാർത്തയാൽ കീഴ്മറിയേണ്ടവയല്ല ജീവിതങ്ങൾ

Sajeesh T Alathur Live (മലയാളം-2023) V. K പ്രകാശ് സംവിധാനം ചെയ്ത സോഷ്യൽ ത്രില്ലർ…