🎬 The Slut (2011)
Israeli Drama
Shameer KN
Hagar Ben Asher എന്ന ഇസ്രായേലി സംവിധായിക എഴുതി സംവിധാനം ചെയ്ത് അവർ തന്നെ പ്രധാന വേഷത്തിൽ എത്തിയ ഡ്രാമ. സിനിമയുടെ പേരിന്റെ അർത്ഥം എല്ലാവർക്കും മനസിലായി കാണുമല്ലോ.അങ്ങനെ ഉള്ള ഒരു യുവതിയുടെ ജീവിതം ആണ് സിനിമ. ഒരു ഉൾഗ്രാമത്തിൽ തന്റെ രണ്ട് പെണ്മക്കൾക്കൊപ്പം കഴിയുന്ന താമാർ എന്ന യുവതി.പണത്തിനു വേണ്ടിയല്ല.പക്ഷെ സ്വന്തം ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നവർക്ക് , പ്രതിഭലമായി അവർക്കു വഴങ്ങി കൊടുക്കുന്ന സ്വഭാവം ഉള്ള യുവതി അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കുറെയധികം ആളുകളുമായി അവർ ശാരീരിക ബന്ധം പുലർത്തിയിരുന്നു.. അതിൽ ഒരു മടിയും പ്രകടിപ്പിക്കാത്ത സ്വഭാവം ഉള്ള സ്ത്രീ..
ചുരുക്കിപ്പറഞ്ഞാൽ അതുവഴി അവരുടെ അടങ്ങാത്ത ലൈംഗിക താല്പര്യങ്ങളെ തൃപ്തിപ്പെടുത്തുകയായിരുന്നു അവർ ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഗ്രാമത്തിൽ എത്തുന്ന വെറ്റിനറി ഡോക്ടർ ആയ Shey , അവളുടെ പഴയ കൂട്ടുകാരൻ ആയിരുന്നു .. തുടർന്ന് ഇരുവർക്കുമിടയിൽ സൗഹൃദവും തുടർന്ന് അത് സ്നേഹബന്ധവുമായി മാറുന്നു.അതോടെ മറ്റുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തുന്നതിൽ നിന്നും പതിയെ അവൾ പിന്മാറുന്നു.. അതിൽ ചിലരിൽ എങ്കിലും ദേഷ്യവും വെറുപ്പും ഉണ്ടാക്കുന്നതിന് കാരണമാകുന്നു..
പക്ഷെ ഒരു ചോദ്യം???? ഇത്രയും നാൾ പരപുരുഷ ബന്ധം കാത്തുസൂക്ഷിച്ച യുവതിക്കു പെട്ടന്നൊരു ദിവസം ഏക പുരുഷ ബന്ധത്തിൽ അതിജീവിച്ചു മുന്നോട്ടുപോകാൻ സാധിക്കുമോ.സിനിമ പറയാൻ ശ്രമിക്കുന്നത് അതാണ്… പക്ഷെ അവ്യക്തമായ ഒരു ഏൻഡ് ആണ് സിനിമക്ക്.പ്രത്യേകിച്ച് വലിയ സംഭവം ആയൊന്നും കാണേണ്ട… പ്രമേയം ഇതായത് കൊണ്ട് ലൈംഗിക രംഗങ്ങൾ സിനിമയിൽ ഉണ്ട് 🔞.ഒന്ന് കണ്ടു കളയാവുന്ന സിനിമ.. അത്ര മാത്രം..ഛായാഗ്രഹണം നന്നായി തോന്നി.സംഭവം ഇതൊക്കെ ആണെങ്കിലും ആ വർഷത്തെ മികച്ച സംവിധായാകനുള്ള Jerusalem Film Festival അവാർഡ് ഈ സിനിമയുടെ സംവിധായിക Hagar Ben-Asher നായിരുന്നു.. ഒപ്പം മികച്ച സിനിമട്ടോഗ്രാഫിക്കും തിരക്കഥക്കും ഉള്ള പ്രത്യേക പരാമർശവും..നിരവധി ഫിലിം ഫെസ്റ്റിവലുകളിലും സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്.Hagar Ben Asher താമർ എന്ന യുവതി ആയെത്തുമ്പോൾ Shai എന്ന വെറ്റിനറി ഡോക്ടർ ആയി Ishai Golan നും അഭിനയിച്ചിരിക്കുന്നു
Duration : 1hr 27 min
IMDB : 4.4